കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ജനാധിപത്യ മൂല്യങ്ങളെ നശിപ്പിക്കുന്നു: ബിജെപി വിരുദ്ധ സഖ്യത്തിന് അഖിലേഷിന്റെ പിന്തുണ!

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: ബിജെപിയെ നേരിടാന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് പിന്തുണ പ്രഖ്യാപിച്ച് സമാജ് വാദി പാര്‍ട്ടി. മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി പ്രസിഡന്റുമായ അഖിലേഷ് യാദവാണ് ചന്ദ്രബാബു നായിഡുവിന് പിന്തുണ പ്രഖ്യാപിച്ചത്. ബിജെപി ഇതര പാര്‍ട്ടികളെ ഒരേ പ്ലാറ്റ്ഫോമിലെത്തിക്കുന്നതിനുള്ള നായിഡുവിന്റെ നീക്കങ്ങള്‍ക്കാണ് ഇതോടെ പച്ചക്കൊടി വീശിയിട്ടുള്ളത്.

ചന്ദ്രബാബു നായിഡുവിനോട് ഫോണില്‍ സംസാരിച്ച അഖിലേഷ് യാദവ് ആധിപത്യ പ്രവണതകളില്‍ നിന്ന് രക്ഷിക്കണമെന്ന് ആഹ്വാനം നല്‍കിയതായി തെലുങ്കുദേശം പാര്‍ട്ടി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. സെക്കുലറിസം ഭീഷണിക്ക് കീഴിലാണെന്നും ബിജെപി ജനാധിപത്യ മൂല്യങ്ങളും സംയുക്ത സംസ്ഥാന വ്യവസ്ഥിതികളും എല്ലാം നശിപ്പിക്കുകയാണ്. എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നിന്ന് ബിജെപി ആശയങ്ങളെ പ്രതിരോധിക്കണമെന്നും സമാദ് വാദി പാര്‍ട്ടി നേതാവിനെ ഉദ്ധരിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

chandrababu-akhilesh-15

ബിജെപിയുടെ എന്‍ഡിഎയെ നേരിടാന്‍ ബിജെപി ഇതര സഖ്യത്തിന് രൂപം നല്‍കാനുള്ള നായിഡുവിന്റെ നീക്കങ്ങളെയും അഖിലേഷ് യാദവ് പ്രശംസിച്ചു. ബിജെപി ഇതര പാര്‍ട്ടികളെ ഒരേ പ്ലാറ്റ്ഫോമില്‍ കൊണ്ടുവരാനുള്ള നീക്കങ്ങളെ സമാജ് വാദി പാര്‍ട്ടി എല്ലാത്തരത്തിലും പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴി‍ഞ്ഞ നാല് വര്‍ഷമായി ആന്ധ്രപ്രദേശിനെ വികസനത്തിന്റെ പാതയിലേക്ക് നയിച്ച നീക്കങ്ങളെയും അഖിലേഷ് പ്രശംസിച്ചിരുന്നു. സമാജ് വാദി പാര്‍ട്ടിയുടെ സഹകരണത്തില്‍ ബിജെപി ഇതര പാര്‍ട്ടികളെ ഒരേ പ്ലാറ്റ്ഫോമിലെത്തിക്കേണ്ടത് അത്യാവശ്യമാണെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ക്കുന്നു.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ മൂന്നാം മുന്നണി രൂപീകരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി നടന്നിരുന്നു. ശനിയാഴ്ച പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളുമായി ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

English summary
Akhilesh extends support to Naidu's efforts to 'bring all non-BJP parties together'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X