കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്യോഗസ്ഥനെ ബാറ്റ് ഉപയോഗിച്ച് തല്ലിയ കേസ്: ബിജെപി എംഎല്‍എ ആകാശ് വിജയ് വര്‍ഗീയ ജയില്‍ മോചിതനായി

  • By Desk
Google Oneindia Malayalam News

ഇന്‍ഡോര്‍: മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തല്ലിയ മധ്യപ്രദേശ് എംഎല്‍എ ആകാശ് വിജയ് വര്‍ഗീയയ്ക്ക് ജാമ്യം ലഭിച്ചു. മുതിര്‍ന്ന പാര്‍ട്ടി നേതാവ് കൈലാഷ് വിജയ് വര്‍ഗീയയുടെ മകന്‍ കൂടിയായ ആകാശിന് ഭോപ്പാല്‍ സ്‌പെഷ്യല്‍ കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുരേഷ് സിംഗ് ആണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച എംഎല്‍എ ഇന്‍ഡോര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി.

ജോധ്പുര്‍ എയിംസില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു... ആശുപത്രി മുറിയില്‍ തീക്കൊളുത്തി മരണംജോധ്പുര്‍ എയിംസില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു... ആശുപത്രി മുറിയില്‍ തീക്കൊളുത്തി മരണം

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുകയും സംസ്ഥാനത്തെ പവര്‍ കട്ടിനെതിരെ ഇന്‍ഡോറിലെ രാജ്ബറയില്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്ത രണ്ട് കേസുകളിലും ജാമ്യം ലഭിച്ചത്. ആക്രമണ കേസില്‍ 50,000 രൂപയും മറ്റ് കേസില്‍ 20,000 രൂപയും വ്യക്തിഗത ജാമ്യ ബോണ്ട് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജയിലില്‍ വളരെ മികച്ച അനുഭവമാണ് തനിക്കുണ്ടായതെന്ന് പുറത്തിറങ്ങിയ അദ്ദേഹം പറഞ്ഞു. ജയിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ അദ്ദേഹത്തെ അനുയായികള്‍ ഹാരാര്‍പ്പണം നടത്തി.

arrest1-31-1

മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ച ആകാശ് വിജയവര്‍ഗിയയെ കഴിഞ്ഞയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് ശേഷം ആകാശ് വിജയവര്‍ഗിയ പ്രധാനവാര്‍ത്തകളില്‍ ഇടം നേടി, അതില്‍ എംഎല്‍എ ഓഫീസ് അടിച്ചു തകര്‍ത്തതായും കാണിച്ചിരുന്നു.

അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ ബിജെപി മേധാവി അമിത് ഷാ സംഭവത്തില്‍ മധ്യപ്രദേശ് യൂണിറ്റില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. അതേസമയം ആകാശിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി കമല്‍ നാഥ് രംഗത്തെത്തി. ''ക്രിക്കറ്റ് ബാറ്റ് രാജ്യത്തിന്റെ വിജയത്തിന്റെ പ്രതീകമായിരിക്കണം, ജനാധിപത്യത്തിന്റെ പരാജയമായി ഉയര്‍ത്തിക്കാട്ടരുതെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ആകാശ് വിജയവര്‍ഗിയയെ പിന്തുണച്ചും പലരും രംഗത്തെത്തിയിട്ടുണ്ട്.

English summary
Akash Vijay Varggiya released from jail in attack case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X