ആന്റണി ജീവിക്കുന്ന ഗാന്ധിയോ?
ദില്ലി: കേരള ഗാന്ധി ആരെന്ന് അറിയാമോ... കെ കേളപ്പന്‍ എന്നാണ് ഉത്തരം പറയുന്നതെങ്കില്‍ ഇനി ഇത്തിരി സൂക്ഷിച്ചുവേണം. ഒരു പക്ഷേ ആ പട്ടം മറ്റൊരാള്‍ സ്വന്തമാക്കാന്‍ ഇടയുണ്ട്.
മറ്റാരുമല്ല ആ വ്യക്തി. നമ്മുടെ സ്വന്തം എകെ ആന്റണി തന്നെ. ജീവിക്കുന്ന ഗാന്ധി എന്നാണ് എകെ ആന്റണിയെ വിശേഷിപ്പിച്ചത്. അതും രാജ്യത്തെ പ്രഥമ പൗരന്‍ പ്രണബ് കുമാര്‍ മുഖര്‍ജി.

ജീവിതവും പ്രവൃത്തിയും കൊണ്ട് എല്ലാവര്‍ക്കും പ്രചോദനമാണ് എകെ ആന്റണി എന്നാണ് രാഷ്ട്രപതിയുടെ വകയുള്ള കോംപ്ലിമെന്റ്. ആന്റണിയുടെ ജീവിതം ആര്‍ക്കും മാതൃകയാക്കാവുന്നതാണെന്നും പ്രണാബ് മുഖര്‍ജി പറഞ്ഞു.
ആന്റണിയെ അനുമോദിക്കുന്ന ഒരു ചടങ്ങില്‍വച്ചാണ് രാഷ്ട്രപതിയുടെ ഈ പ്രശംസാവാചകങ്ങള്‍ എങ്കില്‍ അതിനെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തള്ളാമായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം പ്രണബ് പറഞ്ഞത് ഒരു ടിവി പരിപാടിയില്‍ വച്ചായിരുന്നു.
അധികാരം ആന്റണിയെ ഒരിക്കലും മോഹിപ്പിച്ചിട്ടില്ലെന്ന് പ്രണബ് പറയുന്നു. രണ്ട് തവണ മുഖ്യമന്ത്രിയും രണ്ട് തവണ കേന്ദ്ര മന്ത്രിയും ആയെങ്കിലും അധികാരത്തിനോട് ആസക്തിയില്ലാതെയാണ് ആന്റണി ജീവിക്കുന്നത്. വളരെ ലളിതമായ ജീവിതം നയിക്കുന്ന ആന്റണി ജീവിക്കുന്ന ഗാന്ധിയാണെന്നും പ്രണബ് മുഖര്‍ പറഞ്ഞു.
രാഷ്ട്രപതി പറഞ്ഞില്ലെങ്കിലും എകെആന്റണിയുടെ സത്യസന്ധത എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആ കൈകളില്‍ അഴിമതിയുടെ കറ പുരളില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും സമ്മതിക്കും. ഇത് മനസ്സിലാക്കി തന്നെയാണ് കോണ്‍ഗ്രസ് അധ്യക്ഷ ആന്റണിയെ പ്രതിരോധമന്ത്രി സ്ഥാനത്ത് ഇരുത്തിയതും.












Click it and Unblock the Notifications