കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എകെ 203 തോക്കുകള്‍ ഇനി നിര്‍മിക്കുക അമേത്തിയില്‍, രാഹുലിന്റെ മണ്ഡലത്തില്‍ പൊളിച്ചടുക്കി!!

Google Oneindia Malayalam News

ലഖ്‌നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍ കിടിലന്‍ പ്രഖ്യാപനങ്ങളുമായി രാഹുല്‍. ആധുനിക രീതിയിലുള്ള തോക്കുകളായ എകെ 203 ഇനി മുതല്‍ അമേത്തിയില്‍ നിന്ന് നിര്‍മിക്കുമെന്നാണ് മോദിയുടെ പ്രഖ്യാപനം. രാഹുല്‍ ഗാന്ധി സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുന്ന രീതിയില്‍ സംസാരിക്കുമ്പോള്‍ താന്‍ അവര്‍ക്കായി മികച്ച സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. എകെ 47ന്റെ പുതിയ വേര്‍ഷനാണ് ഇത്. അമേത്തിയിലെ കോര്‍വയില്‍ നിന്നാണ് ഇനി മുതല്‍ ഈ തോക്കുകള്‍ നിര്‍മിക്കുക.

1

അമേത്തിയുടെ വികസനത്തിന് കുതിപ്പേകാന്‍ ഈ പ്രഖ്യാപനത്തിന് സാധിക്കുമെന്നാണ് മോദിയുടെ വിലയിരുത്തല്‍. ലോകത്തിലെ തന്നെ ഏറ്റവും അത്യാധുനികമായ റൈഫിളാണ് ഇത്. ഇന്ത്യയും റഷ്യയും ചേര്‍ന്നാണ് ഈ തോക്കുകളും നിര്‍മാണം. ഇതില്‍ എന്റെ സുഹൃത്തായ വ്‌ളാദിമിര്‍ പുടിനോട് ബഹുമാനമുണ്ട്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഈ പദ്ധതി നടപ്പാവുന്നത് പുടിന്റെ പിന്തുണ കൊണ്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തീവ്രവാദികളുമായും നക്‌സുകളുമായുള്ള ഏറ്റുമുട്ടലില്‍ ഇത് സൈന്യത്തിന് മനോവീര്യം പകരും.

750000 റൈഫിളുകളാണ് റഷ്യന്‍ തോക്ക് നിര്‍മാതാക്കളുമായി ഇന്ത്യ കരാറൊടുപ്പിട്ടത്. ഇന്‍ഫാന്‍ട്രി ട്രൂപ്പുകള്‍ക്ക് വേണ്ടിയാണ് ഈ തോക്കുകള്‍. റഷ്യയുടെ സഹായത്തോടെ പ്രതിരോധ വ്യാവസായിക സൗകര്യങ്ങള്‍ ഇന്ത്യയില്‍ ഒരുക്കുമെന്ന് പുടിന്‍ നേരത്തെ പറഞ്ഞിരുന്നു. 170 കേന്ദ്രങ്ങളാണ് ഇത്തരത്തില്‍ വ രുന്നത്. കലാഷ്‌നികോവ് സീരീസിലെ ഏറ്റവും ആധുനിക രീതിയിലുള്ള തോക്കുകളും ഇന്ത്യക്കായി റഷ്യ നിര്‍മിക്കും. ഇത് പൂര്‍ണമായും പ്രാദേശിക തലത്തിലാണ് നിര്‍മാണം നടത്തുക.

അതേസമയം എല്ലാവരുടെയും വികസനമാണ് തങ്ങളുടെ സ്വപ്‌നമെന്ന് മോദി പറഞ്ഞു. അമേത്തി ബിജെപിക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിലും അവരെ കൂടി വികസനത്തിന്റെ കീഴിലേക്ക് കൊണ്ടുവരിക തന്റെ സര്‍ക്കാരിന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ സന്ദര്‍ശനം രാഹുലിന് വലിയ തിരിച്ചടിയാവുമെന്നാണ് സൂചന. പ്രധാനമായും കാര്യമായിട്ടുള്ള വികസനങ്ങളൊന്നും അമേത്തിയില്‍ ഉണ്ടായിട്ടില്ലെന്ന് സ്മൃതി ഇറാനി അടക്കമുള്ളവര്‍ ഉന്നയിച്ചിരുന്നു.

ബാലക്കോട്ട് ആക്രമണത്തില്‍ മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്, സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹംബാലക്കോട്ട് ആക്രമണത്തില്‍ മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്, സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹം

English summary
ak 203 will made in amethi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X