കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലേഷ് മായാവതി സഖ്യം 2022ലും ഒരുമിച്ച് മത്സരിക്കും, തീരുമാനമെടുത്ത് എസ്പി!!

Google Oneindia Malayalam News

ലഖ്‌നൗ: കടുത്ത ശത്രുക്കളായിരുന്ന സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും എങ്ങനെയാണ് എന്ന ചോദ്യത്തിന് ഇരു പാര്‍ട്ടികളും ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല. എന്നാല്‍ അഖിലേഷ് യാദവാണ് അണിയറയില്‍ ഇരുന്ന് കാര്യങ്ങള്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിനെ ഒഴിവാക്കിയതില്‍ വരെ നിര്‍ണായക പങ്കുവഹിച്ചത് അഖിലേഷാണ്. പക്ഷേ ഇത് ബിജെപിയെ വീഴ്ത്തുക മാത്രം ലക്ഷ്യമിട്ടുണ്ടാക്കിയ സഖ്യമല്ല. ഉത്തര്‍പ്രദേശ് കേന്ദ്രമാക്കി സര്‍ക്കാര്‍ ദില്ലിയില്‍ ഇനി തുടര്‍ച്ചയായി ഉണ്ടാവണമെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍.

ഇതിനായി പല തരത്തിലുള്ള പരീക്ഷണങ്ങളാണ് അഖിലേഷ് നടത്തുന്നത്. മായാവതിയുടെ വിശ്വാസ്യത നേടിയതോടെ ഇത് സാധ്യമായിരിക്കുകയാണ്. അതേസമയം കോണ്‍ഗ്രസിന് ഇതുവഴി നഷ്ടവുമുണ്ടാകില്ല. കഴിഞ്ഞ 18 വര്‍ഷത്തോളമായി സമാജ് വാദി പാര്‍ട്ടിക്കോ ബിഎസ്പിക്കോ ദേശീയ തലത്തില്‍ കാര്യമായിട്ടുള്ള റോളില്ല. ഇത്തവണ അത് മറികടക്കണമെങ്കില്‍ സീറ്റ് വര്‍ധിപ്പിക്കണം. അതിന് പുറമേ കോണ്‍ഗ്രസിനെ ഈ സഖ്യത്തില്‍ നിന്ന് ഒഴിവാക്കുകയും വേണം.

2022ലെ ലക്ഷ്യം

2022ലെ ലക്ഷ്യം

നരേന്ദ്ര മോദിയെ വീഴ്ത്തുക മാത്രമല്ല അഖിലേഷ് മായാവതിയുമായി കൂട്ടുചേര്‍ന്നതിലൂടെ ലക്ഷ്യമിടുന്നത്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് കൂടിയാണ്. ഇരുവരും ചേര്‍ന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകളെല്ലാം തൂത്തുവാരാന്‍ സാധിക്കും. ഇത് അഖിലേഷ് നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. യോഗിയുടെ നേതൃത്വത്തില്‍ ഹിന്ദുക്കളുടെ വലിയൊരു വോട്ടുബാങ്ക് വളര്‍ന്ന് വലുതായി കഴിഞ്ഞു. ഇതിനെ പൊളിക്കാന്‍ മായാവതിക്ക് സാധിക്കുമെന്ന് ഉറപ്പാണ്.

മായാവതിയെ അനുനയിപ്പിച്ചത് എങ്ങനെ

മായാവതിയെ അനുനയിപ്പിച്ചത് എങ്ങനെ

സമാജ് വാദി പാര്‍ട്ടിയുമായി വര്‍ഷങ്ങളായുള്ള പകയാണ് മായാവതിക്കുള്ളത്. ഒരിക്കലും അഖിലേഷിന് പിതാവ് മുലായം സിംഗിനെ മറികടന്ന് മായാവതിയുമായി ഒന്നുചേരാനാവില്ല. മുലായത്തിനെ ഇതിനായി ചുമതലപ്പെടുത്തണമെന്നായിരുന്നു അഖിലേഷ് ആദ്യം കരുതിയത്. എന്നാല്‍ മുലായത്തെ വിട്ടാല്‍ പഴയ ഓര്‍മകള്‍ ഉള്ളതിനാല്‍ ഇരുവരും തമ്മിലുള്ള പോര് ഉണ്ടാവുമെന്ന് ഉറപ്പാണ്. മായാവതിയെ കൈയ്യേറ്റം ചെയ്തതടക്കമുള്ള കാര്യങ്ങള്‍ സമാജ് വാദിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. ഇവിടെ കോണ്‍ഗ്രസിന്റെ സഹായം ഉപയോഗിച്ചാണ് അഖിലേഷ് മായാവതിയുമായി അടുത്തത്.

2009 മുതല്‍ ബിഎസ്പിയില്ല

2009 മുതല്‍ ബിഎസ്പിയില്ല

2009 മുതല്‍ ബിഎസ്പിക്ക് യുപിയില്‍ വലിയ രീതിയിലുള്ള ഇടിവാണ് നേരിടുന്നത്. അഖിലേഷ് വന്നതിന് ശേഷം മായാവതിക്ക് വലിയ വളര്‍ച്ചയും ഉണ്ടായിട്ടില്ല. പല മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്തെത്തുന്നുമുണ്ട് ബിഎസ്പി. ഇങ്ങനെയൊരു പ്രതിസന്ധി ഘട്ടത്തില്‍ അധികാരത്തിന്റെ ഭാഗമാകുന്നത് പാര്‍ട്ടിയുടെ തിരിച്ചുവരവിന് ഗുണം ചെയ്യുമെന്ന് മായാവതി പറയുന്നു. ഇരുവരും ഒരുമിച്ച് മത്സരിച്ചാല്‍ വോട്ടുകള്‍ ഏകീകരിക്കപ്പെടാനുള്ള സാധ്യത നൂറ് ശതമാനമാണ്.

കോണ്‍ഗ്രസിനെ ഒഴിവാക്കിയത് എന്തിന്

കോണ്‍ഗ്രസിനെ ഒഴിവാക്കിയത് എന്തിന്

കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്തിയാല്‍ അത് യുപിഎയുടെ നേട്ടമാക്കി അവര്‍ ഉയര്‍ത്തും. രാഹുലിന്റെ പ്രതിച്ഛായ വര്‍ധിച്ചു എന്ന രീതിയിലേക്ക് അതേ മാറുകയും ചെയ്യും. അപ്പോള്‍ എസ്പിയുടെയും ബിഎസ്പിയുടെയും പേര് ഇല്ലാതാവുകയും ചെയ്യും. 2004 മുതല്‍ യുപിയില്‍ നിന്ന് ബിജെപിയും കോണ്‍ഗ്രസുമല്ലാതെ മറ്റൊരു പാര്‍ട്ടികളുടെ പേരും തിരഞ്ഞെടുപ്പില്‍ പറഞ്ഞ് കേള്‍ക്കുന്നില്ല. ഇതാണ് കോണ്‍ഗ്രസിനെ കൈവിടാനുള്ള ആദ്യ കാരണം. രണ്ടാമത്തെ കാരണം മുന്നോക്ക വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ രാഹുലിന്റെ പ്രതിച്ഛായക്ക് സാധിക്കുമെന്നതാണ്.

1991ന് ശേഷമുള്ള പ്രതിസന്ധി

1991ന് ശേഷമുള്ള പ്രതിസന്ധി

1991ന് ശേഷം എസ്പിയും ബിഎസ്പിയും നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് 2014ല്‍ നേരിട്ടത്. 2009ല്‍ ബിഎസ്പിക്ക് 19 സീറ്റ് ലഭിച്ചിരുന്നു. എസ്പിക്ക് 47 സീറ്റും. എന്നാല്‍ ഇരുവരും തകര്‍ന്ന് തരിപ്പണമായി. ബിജെപിയാണ് യുപിയിലെ ഏറ്റവും വലിയ ശക്തി എന്ന അവസ്ഥയാണ് ഉള്ളത്. യോഗിയോട് നിയമസഭാ തിരഞ്ഞെടുപ്പിലും ഇവര്‍ തോറ്റു. പക്ഷേ ഇനിയും തോറ്റാല്‍ അത് രണ്ട് പാര്‍ട്ടികളെയും ഇല്ലാതാക്കുന്നതിന് സമാനമാവും. ഇവിടെയാണ് അഖിലേഷ് ബുദ്ധിപൂര്‍വം കളിച്ചത്. മായാവതിയുടെ പാര്‍ട്ടിയുടെ വോട്ട് ശതമാനം കണക്കാക്കിയ ശേഷമാണ് സഖ്യത്തെ കുറിച്ച് അഖിലേഷ് ചിന്തിച്ചത്.

അഖിലേഷിന്റെ നീക്കങ്ങള്‍

അഖിലേഷിന്റെ നീക്കങ്ങള്‍

അഖിലേഷ് ദേശീയ രാഷ്ട്രീയം ഉന്നം വെക്കുന്നില്ല. പകരം മായാവതിയെ ഇറക്കിയാണ് കളിക്കുന്നത്. അവരെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാലും അഖിലേഷിന് നഷ്ടമില്ല. കാരണം യുപിയിലെ നേട്ടമാണ് അഖിലേഷ് ലക്ഷ്യമിടുന്നത്. മായാവതിയെ ദേശീയ തലത്തിലേക്ക് കൊണ്ടുപോയാല്‍ അത് തന്റെ മുഖ്യമന്ത്രി പദത്തിന് പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് അഖിലേഷ് സൂചിപ്പിക്കുന്നു. ഇതുവഴി മായാവതി സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് പുറത്താവുകയും ചെയ്യും.

തിരിച്ചടിയാവുന്ന നീക്കം

തിരിച്ചടിയാവുന്ന നീക്കം

കോണ്‍ഗ്രസ് ഒപ്പം നിന്നാല്‍ തങ്ങളുടെ വോട്ട് ഭിന്നിച്ച് പോവുമെന്ന് അഖിലേഷിന് അറിയാം. പക്ഷേ മായാവതിയെ ഒപ്പം കൂട്ടിയാലും അത് വോട്ടിലേക്ക് മാറുമോ എന്നാണ് ഇനി അറിയാനുള്ളത്. 2017 കോണ്‍ഗ്രസുമായി ചേര്‍ന്നെങ്കിലും സമാജ് വാദി പാര്‍ട്ടിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയിരുന്നില്ല. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ എസ്പിക്കും ലഭിച്ചില്ല. ഇവിടെ ഇവിടെ സമാജ് വാദി പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ബിഎസ്പിയുമായുള്ള സഖ്യത്തില്‍ അത്ര ചേര്‍ച്ചയില്‍ അല്ല. മായാവതിയെ സഖ്യത്തിന്റെ ഭാഗമായി സങ്കല്‍പ്പിക്കാന്‍ ആവില്ലെന്നാണ് പരാതി. അതുകൊണ്ട് പ്രവര്‍ത്തകരുടെ വോട്ടുകള്‍ ബിഎസ്പിയിലേക്ക് പോയില്ലെങ്കില്‍ അത് സഖ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകും.

മായാവതിയും അഖിലേഷും വന്നാലും യുപിയില്‍ ബിജെപി വീഴില്ല..... ചരിത്രം ബിജെപിക്കൊപ്പം!!മായാവതിയും അഖിലേഷും വന്നാലും യുപിയില്‍ ബിജെപി വീഴില്ല..... ചരിത്രം ബിജെപിക്കൊപ്പം!!

English summary
akhilesh maya set to contest 2022 up assembly polls together
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X