കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധി വധം പുനരാവിഷ്‌കരണം; ഹിന്ദു മഹാസഭയ്ക്ക് ഉഗ്രന്‍ പണി കൊടുത്ത് മലയാളികള്‍

Google Oneindia Malayalam News

Recommended Video

cmsvideo
ഹിന്ദു മഹാസഭയ്ക്ക് പണി കൊടുത്ത് മലയാളികള്‍ | Oneindia Malayalam

ദില്ലി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയെ കൊലപ്പെടുത്തുന്ന രംഗം പുനരാവിഷ്‌കരിച്ച ഹിന്ദു മഹാസഭയ്‌ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. രാഷ്ട്രീയ രംഗത്തെ പ്രമുഖരാണ് ഹിന്ദു മഹാസഭയ്‌ക്കെതിരെ രംഗത്തുവന്നിട്ടുള്ളത്. സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ടീം കേരള സൈബര്‍ വാരിയേഴ്‌സ് ആണ് ഹാക്കിങിന് പിന്നില്‍. ഹിന്ദു മഹാസഭ മൂര്‍ദാബാദ് എന്നാണ് സൈറ്റ് തുറന്നാല്‍ കാണുന്നത്. കൂടെ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി ഡോ. പൂജ ഷക്കൂന്‍ പാണ്ഡെ ഗാന്ധിജിയെ പ്രതീകാത്മകമായി വെടിവയ്ക്കുന്ന ഫോട്ടോയും ഉണ്ട്.

ab

ഗാന്ധിയെ വെടിവച്ച് കൊല്ലുന്ന രംഗം ഹിന്ദു മഹാസഭ ബുധനാഴ്ച പുനരാവിഷ്‌കരിച്ചിരുന്നു. ഇതിന്റെ വീഡിയോ പരസ്യമാക്കുകയും ചെയ്തു. സംഭവത്തില്‍ അലിഗഡില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഒമ്പതുപേര്‍ക്കെതിരെയാണ് കേസ്. രണ്ടു പേരെ അറസ്റ്റ് ചെയ്തു.

ലോക സമൂഹത്തിന് പ്രചോദനമയിരുന്നു ഗാന്ധിജിയുടെ വഴികള്‍. അത് അക്രമത്തിന്റെതായിരുന്നില്ലെന്നും ഹാക്കര്‍മാര്‍ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തു. 'വെടിവയ്ക്കുന്ന ഹിപ്പോപ്പൊട്ടാമസിനെയും അവളുടെ ഗുണ്ടകളെയും രാജ്യദ്രോഹ നിയമ പ്രകാരം അറസ്റ്റ് ചെയ്യണം' എന്ന് ഹാക്കര്‍മാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

abhm

ബുധനാഴ്ച വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഗാന്ധി പാര്‍ക്കിലെ പോലീസ് ഹിന്ദു മഹാസഭയുടെ ഓഫീസില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. രണ്ടു പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പൂജ ഉള്‍പ്പെടെ ഒമ്പതുപേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മതവിദ്വേഷം പരത്തുക, ഐക്യം തകര്‍ക്കുക, മനപ്പൂര്‍വം അപമാനിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് ഗാന്ധി പാര്‍ക്ക് പോലീസ് അറിയിച്ചു.

English summary
Hindu Mahasabha’s website hacked in response to shooting Mahatma effigy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X