'ജനം ടിവിയുടെ തലപ്പത്തുളളവർ രഹസ്യമായി വന്ന് കണ്ടു, താൽപര്യമില്ലെന്ന് പറഞ്ഞു, ഹൃദയത്തിൽ രാജ്യമാണ് മോദിയല്ല'
രാഷ്ട്രീയമല്ല രാജ്യമാണ് തനിക്ക് വലുതെന്ന് ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖിൽ മാരാർ. വിരട്ടിയാൽ പേടിച്ചോടുന്ന പ്രകൃതമല്ല. ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തലിന് പിന്നാലെ അഖിൽ മാരാർ നടത്തിയ പ്രതികരണങ്ങൾക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ബിജെപി അഖിലിനെതിരെ പരാതിയും നൽകിയിട്ടുണ്ട്.
എന്നാൽ തന്നെ രാജ്യദ്രോഹിയാക്കാനുളള ശ്രമം വിലപ്പോകില്ലെന്ന് അഖിൽ മാരാർ വ്യക്തമാക്കുന്നു. തന്നെ രാജ്യദ്രോഹിയാക്കാന്‍ വെമ്പല്‍ കൊള്ളുന്ന യൂട്യൂബുകാരോടും ജനം ടിവിയോടും കൊട്ടാരക്കര ബിജെപി മണ്ഡലം കമ്മിറ്റിയുമോടുളള മറുപടി എന്ന ആമുഖത്തോടെയാണ് അഖില്‍ മാരാരുടെ ലൈവ് ആരംഭിക്കുന്നത്.
അഖിൽ മാരാരുടെ വാക്കുകൾ ഇങ്ങനെ: ഇത് ഒരുത്തനേയും ബോധിപ്പിക്കാനല്ല. തനിക്ക് എതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുന്ന ജനം ടിവിയോടും ഇല്ലാത്ത കാര്യങ്ങള്‍ എഴുതിപ്പിടിപ്പിച്ച് പരാതി നല്കിയ കൊട്ടാരക്കര ബിജെപി മണ്ഡലം കമ്മിറ്റിയോടും പറയാനുളളത് പരാതിയും കേസുമൊന്നും ഭയക്കുന്നില്ല എന്നാണ്. തെറ്റ് ചെയ്താലേ ഏത് ഉമ്മാക്കി കണ്ടും പേടിക്കേണ്ട കാര്യമുളളൂ.

നിങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് എന്നെ രാജ്യദ്രോഹിയാക്കി മാറ്റാന്‍ ശ്രമിക്കുന്നത്. എന്ത് അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസില്‍ ഒരു സീറ്റിന് വേണ്ടിയാണ് താന്‍ സംസാരിക്കുന്നത് എന്ന് പറയുന്നത്. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് പ്രതിപക്ഷം ആരോപണം ഉന്നയിച്ചപ്പോള്‍ താന്‍ പറഞ്ഞ മറുപടി, നമ്മുടെ സൈന്യം നമ്മള് അറിയാത്ത ആയിരത്തോളം ആക്രമണങ്ങള്‍ തടുക്കുന്നുണ്ട്, അതറിയാതെ ഒരു കാര്യത്തെ പര്‍വ്വതീകരിച്ച് കാണിക്കുന്നത് ശരിയല്ല, സൈന്യത്തെ അപമാനിക്കരുത് എന്നാണ്.
പഹല്‍ഗാം ആക്രമണം ബിജെപി ബീഹാര്‍ തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി സൃഷ്ടിച്ചതാണ് എന്നുളള ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയപ്പോള്‍ താന്‍ ചോദിച്ചത്, ഇന്ത്യയുടെ രണ്ട് പ്രധാനമന്ത്രിമാര്‍ കൊല്ലപ്പെട്ടത് സുരക്ഷാ വീഴ്ച കൊണ്ടാണോ എന്നാണ്. ഈ സമയത്ത് പ്രധാനമന്ത്രിയുടെയോ സൈന്യത്തിന്റെയോ വിശ്വാസ്യതയെ ചോദ്യം ചെയ്യരുത് എന്നാണ് താന്‍ നിലപാട് എടുത്തത്.
ഓപറേഷന് സിന്ദൂരിന് ശേഷം തൊട്ട് നോക്കെടാ പാക് പട്ടികളെ പാക്കലാം എന്നാണ് താന്‍ പോസ്റ്റ് ചെയ്തത്. വെടി നിര്‍ത്തല്‍ ഉടമ്പടി കരാര്‍ ഒപ്പ് വെച്ചപ്പോള്‍ തനിക്ക് വൈകാരിക വിക്ഷോഭം ഉണ്ടാകാനുളള കാരണം അമേരിക്കന്‍ പ്രസിഡണ്ട് ലോകത്തെ അറിയിച്ച കാര്യത്തിന് ഇന്ത്യ കൊടുത്ത മറുപടി മാത്രമാണ്. യുദ്ധം വേണമെന്ന് ആഗ്രഹിക്കുന്ന ആളല്ല താന്‍. പക്ഷേ എല്ലാ തരത്തിലും പാകിസ്താനെ കീഴ്പ്പെടുത്തി ലോകത്തിന് മുന്നില്‍ സൂപ്പര്‍ പവറാകാനുളള അവസരം ഇന്ത്യ ഇല്ലാതാക്കി എന്ന് ആ സമയം തോന്നിയതിനാലും അമേരിക്കയുടെ മുന്നില്‍ ഇന്ത്യ മുട്ട് കുത്തിയോ എന്നുളള തോന്നലിന്റെയും അടിസ്ഥാനത്തിലാണ് ആദ്യത്തെ കുറിപ്പിട്ടത്.
അപ്പോഴേക്കും ചിലര്‍ക്ക് ഹാലിളകി. അമേരിക്കന്‍ പ്രസിഡണ്ടിന് വായടപ്പിച്ചുളള ഒരു മറുപടി ഇന്ത്യന്‍ പ്രധാനമന്ത്രി കൊടുത്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു. ഇതിനാണ് താന്‍ രാജ്യദ്രോഹി ആകുന്നതെങ്കില്‍ സംഘികളും ജനം ടിവിയും തരുന്ന രാജ്യദ്രോഹിപ്പട്ടം ഏറ്റെടുക്കാന്‍ തയ്യാറാണ്. ഇന്ത്യ യുദ്ധമുഖത്ത് നിന്നപ്പൊഴോ സൈനികര്‍ ഇതിനെ നേരിട്ടപ്പോഴോ ഏതെങ്കിലും ഒരു സമയത്ത് രാഷ്ട്രീയപരമായോ അല്ലാതെയോ സൈന്യത്തെയോ പ്രധാനമന്ത്രിയേയോ രാജ്യത്തെയോ ഇകഴ്ത്തി സംസാരിച്ചിട്ടില്ല. പിന്തുണ കൊടുത്തിട്ടുളളതാണ്. ഇന്ത്യാ രാജ്യത്തെ എന്നും ഹൃദയത്തോട് ചേര്‍ത്ത് പിടിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്, മോദിയെയോ ആര്‍എസ്എസിനെയോ ബിജെപിയെയോ അല്ല.
ഭാരതം പാകിസ്ഥാനെ ആക്രമിച്ചത് കൊണ്ട് താന്‍ ലൈവിട്ട് സംസാരിച്ചു എന്നാണ് ജനം ടിവി പറഞ്ഞത്. ഭാരതം പാകിസ്ഥാനെ കീഴ്പ്പെടുത്താത്തത് കൊണ്ടുളള നിരാശ കൊണ്ടാണ് താന്‍ സംസാരിച്ചത്. ഇന്ത്യയ്ക്ക് ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തിപ്പിടിച്ച് നില്ക്കാവുന്ന സാഹചര്യം ഇല്ലാതാക്കിയ പ്രധാനമന്ത്രിയുടെ നിലപാടിനെതിരായാണ് സംസാരിച്ചത്. ജനം ടിവിയുടെ തലപ്പത്ത് ഇരിക്കുന്ന ആളുകള്‍ തന്നെ ഇതിന് മുന്‍പ് രഹസ്യമായി വന്ന് കണ്ടിരുന്നു. ജനം ടിവിയില്‍ ഒരു പദവി ഏറ്റെടുക്കാനും പരിപാടി ചെയ്യാനും തന്നെ സമീപിച്ചിരുന്നു. അതിന് താല്പര്യമില്ല എന്നാണ് അന്ന് താന്‍ പറഞ്ഞു. അവരുടെ ഓഫര്‍ നിരസിച്ച തന്നോട് തോന്നിയ ദേഷ്യം കൊണ്ടാവാം ഇത് പോലുളള നെറികേടും തെണ്ടിത്തരവും ജനം ടിവി കാണിക്കുന്നത്.
ബലൂചിസ്ഥാനെ അനുകൂലിച്ചു എന്നതാണ് താന്‍ ചെയ്ത ഒരേയൊരു തെറ്റ്. അത് രാജ്യവിരുദ്ധത എന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല. കാരണം ബലൂചിസ്ഥാന്‍ ആര്‍മി ഇന്ത്യയെ പിന്തുണയ്ക്കുന്നവരാണ്. തന്നെ ഇന്ത്യ വിരുദ്ധനെന്ന് വിളിക്കുന്നവര്‍ പോയി വി മുരളീധരനോട് ചോദിക്കണം, തുര്‍ക്കിക്ക് ഒരു പ്രശ്നം വന്നപ്പോള്‍ പ്രസിഡണ്ടിനെ പോയി കണ്ട് ഫോട്ടോ എടുത്ത ആളോട് ചോദിക്കണം, ഇപ്പോള്‍ എന്താണ് തുര്‍ക്കി സ്വീകരിച്ച നിലപാട് എന്ന്. തുര്‍ക്കിക്ക് പണം കൊടുത്തവര്‍ ആരാണെന്ന് ബിജെപി നേതാക്കന്മാര്ക്കും അറിയാം ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാര്‍ക്കും അറിയാം.
പാകിസ്ഥാനിലെ നിരായുധനെ കൊല്ലുന്നു എന്ന് താന്‍ പറഞ്ഞതായാണ് ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി കൊടുത്ത പരാതിയില്‍ പറയുന്നത്. താന്‍ ഒരിടത്തും അങ്ങനെ പറഞ്ഞിട്ടില്ല. പാകിസ്ഥാന് ഇന്ത്യയെ ഭയപ്പെട്ടിരുന്നില്ല എന്ന് പറഞ്ഞതില്‍ ഉറച്ച് നില്ക്കുന്നു, അഖില്‍ മാരാര്‍ പറഞ്ഞു.
-
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications