കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനാധിപത്യവിരുദ്ധ ശക്തികളുടെ തോല്‍വി.... ജനങ്ങള്‍ മറുപടി നല്‍കി.... ബിജെപിയെ കുത്തിനോവിച്ച് അഖിലേഷ്!!

ജനാധിത്യവിരുദ്ധരുടെ തോല്‍വിയെന്ന് അഖിലേഷ്

Google Oneindia Malayalam News

ലഖ്‌നൗ: വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഗംഭീരവിജയം നേടിയ പ്രതിപക്ഷത്തെ അഭിനന്ദിച്ചും ബിജെപിയെ പരിഹസിച്ചും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഇത് ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത ജനാധിപത്യ വിരുദ്ധരുടെ തോല്‍വിയാണ്. അവര്‍ക്കുള്ള മറുപടിയാണ് തോല്‍വി. ബിജെപിക്ക് ജനങ്ങള്‍ കൃത്യമായ മറുപടിയാണ് നല്‍കിയിരിക്കുന്നതെന്ന് അഖിലേഷ് പറഞ്ഞു. നിര്‍ണായകമായ നൂര്‍പൂരിലെയും കൈരാനയിലെയും ഉപതിരഞ്ഞെടുപ്പുകളില്‍ ഗംഭീര ജയമാണ് പ്രതിപക്ഷ സഖ്യം സ്വന്തമാക്കിയത്. എസ്പിക്കും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്കും വോട്ട് ചെയ്ത ജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദിയുണ്ടെന്നും അഖിലേഷ് പറഞ്ഞു.

1

അതേസമയം തോല്‍വി അംഗീകരിക്കുന്നതായി കൈരാനയിലെ ബിജെപി സ്ഥാനാര്‍ത്ഥി മൃഗങ്ക സിംഗ് പറഞ്ഞു. നിരവധി പേര്‍ ബിജെപിക്ക് വോട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്ര വലിയൊരു ലീഡ് മറികടക്കാവുന്നതിലും അപ്പുറമായിരുന്നു എന്ന് മൃഗങ്ക പറയുന്നു. അതേസമയം പ്രതിപക്ഷ ഐക്യം ശക്തിപ്പെട്ടിട്ടുണ്ടെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കരുത്ത് വീണ്ടെടുത്ത് തിരിച്ചെത്തുമെന്നും അവര്‍ വ്യക്താക്കി. ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി വിജയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെല്ലാം നന്ദി പറഞ്ഞിട്ടുണ്ട്. അഖിലേഷും മായാവതിയും സോണിയയും രാഹുലും സിപിഎമ്മും എഎപിയും വിജയത്തില്‍ സഹായിച്ചതായി ചൗധരി പറഞ്ഞു.

English summary
akhilesh mocks bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X