കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ സഖ്യമുണ്ടാക്കും... പക്ഷേ, അത് അവരുമായിട്ടല്ല, അഖിലേഷ് പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കെ സഖ്യമുണ്ടാകുമെന്ന സൂചനയുമായി അഖിലേഷ് യാദവ്. അതേസമയം 2022ലെ സംസ്ഥാന തിരഞ്ഞെടുപ്പ് ഒറ്റയ്ക്ക് മത്സരിക്കാനാണ് സമാജ് വാദി പാര്‍ട്ടി തയ്യാറെടുക്കുന്നതെന്നും അഖിലേഷ് വ്യക്തമാക്കി. ബിഎസ്പി സഖ്യം വേണ്ടെന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണെന്നും അഖിലേഷ് പറഞ്ഞു. തനിക്ക് ബിഎസ്പിയെ കുറിച്ച് ഒന്നും പറയാനില്ലെന്നാണ് അഖിലേഷ് പ്രതികരിച്ചത്.

1

ഇതോടെ ബിഎസ്പിയുമായി സഖ്യമുണ്ടാകില്ലെന്ന സൂചനയാണ് അഖിലേഷ് നല്‍കുന്നത്. നേരത്തെ സഖ്യം പിരിഞ്ഞപ്പോള്‍ ആവശ്യം വന്നാല്‍ ഒന്നിച്ച് മത്സരിക്കുമെന്ന് ഇരുവരും പ്രഖ്യാപിച്ചിരുന്നു. ഇനി തിരഞ്ഞെടുപ്പുകളെ ഒറ്റയ്ക്ക് നേരിടാനാണ് ശ്രമമെന്നും അഖിലേഷ് പറഞ്ഞു. അതേസമയം ഹാമിര്‍പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ എസ്പി ശ്രമിച്ചിരുന്നെങ്കില്‍ അത് പരാജയപ്പെട്ടു. ഇക്കാര്യത്തെ കുറിച്ച് അഖിലേഷ് വ്യക്തമാക്കിയിട്ടില്ല.

വലിയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ എസ്പി ആലോചിക്കുന്നില്ല. ചെറിയ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിനാണ് ശ്രമം. സംസ്ഥാനത്ത് നടക്കുന്ന 13 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ചെറിയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അഖിലേഷ് പറഞ്ഞു. വലിയ പാര്‍ട്ടികളുമായി എസ്പിയുണ്ടാക്കിയ സഖ്യത്തെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. അതൊന്നും വിജയകരമായിട്ടില്ലെന്നും അഖിലേഷ് പറയുന്നു. അതുകൊണ്ട് ഇനി അത്തരം റിസ്‌കുകള്‍ എടുക്കാനില്ലെന്നും അഖിലേഷ് പറഞ്ഞു.

യുപിയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നേരത്തെ സംസ്ഥാന ഘടകത്തെ ഒന്നടങ്കം പിരിച്ചുവിട്ടിരുന്നു അഖിലേഷ് യാദവ്. മുലായം സിംഗ് ക്യാമ്പിലുള്ളവരെയാണ് കൂടുതലായും ഒഴിവാക്കിയത്. പകരം അഖിലേഷിനെ പിന്തുണയ്ക്കുന്നവരെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഓംപ്രകാശ് രാജ്ബറിന്റെ എസ്ബിഎസ്പിയുമായി സഖ്യമുണ്ടാക്കാനുള്ള തയ്യാറെടുപ്പുകള്‍ ഉണ്ടെന്നും സൂചനയുണ്ട്. എസ്ബിഎസ്പി നേരത്തെ ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു.

ഹാമിര്‍പൂരില്‍ ചതുര്‍കോണ പോരാട്ടം... പ്രതിപക്ഷ സഖ്യമില്ല, കോണ്‍ഗ്രസിന്റെ പദ്ധതികള്‍ ഇങ്ങനെഹാമിര്‍പൂരില്‍ ചതുര്‍കോണ പോരാട്ടം... പ്രതിപക്ഷ സഖ്യമില്ല, കോണ്‍ഗ്രസിന്റെ പദ്ധതികള്‍ ഇങ്ങനെ

English summary
akhilesh announces samajwadi party goes alone in state polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X