യുദ്ധമുഖത്തെത്തുന്ന ആദ്യത്തെ പ്രധാനമന്ത്രിയല്ല മോദി:വെല്ലുവിളി ഭൂപ്രദേശം വീണ്ടെടുക്കൽ- എകെ ആന്റണി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയതിന് പിന്നാലെ പ്രതികരണുമായി മുൻ പ്രതിരോധ മന്ത്രിയുഎകെ ആന്റണി. ടൈംസ് നൌവിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് എ കെ ആന്റണി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഡാക്ക് സന്ദർനത്തെക്കുറിച്ചും ഇന്ത്യ- ചൈന സംഘർഷത്തെക്കുറിച്ചും പ്രതികരിക്കുന്നത്.
കൊച്ചി ബ്ലാക്ക്മെയിലിംഗ് കേസ്: ജാമ്യത്തിലിറങ്ങിയ പ്രതികൾ വീണ്ടും അറസ്റ്റിൽ, പിടിയിലായത് മൂന്ന് പേർ
59 ചൈനീസ് ആപ്പുകൾ നിരോധിച്ച കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച ഏകെ ആന്റണി സുരക്ഷാ കാരണങ്ങളാൽ അത് ആവശ്യമാണെന്നും വ്യക്തമാക്കി. നമ്മുടെ സുരക്ഷയ്ക്ക് പ്രതികൂലമായി നിൽക്കാൻ ചൈനീസ് ഉപകരണങ്ങളെ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാൽവൻ വാലിയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യൂ വരിച്ചതിലുള്ള തിരിച്ചടിയായി ഇതിനെ കാണുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു എകെ ആന്റണിയുടെ മറുപടി.

ആദ്യത്തെ പ്രധാനമന്ത്രിയല്ല
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഡാക്ക് സന്ദർശനം സൈനികരുടെ ആത്മവീര്യം വർധിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എല്ലാക്കാലത്തും യുദ്ധസമാന സാഹചര്യമുണ്ടാകുമ്പോൾ പ്രധാനമന്ത്രിമാർ ഇത്തരം പ്രദേശങ്ങൾ സന്ദർശിക്കുന്നത് സാധാരണമാണ്. എന്നാൽ ലഡാക്ക് സന്ദർശിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയല്ല നരേന്ദ്രമോദിയെന്നാണ് എകെ ആന്റണി ചൂണ്ടിക്കാണിക്കുന്നത്. 1962ലെ ഇന്ത്യ- ചൈന യുദ്ധത്തിനിടെ ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു പലതവണ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ ഏജൻസി സന്ദർശിച്ചിരുന്നു.

ഭൂപ്രദേശങ്ങൾ തിരിച്ചുപിടിക്കണം
ആത്യന്തികമായ പരിശോധന ഈ നീക്കങ്ങളുടെ ഫലത്തെക്കുറിച്ചാണ് നടത്തേണ്ടത്. പലയിടങ്ങളിലായി ചൈനീസ് ഇന്ത്യൻ ഭൂപ്രദേശത്തിന്റെ വലിയൊരു ഭാഗം തന്നെ പിടിച്ചെടുത്തിട്ടുണ്ട്. ഇവയെല്ലാം ഇന്ത്യയെ സംബന്ധിച്ച് തന്ത്രപരമായി പ്രധാനപ്പെട്ടവയുമാണ്. ഉദാഹരണത്തിന് ഗാൽവൻ നദി തന്ത്രപരമായി ഇന്ത്യയ്ക്ക് പ്രധാനപ്പെട്ടതാണ്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇത് പ്രധാനപ്പെട്ടതാണ്. എന്നാൽ രസകരമായ കാര്യം എന്താണെന്ന് വെച്ചാൽ ആദ്യമായാണ് ചൈന ഗാൽവൻ വാലി തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തുന്നത്. എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമായി കണക്കാക്കപ്പെട്ടിരുന്ന പ്രദേശമാണിത്. ഇപ്പോൾ അവരുടെ നിർമാണ പ്രവർത്തനങ്ങളാണ് അവിടെ നടക്കുന്നത്.

തർക്ക പ്രദേശങ്ങൾ വർധിച്ചു
വാസ്തവത്തിൽ 4000 കിലോമീറ്റർ നീണ്ടുകിടക്കുന്ന ഇന്ത്യ-ചൈന അതിർത്തിയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ ഇന്ത്യൻ സൈന്യവും ചൈനയുടെ പീപ്പിൾസ് ലിബറേറ്റഡ് ആർമിയും പല തർക്ക പ്രദേശങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഗാൽവൻ വാലി ഒരിക്കലും ഒരു തർക്കപ്രദേശമായിട്ടില്ല. എന്നാൽ ഇപ്പോൾ ഇന്ത്യൻ പരമാധികാരം സംരക്ഷിക്കാൻ ശ്രമിച്ചതോടെ 20 ഇന്ത്യൻ സൈനികർക്കാണ് ജീവൻ നഷ്ടമായിട്ടുള്ളത്. എകെ ആന്റണി പറയുന്നു.

ചരിത്രം ആവർത്തിക്കുന്നു
2013ൽ ഇന്ത്യയും ചൈനയും തമ്മിൽ ഡെപ്സാംഗിൽ അതിർത്തി തർക്കം ഉടലെടുത്തു. എന്നാൽ 21 ദിവസത്തിന് ശേഷം ചൈന സൈന്യത്തെ പിൻവലിച്ചതോടെ പ്രദേശം പഴയ അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്തു. പിന്നീടൊരിക്കലും ചൈനീസ് സൈന്യം അവിടേക്ക് തിരിച്ച് വന്നില്ല. എന്നാൽ ഇപ്പോൾ അവർ തിരിച്ചുവന്നിരിക്കുന്നു. 2014 ൽ അതിർത്തിയിലെ ചുമ്മാർ പ്രദേശത്ത് സംഘർഷമുണ്ടായിരുന്നു. നമ്മുടെ സൈന്യം എതിർത്തതോടെ ചൈനീസ് സൈന്യം മടങ്ങിപ്പോയി.

ഗാൽവൻ വാലി കേന്ദ്രീകരിച്ച്
ഇന്ന് ചൈനീസ് സൈന്യം ഗാൽവൻ വാലിയിലെ ഫിംഗർ 4ലേക്കാണ് നീങ്ങുന്നത്. പാൻഗോങ് സോ തടാകത്തിന് സമീപത്തും ചൈനീസ് സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ത്യൻ സൈന്യത്തിന് അങ്ങോട്ട് പോകാൻ കഴിയുന്നില്ല. ചൈനീസ് സൈന്യം ഫിംഗർ 4ലും നിലയുറപ്പിച്ചിട്ടുണ്ട്. ഇവിടെ വൻതോതിൽ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യവുമുണ്ട്. അവർ ഹോട്ട്സ്പ്രിംഗ് പ്രദേശവും കയ്യടക്കിയിട്ടുണ്ട്. ഇത് തികച്ചും ആക്രമണപരമായ നീക്കമാണ്. ഇന്ത്യൻ പ്രദേശത്തിന്റെ ഓരോ ഇഞ്ച് ഭൂമിയിൽ നിന്നും ചൈനീസ് സൈന്യത്തെ ഒഴിപ്പിക്കുക എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മുമ്പിലുള്ള ഏറ്റവും വലിയ പരീക്ഷണം. അവർ അതിക്രമിച്ച് കയറിയ പ്രദേശങ്ങളിൽ നിന്ന് അവർ പിന്മാറുക തന്നെ വേണം. ഒപ്പം ഇവിടങ്ങളിലെല്ലാം തൽസ്ഥിതി പുനസ്ഥാപിക്കുകയും വേണം. അവരുടെ സ്ഥാനങ്ങളിലേക്ക് തന്നെ തിരികെപ്പോകുകയും വേണം.

മികച്ച സൈനിക ശക്തി
ഞാൻ ഒരുപാട് കാലം ഇന്ത്യയുടെ പ്രതിരോധമന്ത്രിയായിരുന്നിട്ടുണ്ട്. എനിക്ക് ഒരു കാര്യം പറയാൻ കഴിയും. 1962ലെ ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യ. വർഷങ്ങൾ കൊണ്ട് നാം വ്യോമസേനയെയും നാവികസേനയെയും കരസേനയെയും കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. അവരെല്ലാം ഇപ്പോൾ കരുത്തുറ്റ നിലയിലാണ്. ശത്രുക്കളെ നേരിടാൻ നന്നായി പരിശീലനം ലഭിച്ചും ആയുധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. അവരുടെ ആത്മവീര്യവും ഒരുപാട് ഉയർന്നിട്ടുണ്ട്. ലോകത്തിൽ മികച്ച സൈന്യങ്ങളിലൊന്നാണ് ഇന്ത്യയുടേത്.

ശേഷിയിൽ വിശ്വാസം
യുപിഎ ഭരണകാലത്ത് ഒരുപാട് ലാൻഡിംഗ് ഗ്രൌണ്ടുകൾ നിർമിച്ചിട്ടുണ്ട്. 65000 കോടി രൂപ ചെലവഴിച്ച് എയർഫീൽഡുകളും പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. നമ്മൾ സുഖോയ്ജെറ്റുകളും യാത്രക്കാവശ്യമായ സി-17, സി-130 പോലുള്ള വിമാനങ്ങളും നാവിക സേനയ്ക്ക് വേണ്ടി യുദ്ധക്കപ്പലുകളും വാങ്ങിയിട്ടുണ്ട്. ഇപ്പോൾ നമ്മുടെ കരസേന മികച്ച നിലയിലാണുള്ളത്. ഇന്ത്യൻ സൈന്യം ലോകത്തിലെ മികച്ചതാണെന്ന് എനിക്ക് ഇപ്പോൾ പറയാൻ സാധിക്കും. അവരുടെ ശേഷിയിൽ എനിക്ക് ആത്മവിശ്വാസമുണ്ട്.