അംബാനി കുടുംബത്തിലേക്ക് പുതിയ അതിഥി; മുകേഷ് അംബാനിയുടെ മകന് ആണ്‍കുഞ്ഞ് പിറന്നു
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനി മുത്തച്ഛനായി. അംബാനി കുടുംബത്തിലേക്ക് പുതിയ അതിഥി കൂടിയെത്തി. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന് ആകാശ് അംബാനിക്ക് ആണ്‍കുഞ്ഞ് പിറന്നു. ആകാശ് അംബാനി-ശ്ലോക മേത്ത ദമ്പതികളുടെ ആദ്യ കുഞ്ഞാണിത്. ശ്ലോക ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന് മുകേഷ് അംബാനിയും നിത അംബാനിയുമാണ് അറിയിച്ചത്. ഡിസംബര്‍ 10ന് മുംബൈയിലെ ആശുപത്രിയിലാണ് പ്രസവം നടന്നതെന്ന് കുടുംബം അറിയിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒമ്പതിനാണ് ആകാശ് അംബാനിയും ശ്ലോക മേത്തയും വിവാഹിതരായത്. മുംബൈയില്‍ വലിയ ചടങ്ങായിട്ടായിരുന്നു വിവാഹം. ഡയമണ്ട് വ്യാപാരി റസല്‍ മേത്തയുടെയും മോണ മേത്തയുടെയും മകളാണ് ശ്ലോക. ജിയോ വേള്‍ഡ് സെന്ററില്‍ നടന്ന വിവാഹത്തില്‍ കോര്‍പറേറ്റ് ലോകത്തെ വന്‍കിടക്കാരും രാഷ്ട്രീയ പ്രമുഖന്മാരുമെല്ലാം പങ്കെടുത്തിരുന്നു. ഷാരൂഖ് ഖാന് മുതല്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ വരെ എത്തി.
ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ് ആകാശും ശ്ലോകയും. കുട്ടിക്കാലം മുതലേ ഇരുവരും സുഹൃത്തുക്കളായിരുന്നു. ബന്ധം വളര്‍ന്നതോടെ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.
എന്ത് കൊറോണ... ഏത് കൊറോണ... ലക്ഷദ്വീപുകാര്‍ ചോദിക്കുന്നു, ഒരാള്‍ക്ക് പോലും രോഗമില്ല