ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നെന്ന് എകെ ആന്റണി
ദില്ലി: ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്ന ഏകീകൃത സിവില്‍ കോഡിനെതിരെ കോണ്‍ഗ്രസ് നേതാവ് എകെ ആന്‍ണി. ബിജെപി സര്‍ക്കാര്‍ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാന്‍ വേണ്ടിയാണെന്ന് മുന്‍ കേന്ദ്രമന്ത്രി കൂടിയായ എകെ ആന്റണി പറഞ്ഞു.
എല്ലാ ജാതി മത വിഭാഗങ്ങളും പൂര്‍ണ്ണമായും സമ്മതിക്കാവുന്ന വിധത്തില്‍ മാത്രമേ വിഷയം ചര്‍ച്ച ചെയ്യാവൂ. വ്യക്തി നിയമങ്ങള്‍ ഏകീകരിക്കുന്നത് അപ്രായോഗികമാണ്. ഇത്തരം കാര്യങ്ങള്‍ ഈ വിഷയത്തിലുള്ളപ്പോള്‍ കോഡ് നടപ്പിലാക്കാന്‍ ബിജെപി ശ്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് ആന്റണി പറഞ്ഞു.

ഇപ്പോള്‍ ഈ നിയമം ചര്‍ച്ച ചെയ്യുന്നത് യുപി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ്. കേന്ദ്ര സര്‍ക്കാര്‍ മുന്‍ കൈയ്യെടുത്ത് ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും എകെ ആന്റണി പറഞ്ഞു. അതേസമയം സീതാറാം യെച്ചൂരിയും ഏകീകൃത സിവില്‍ കോഡിനെതിരെ രംഗത്തെത്തി.
കേന്ദ്ര സര്‍ക്കാറിന്റെത് ഏകപക്ഷീയമായ നീക്കമാണ്. അത് അംഗീകരിക്കാനാകില്ല. എല്ലാവരുമായി ചര്‍ച്ച ചെയ്ത് സമവായമുണ്ടാക്കുകയാണ് വേണ്ടതെന്നും യെച്ചൂരി വ്യക്തമാക്കി. സമയവായ ചര്‍ച്ച തുടങ്ങുന്നതിന് മുമ്പ് ബിജെപി വര്‍ഗായധ്രുവീകരണം അവസാനിപ്പിക്കണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications