മുന്‍ മന്ത്രി മകളുടെ സുഹൃത്തുമായുള്ള ലൈംഗികബന്ധം പെന്‍ഡ്രൈവില്‍; ബലാത്സംഗക്കേസ്
ചണ്ഡീഗഢ്: മകളുടെ സുഹൃത്തും സഹപാഠിയുമായിരുന്ന യുവതിയെ 2007 മുതല്‍ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ മുതിര്‍ന്ന ശിരോമണി അകാലി ദള്‍ നേതാവ് സുച്ചാ സിങ് ലഗായ്ക്കെതിരെ ഗുര്‍ദാസ്പുര്‍ പോലീസ് ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു. ശിരോമണി അകാലിദള്‍ ബി ജെ പി മന്ത്രിസഭയില്‍ 2007 മുതല്‍ 2012 വരെ കാര്‍ഷിക വകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം.
ഇപ്പോള്‍ വനിതാ കോണ്‍സ്റ്റബിള്‍ ആയ പരാതിക്കാരി പരാതിക്കൊപ്പം വീഡിയോ ദൃശ്യങ്ങളും സമര്‍പ്പിച്ചിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആശ്രിതനിയമനത്തിന്റെ ഭാഗമായി സുച്ചാ സിങ്ങിനെ നേരിട്ട് കണ്ടപ്പോഴാണ് പീഡനം തുടങ്ങിയത്. പോലീസ് കോണ്‍സറ്റബിളായിരുന്ന ഭര്‍ത്താവിന്റെ മരണത്തിനു ശേഷമാണ് ആശ്രിതനിയമനത്തിനായി സുച്ചാ സിങ്ങിന്റെ സഹായം അഭ്യര്‍ഥിച്ചത്.

സുച്ചയുടെ മകളുടെ കോളേജിലെ സഹപാഠി ആയതിനാല്‍ തന്നെ സഹായിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, രണ്ടുദിവസം തന്നെ ഒറ്റയ്ക്കു വന്നുകാണാനാണ് സുച്ചാ സിങ് ആവശ്യപ്പെട്ടത്. സുച്ചാ സിങ്ങിന്റെ ഭീഷണിക്കുവഴങ്ങി പിന്നീട് വഴങ്ങിക്കൊടുക്കേണ്ടിവന്നു. ജോലി വളരെ
അത്യാവശ്യമായിരുന്നതിനാലാണിത്.
പിന്നീട് പലപ്പോഴും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. ബിഹാറിലെയും ഉത്തര്‍പ്രദേശിലെയും ഗുണ്ടകളെ ഉപയോഗിച്ച് കൊന്നു കളയുമെന്നായിരുന്നു ഭീഷണിയെന്നും യുവതി പറഞ്ഞു. അതേസമയം, തനിക്കെതിരെ ഉയര്‍ന്ന പരാതി രാഷ്ട്രീയ പകപോക്കലാണെന്ന് സുച്ചാ സിങ് പറഞ്ഞു. ഒക്ടോബര്‍ 11 ന് ഗുര്‍ദാസ്പുറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ യുവതിയുടെ പരാതി പാര്‍ട്ടിക്ക് ദോഷം ചെയ്യും. നേതാവ് അടുത്ത ദിവസം തന്നെ കോടതിയില്‍ കീഴടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications