കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ നിരയിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ എത്തുന്നു.... സൂചനയുമായി അഖിലേഷ് യാദവ്!!

Google Oneindia Malayalam News

Recommended Video

cmsvideo
പ്രതിപക്ഷ നിരയിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ | Oneindia Malayalam

കൊല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ റാലിയില്‍ ബിജെപിക്കെതിരെ നിര്‍ണായക തീരുമാനങ്ങള്‍ എടുത്തിരിക്കുകയാണ്. ചിലത് രഹസ്യമായി നടപ്പാക്കാനാണ് നിര്‍ദേശം. അഖിലേഷ് യാദവിനും തേജസ്വി യാദവിനുമാണ് ഈ ചുമതല. മുലായം സിംഗ് യാദവും ലാലു പ്രസാദ് യാദവും മാറി നില്‍ക്കുന്നത് കൊണ്ടാണ് ഇവരെ ഇക്കാര്യങ്ങള്‍ ഏല്‍പ്പിച്ചത്. കൂടുതല്‍ പാര്‍ട്ടികള്‍ പ്രതിപക്ഷ നിരയിലേക്ക് എത്തുമെന്നാണ് അഖിലേഷ് യാദവ് സൂചിപ്പിക്കുന്നത്.

അതേസമയം കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ മാത്രമാണ് അഖിലേഷിന് ആശയക്കുഴപ്പം ഉള്ളത്. ഇവിഎമ്മിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ നീക്കം ഇതിന്റെ തുടര്‍ച്ചയാണ്. ബീഹാറില്‍ മാത്രമല്ല പത്തിലധികം സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ മഹാസഖ്യത്തെ വിപുലീകരിക്കാനാണ് മമതയും അഖിലേഷും ലക്ഷ്യമിടുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ വിലകുറച്ച് കാണേണ്ടെന്നും മമത എസ്പി ബിഎസ്പി സഖ്യത്തെ അറിയിച്ചിട്ടുണ്ട്.

കൂടുതല്‍ പാര്‍ട്ടികള്‍ എത്തുന്നു

കൂടുതല്‍ പാര്‍ട്ടികള്‍ എത്തുന്നു

പ്രതിപക്ഷ നിരയിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ എത്തുമെന്ന് അഖിലേഷ് യാദവാണ് വ്യക്തമാക്കിയത്. ചെറുകക്ഷികള്‍ പലയിടത്തും പ്രതിപക്ഷ നിരയിലേക്ക് വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അഖിലേഷ് പറഞ്ഞു. പല കര്‍ഷക സംഘടനകളുടെയും യുവജന സംഘടനകളുടെയും പിന്തുണ പ്രതിപക്ഷത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിര്‍ണായക ചര്‍ച്ചകള്‍ക്കായി തേജസ്വി യാദവിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

തീരുമാനം ഇങ്ങനെ

തീരുമാനം ഇങ്ങനെ

ബിജെപിയെ ഒറ്റപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതിനായി എന്‍ഡിഎയില്‍ നിന്ന് പ്രധാന കക്ഷികളെ അടര്‍ത്തിയെടുക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ സംസ്ഥാനത്ത് നിന്നും ഇത്തരം കക്ഷികള്‍ വരുന്നതോടെ ബിജെപി ഒറ്റപ്പെടും. ഇതാണ് അഖിലേഷ് യാദവ് ലക്ഷ്യമിടുന്നത്. എന്‍ഡിഎയില്‍ മറ്റ് കക്ഷികള്‍ ഇല്ലാത്ത സാഹചര്യമുണ്ടായാല്‍ അത് ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഉറപ്പാണ്. ഭൂരിപക്ഷം നേടാന്‍ ഇത്തവണ ബിജെപിക്ക് സാധിക്കില്ലെന്ന് ഉറപ്പാണ്. ഇവിടെ മഹാസഖ്യം നിര്‍ണായകമാകും.

തുടക്കം ബീഹാറില്‍

തുടക്കം ബീഹാറില്‍

തേജസ്വി യാദവിന് ഇതിന്റെ ചുമതല നല്‍കിയത് ബീഹാറിനെ മുന്നില്‍ കണ്ടാണ്. രാംവിലാസ് പാസ്വാനെയാണ് ബിജെപി പാളയത്തില്‍ നിന്ന് പ്രതിപക്ഷ നിരയിലെത്തിക്കുന്നത്. പാസ്വാനുമായി ചര്‍ച്ചയ്ക്കുള്ള ചുമതല തേജസ്വിക്കാണ്. പാസ്വാനോട് എന്‍ഡിഎയില്‍ നിന്ന് മത്സരിച്ച ശേഷം പ്രതിപക്ഷ നിരയെ പിന്തുണയ്ക്കാനുള്ള തീരുമാനങ്ങളാണ് തേജസ്വിക്കുള്ളത്. പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍ തേജസ്വിയുമായി വളരെ അടുപ്പത്തിലാണ്. എന്‍ഡിഎ വിട്ടാല്‍ നേട്ടമുണ്ടാകുമെന്നും രാഷ്ട്രീയ സാഹചര്യം മാറുന്നുവെന്നുമാണ് ചിരാഗ് വിലയിരുത്തുന്നത്.

മമത തെലങ്കാനയിലേക്ക്

മമത തെലങ്കാനയിലേക്ക്

മമത ബാനര്‍ജി സഖ്യം വിപുലീകരിക്കാന്‍ തെലങ്കാനയില്‍ എത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്. കെ ചന്ദ്രശേഖര്‍ റാവുവുമായി അടുത്ത ബന്ധമുണ്ട് മമതയ്ക്ക്. എന്നാല്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യമാണ് കെസിആറിനെ സഖ്യത്തില്‍ നിന്ന് അകറ്റുന്നത്. എന്നാല്‍ സഖ്യത്തില്‍ നേരിട്ട് പങ്കാളിയാവേണ്ടെന്നാണ് മമതയുടെ നിര്‍ദേശം. പകരം പിന്തുണയാണ് വേണ്ടത്. ബിജെപിയിലേക്ക് കെസിആറിന്റെ പിന്തുണ പോകില്ലെന്ന് ഉറപ്പിക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴി ദക്ഷിണേന്ത്യയില്‍ ബിജെപിക്കുള്ള എല്ലാ സാധ്യതയും അടയ്ക്കുകയാണ് ലക്ഷ്യം.

നോര്‍ത്ത് ഈസ്റ്റില്‍ അടിപതറും

നോര്‍ത്ത് ഈസ്റ്റില്‍ അടിപതറും

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ പ്രതിരോധത്തിലാണ്. ഇവിടെ അസം ഗണപരിഷത്തിനെ പോലുള്ള പാര്‍ട്ടികള്‍ സഖ്യം വിട്ടിരിക്കുകയാണ്. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പോലും ബിജെപിയില്‍ തുടരണോ എന്ന കാര്യത്തില്‍ രണ്ട് മനസ്സിലാണ്. ഇവിടെ അസം ഗണംപരിഷത്ത്, ത്രിപുരയിലെ ആദിവാസി പാര്‍ട്ടികള്‍, എന്നിവയെ പ്രതിപക്ഷ നിരയിലെത്തിക്കാനാണ് ശ്രമം. നോര്‍ത്ത് ഈസ്റ്റില്‍ സഖ്യമില്ലാതെ ബിജെപി ദുര്‍ബലമാണ്. പൗരത്വ ബില്‍ ബിജെപിയുടെ നട്ടെല്ലൊടിക്കുമെന്നാണ് വ്യക്തമാകുന്നത്.

നിതീഷ് മാത്രം

നിതീഷ് മാത്രം

ബീഹാറില്‍ നിതീഷ് കുമാര്‍ മാത്രമാണ് നിലവില്‍ ബിജെപിക്ക് ഉറച്ച് സഖ്യമായുള്ളത്. പക്ഷേ നിതീഷിനെ പ്രതിച്ഛായ ബിജെപിക്കൊപ്പം ചേര്‍ന്ന ശേഷം മോശമായ നിലയിലാണ്. നിതീഷിനും ഇതറിയാം. തേജസ്വിയെ അഴിമതിക്കാരനെന്ന് വിശേഷിപ്പിച്ച നിതീഷ്, വര്‍ഗീയതയ്ക്ക് കൂട്ടുനില്‍ക്കുന്നു എന്നാണ് ആരോപണം. ഇതിന് പുറമേ ബിജെപിയുടെ അക്രമങ്ങള്‍ക്ക് നേരെ നിതീഷ് കണ്ണടയ്ക്കുന്നു എന്നും ആരോപണമുണ്ട്. സംസ്ഥാനത്തിന് പ്രത്യേക പദവി നേടിയെടുക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടെന്നാണ് വിലയിരുത്തല്‍. ഇതെല്ലാം ഇത്തവണ ജെഡിയുവിന് തിരിച്ചടിയാകും. അത് ബിജെപിയെയും ബാധിക്കും.

സിപിഎം എത്തുമോ?

സിപിഎം എത്തുമോ?

പ്രതിപക്ഷ ഇപ്പോഴുള്ള പ്രശ്‌നം സിപിഎമ്മാണ്. മമതയുള്ളതിനാല്‍ സഖ്യത്തിനൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ സിപിഎമ്മിന് സാധിക്കില്ല. കേരള ഘടകവും ഇത്തരമൊരു നീക്കത്തെ എതിര്‍ക്കുന്നുണ്ട്. അതേസമയം ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പിണറായിയെയും കോടിയേരിയെയും കണ്ട് ചര്‍ച്ച നടത്താന്‍ എത്തുമെന്നാണ് സൂചന. തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ സഖ്യകക്ഷിയാണ് സിപിഎം. ഇത് ഫലം കണ്ടാല്‍ അഖിലേന്ത്യാ തലത്തില്‍ ബിജെപിക്കെതിരെ മഹാസഖ്യം ഏറ്റവും ശക്തമാകും.

കോണ്‍ഗ്രസിനെ പിന്തുണച്ച് വിശ്വഹിന്ദു പരിഷത്ത്..... രാമക്ഷേത്രം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തണംകോണ്‍ഗ്രസിനെ പിന്തുണച്ച് വിശ്വഹിന്ദു പരിഷത്ത്..... രാമക്ഷേത്രം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തണം

ദില്ലിയില്‍ ഡോര്‍ ടു ഡോര്‍ ക്യാമ്പയിനുമായി രാഹുല്‍ ഗാന്ധി.... ചുമതല ഷീലാ ദീക്ഷിതിന്ദില്ലിയില്‍ ഡോര്‍ ടു ഡോര്‍ ക്യാമ്പയിനുമായി രാഹുല്‍ ഗാന്ധി.... ചുമതല ഷീലാ ദീക്ഷിതിന്

English summary
akhilesh hints more parties to join anti bjp front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X