കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് രാജ്യത്തെ വിഭജിക്കുന്നുവെന്ന് അകാലി തഖ്ദ്.... നിരോധിക്കണമെന്ന് സിഖ് സംഘടന

Google Oneindia Malayalam News

ദില്ലി: ആര്‍എസ്എസിനെ നിരോധിക്കണമെന്ന് പ്രമുഖ സിഖ് സംഘടനയായ അകാല്‍ തഖ്ത്. രാജ്യത്തെ വിഭജിക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നതെന്ന് അഖാലി തഖ്ത് അധ്യക്ഷന്‍ ഗിയാനി ഹര്‍പ്രീത് സിംഗ് പറഞ്ഞു. ആര്‍എസ്എസ് നേതാക്കള്‍ പറയുന്ന കാര്യങ്ങള്‍ രാജ്യതാല്‍പര്യങ്ങള്‍ക്കെതിരാണെന്നും ഹര്‍പ്രീത് സിംഗ് പറഞ്ഞു. ആര്‍എസ്എസിന് ബിജെപിയുമായി ബന്ധമുള്ളത് കൊണ്ട് അത് രാജ്യതാല്‍പര്യത്തിനെതിരാവും. അത് രാജ്യത്തെ തകര്‍ക്കുമെന്നും ഹര്‍പ്രീത പറഞ്ഞു.

1

അതേസമയം സിഖ് വിഭാഗത്തില്‍ ആര്‍എസ്എസിനെതിരെ ഇത്തരമൊരു വികാരം വന്നത് ബിജെപിക്കും തിരിച്ചടിയാണ്. പഞ്ചാബില്‍ ഇന്ത്യയുടെ വലിയൊരു വോട്ടുബാങ്ക് സിഖ് വിഭാഗമായിരുന്നു. എന്നാല്‍ പിന്നീട് ഇത് കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയിരിക്കുകയാണ്. നേരത്തെ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് ഇന്ത്യ ഹിന്ദു രാഷ്ട്രമാണന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പറഞ്ഞിരുന്നു. ഇതിനെതിരെ വിമര്‍ശനം കടുക്കുന്നതിനിടെയാണ് ഹര്‍പ്രീതിന്റെ പ്രസ്താവന.

സിഖ് വിഭാഗത്തിലെ ഉന്നത മത വിഭാഗങ്ങളിലൊന്നാണ് അകാല്‍ തഖ്ത്. സുവര്‍ണ ക്ഷേത്രത്തിലെ മതസ്ഥാപനങ്ങളിലൊന്നാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇതാദ്യമായിട്ടില്ല ആര്‍എസ്എസിനെതിരെ സിഖ് വിഭാഗം രംഗത്തെത്തുന്നത്. നേരത്തെ ശിരോമണ ഗുരുദ്വാര പാര്‍ബന്ധക് കമ്മിറ്റിയും ആര്‍എസ്എസ് അധ്യക്ഷനെ വിമര്‍ശിച്ചിരുന്നു. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന വാദത്തെ അംഗീകരിക്കാനാവില്ലെന്നായിരുന്നു സംഘടനാ പ്രസിഡന്റ് ഗോബിന്ദ് സിംഗ് ലോംഗോവാള്‍ പറഞ്ഞത്.

മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയില്‍ നിരവധി പേരാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യയിലെ മുസ്ലീങ്ങള്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും ഇതിന് കാരണം ഹിന്ദുക്കളാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞത്. എന്നാല്‍ മുസ്ലീങ്ങള്‍ ആര്‍എസ്എസിന്റെ ഔദാര്യത്തിലല്ല ജീവിക്കുന്നതെന്ന് അസാദുദ്ദീന്‍ ഒവൈസി മറുപടി നല്‍കിയിട്ടുണ്ട്. ഭരണഘടന നല്‍കിയ അധികാരം മാത്രമാണ് എല്ലാ മത വിഭാഗങ്ങള്‍ക്കും ഉള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിങ്ങളുടെ ഔദാര്യത്തിലല്ല മുസ്ലീങ്ങള്‍ ഇന്ത്യയില്‍ ജീവിക്കുന്നത്, മോഹന്‍ ഭാഗവതിന് മറുപടിയുമായി ഒവൈസി!നിങ്ങളുടെ ഔദാര്യത്തിലല്ല മുസ്ലീങ്ങള്‍ ഇന്ത്യയില്‍ ജീവിക്കുന്നത്, മോഹന്‍ ഭാഗവതിന് മറുപടിയുമായി ഒവൈസി!

English summary
akhal takht chief calls for ban on rss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X