Get Updates
Get notified of breaking news, exclusive insights, and must-see stories!

നായിഡുവിന് കൈകൊടുക്കാന്‍ അഖിലേഷ്; മായാവതിയെ വീട്ടിലെത്തി കണ്ടു, ചര്‍ച്ചകള്‍ തകൃതി

ലഖ്‌നൗ: ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ലഖ്‌നൗവില്‍ നിന്ന് ദില്ലിയിലേക്ക് തിരിച്ചതിന് പിന്നാലെ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ബിഎസ്പി അധ്യക്ഷ മായാവതിയുമായി ചര്‍ച്ച നടത്തി. മായാവതിയുടെ വീട്ടിലെത്തിയായിരുന്നു ചര്‍ച്ച. നായിഡുവുമായി പങ്കുവെച്ച കാര്യങ്ങള്‍ മായാവതിയുമായി ചര്‍ച്ച ചെയ്യുകയായിരുന്നു ലക്ഷ്യം. തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ സ്വീകരിക്കേണ്ട കാര്യങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

07

ദില്ലിയില്‍ സോണിയാ ഗാന്ധിയുമായി മായവതി തിങ്കളാഴ്ച ചര്‍ച്ച നടത്തുമെന്ന് നേരത്തെ വിവരങ്ങള്‍ വന്നിരുന്നു. എന്നാല്‍ മായാവതി ദില്ലിയിലേക്ക് പോകുന്നില്ലെന്ന് ബിഎസ്പി നേതാക്കള്‍ പിന്നീട് പറഞ്ഞു. തൊട്ടുപിന്നാലെയാണ് അഖിലേഷ് വീട്ടിലെത്തി മായാവതിയെ കണ്ടത്. നായിഡു ദില്ലിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോയിട്ടുണ്ട്. മമതയുമായി വൈകീട്ട് ചര്‍ച്ച നടത്തും. യുപി മഹാസഖ്യം ഒട്ടേറെ സീറ്റുകള്‍ പിടിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. എന്നാല്‍ ബിജെപിക്ക് പകുതി സീറ്റ് ലഭിക്കുമെന്നും പറയപ്പെടുന്നു. ബംഗാളില്‍ മമതയ്ക്ക് വന്‍ തകര്‍ച്ചയുണ്ടാകില്ല എന്നും പ്രവചിക്കപ്പെടുന്നു.

എക്‌സിറ്റ് പോള്‍ ഫലം വരികയും ബിജെപിക്ക് മുന്‍തൂക്കം പ്രവചിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നായിഡു കൊല്‍ക്കത്തയില്‍ എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ദില്ലിയില്‍ ഒട്ടേറെ പ്രതിപക്ഷ നേതാക്കളുമായി നായിഡു ചര്‍ച്ച നടത്തിയിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ മമതയുമായി നായിഡു പങ്കുവെക്കുമെന്നാണ് കരുതുന്നത്.

രാഷ്ട്രീയകാര്യങ്ങളില്‍ കുറച്ചുകാലമായി സജീവമല്ലായിരുന്ന സോണിയാ ഗാന്ധിയും സഖ്യചര്‍ച്ചകളില്‍ മുഖ്യ റോളിലുണ്ട്. പുതിയ സാഹചര്യത്തിന്റെ പ്രാധാന്യം മുന്നില്‍ കണ്ടാണ് സോണിയാ ഗാന്ധി വീണ്ടും കളത്തിലിറങ്ങിയിരിക്കുന്നത്. തൂക്കു സഭയാണ് വരാന്‍ പോകുന്നത് എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഈ സാഹചര്യത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നത് തടയുകയാണ് ലക്ഷ്യം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കളുടെ യോഗം 22ന് നടത്താനും ചര്‍ച്ചയില്‍ തീരുമാനമായി. എന്‍ഡിഎ ഇതര കക്ഷികളെ എല്ലാം സഖ്യത്തിലേക്ക് അടുപ്പിക്കുകയാണ് സോണിയയുടെ ലക്ഷ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+