Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛനെ കടത്തിവെട്ടുമോ മകൻ; മിന്നും നേട്ടവുമായി ആകാശ് അംബാനി

ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ മകനും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സ്ഥാപനമായ ജിയോയുടെ തലവനുമായ ആകാശ് അംബാനി, ടൈം100 നെക്സ്റ്റിന്റെ ലോകത്തെ വളർന്നുവരുന്ന താരങ്ങളുടെ പട്ടികയിൽ ഇടംനേടി. പട്ടികയിലെ ഏക ഇന്ത്യക്കാരനാണ് ആകാശ്, എന്നിരുന്നാലും, ഇന്ത്യൻ വംശജനായ അമേരിക്കൻ ബിസിനസ്മാനായ അമ്രപാലി ഗാനും പട്ടികയിലുണ്ട്.

"ഇന്ത്യൻ വ്യവസായി റോയൽറ്റിയുടെ പിൻഗാമിയായ ആകാശ് അംബാനി എപ്പോഴും ബിസിനസ്സിൽ ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അദ്ദേഹം കഠിനാധ്വാനം ചെയ്യുന്നു," ടൈം അദ്ദേഹത്തെക്കുറിച്ച് പറഞ്ഞു.

MM

30 വയസുള്ള ജൂനിയർ അംബാനി, ജൂണിൽ 426 ദശലക്ഷത്തിലധികം വരിക്കാരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോയുടെ ചെയർമാനായി സ്ഥാനക്കയറ്റം ലഭിച്ചു.

വെറും 22 വയസ്സിൽ ബോർഡ് സീറ്റ് ലഭിച്ചു. അതിനുശേഷം അദ്ദേഹം ഗൂഗിളിൽ നിന്നും ഫേസ്ബുക്കിൽ നിന്നും കോടിക്കണക്കിന് ഡോളർ നിക്ഷേപം ഇറക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചു." ടൈം കൂട്ടിച്ചേർത്തു.

ബിസിനസ്സ്, വിനോദം, കായികം, രാഷ്ട്രീയം, ആരോഗ്യം, ശാസ്ത്രം, ആക്ടിവിസം എന്നിവയുടെ ഭാവി രൂപപ്പെടുത്തുന്ന 100 വളർന്നുവരുന്ന നേതാക്കളെ ആണ് പട്ടിക ഉയർത്തിക്കാട്ടിയിരിക്കുന്നത്

ആകാശ് അംബാനി ബ്രൗണ്‍ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. 2020ല്‍ അദ്ദേഹം ശ്ലോക മേത്തയെ വിവാഹം കഴിച്ചു, പൃഥ്വി എന്ന മകനുണ്ട്. റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ചെയര്‍മാനായുള്ള ആകാശിന്റെ സ്ഥാനക്കയറ്റം ജിയോയുടെ ഡിജിറ്റല്‍ സേവന യാത്രയില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ അംഗീകരിച്ചാണ് എന്നാണ് അദ്ദേഹത്തിന്റെ നിയമനത്തിന് പിന്നാലെ കമ്പനി ബോര്‍ഡ് പറഞ്ഞത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഡിജിറ്റല്‍ മേഖലയില്‍ ജിയോ നടത്തിയ പ്രധാന ചുവടു വെയ്പുകളിലെല്ലാം നേതൃത്വം നല്‍കിയത് ആകാശ് അംബാനിയാണ്. 2017-ല്‍ ജിയോഫോണ്‍ പുറത്തിറക്കുന്നതിലും ആകാശ് അംബാനി വലിയ പങ്കുവഹിച്ചെന്ന് കമ്പനി പറയുന്നു. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂന്ന് മക്കളില്‍ മൂത്തയാളാണ് ആകാശ് അംബാനി.ഇഷ അംബാനിയും അനന്ത് അംബാനിയും സഹോദരങ്ങളാണ്.

മുകേഷ് അംബാനി ആരംഭിച്ച റിലയന്‍സ് ഇന്‍ഫോകോം ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇപ്പോള്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ് എന്നറിയപ്പെടുന്നത്. റിലയന്‍സ് ഇന്‍ഡസ്റ്റ്രീസിന്റെ ചെയര്‍മാനും , മാനേജിംഗ് ഡയറക്ടറുമായിരുന്ന ഇദ്ദേഹത്തിനാണ് കമ്പനിയുടെ പ്രധാന ഓഹരിപങ്കാളിത്തവും ഉള്ളത്. കമ്പനിയില്‍ ഇദ്ദേഹത്തിന്റെ വ്യക്തിഗതമായ ഓഹരിവിഹിതം 48 ശതമാനത്തോളമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+