കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ 60 സീറ്റുകള്‍ ലക്ഷ്യമിട്ട് മഹാസഖ്യം, ലക്ഷ്യം പ്രധാനമന്ത്രി പദം, കോണ്‍ഗ്രസ് സഹായം തേടും!!

Google Oneindia Malayalam News

Recommended Video

cmsvideo
പ്രധാനമന്ത്രി പദം ലക്ഷ്യമിട്ട് മഹാസഖ്യം | News Of The Day | Oneindia Malayalam

ദില്ലി: ഉത്തര്‍പ്രദേശില്‍ മഹാസഖ്യം കടുത്ത പോരാട്ടങ്ങളുമായി മുന്നോട്ട് കുതിക്കുന്നു. ചരിത്രത്തില്‍ ഇതുവരെ നേടിയിട്ടില്ലാത്ത നേട്ടത്തിനാണ് ഇത്തവണ സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ലക്ഷ്യമിടുന്നത്. അതിന പിന്നില്‍ യുപിയില്‍ നിന്നുള്ള പ്രധാനമന്ത്രി എന്ന ലക്ഷ്യമാണ് ഉള്ളത്. ഇനി അത് സംഭവിച്ചില്ലെങ്കില്‍ മറ്റ് ചില തന്ത്രങ്ങളും ഇരുപാര്‍ട്ടികളും ചേര്‍ന്ന് ലക്ഷ്യമിടുന്നുണ്ട്.

ഇതുവരെ 67 സീറ്റുകളിലെ തിരഞ്ഞെടുപ്പാണ് നടന്നത്. ഈ മണ്ഡലങ്ങളിലെ സാധ്യതയും സമാജ് വാദി പാര്‍ട്ടി പരിശോധിക്കുന്നുണ്ട്. ഒരുകാര്യം ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായിട്ടുണ്ട്, സംസ്ഥാനത്ത് മോദി തരംഗം ഇത്തവണയില്ല. അതേസമയം സമുദായ വോട്ടുകള്‍ വലിയ നിര്‍ണായകമാകുമെന്നാണ് ഇരുപാര്‍ട്ടികളും വിലയിരുത്തുന്നത്. അതില്‍ ബിജെപി പല സീറ്റുകളിലും തകര്‍ന്നടിയുമെന്നാണ് സൂചിപ്പിക്കുന്നത്.

60 സീറ്റുകള്‍ ലക്ഷ്യം

60 സീറ്റുകള്‍ ലക്ഷ്യം

സമാജ് വാദി പാര്‍ട്ടി, ബിഎസ്പി, ആര്‍എല്‍ഡി സഖ്യം ലക്ഷ്യമിടുന്നത് 60 സീറ്റുകളാണ്. ഇതുവരെ ഈ പാര്‍ട്ടികളൊന്നും ചേര്‍ന്ന് ഇത്രയധികം സീറ്റുകള്‍ നേടിയിട്ടില്ല. ബിജെപിക്കൊപ്പം കോണ്‍ഗ്രസ് കൂടി ഉള്ള സാഹചര്യത്തില്‍ ഇത്രയും സീറ്റുകള്‍ ലഭിക്കുമോ എന്നും നേതാക്കള്‍ക്ക് ഉറപ്പില്ല. എന്നാല്‍ നിലവിലെ വോട്ട് നിലയില്‍ മഹാസഖ്യത്തിന് അനുകൂലമാണ് കാര്യങ്ങള്‍. 28 സീറ്റുകള്‍ എസ്പിയും ബിഎസ്പിയും നേടും. കര്‍ഷക, ദളിത്, ഒബിസി മേഖലകളില്‍ വോട്ട് കൂടിയതാണ് ഇതിനുള്ള കാരണം. ആര്‍എല്‍ഡിക്ക് ലഭിച്ച സീറ്റുകളെല്ലാം അവര്‍ തന്നെ വിജയിക്കുമെന്നാണ് വിലയിരുത്തല്‍.

ലക്ഷ്യം പ്രധാനമന്ത്രി പദം

ലക്ഷ്യം പ്രധാനമന്ത്രി പദം

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മൂന്നാം മുന്നണി നീക്കമാണ് ഇപ്പോഴത്തെ ലക്ഷ്യത്തിന് കാരണമായത്. 60 സീറ്റ് ലഭിച്ചാല്‍ ദേശീയ തലത്തില്‍ മഹാസഖ്യം വലിയ ശക്തിയാകും. ബിജെപി ഇതര സര്‍ക്കാരുണ്ടാക്കിയാല്‍ അതില്‍ രണ്ടാം സ്ഥാനവും മഹാസഖ്യത്തിന് ലഭിക്കും. ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രധാനമന്ത്രി മായാവതി തന്നെയാകും എന്നാണ് അഖിലേഷ് പ്രവചിക്കുന്നത്. കെസിആര്‍, മമത ബാനര്‍ജി, ജഗന്‍ മോഹന്‍ റെഡ്ഡി, ചന്ദ്രബാബു നായിഡു, എന്നിവരുടെ പിന്തുണ ഉറപ്പായും മായാവതിക്ക് ലഭിക്കും.

ഇടതിന്റെ വഴിയേ

ഇടതിന്റെ വഴിയേ

2004ല്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയായപ്പോള്‍ പിന്തുണച്ചത് സിപിഎമ്മായിരുന്നു. 59 സീറ്റ് നേടിയ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ മികച്ച സര്‍ക്കാര്‍ എന്ന പേരും യുപിഎയ്ക്കുണ്ടായി. അന്ന് ആര്‍ജെഡിക്കൊപ്പം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഉറച്ച് നിന്നത് സിപിഎം മാത്രമായിരുന്നു. പിന്നീടാണ് ഡിഎംകെ എത്തിയത്. ഇത്തവണ കോണ്‍ഗ്രസ് അതേ സീറ്റ് നേടിയാലും 2004ലെ പോലെ പ്രധാനമന്ത്രി പദം കിട്ടില്ലെന്നാണ് മായാവതി ഉന്നയിക്കുന്നത്. അന്ന് മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പൊതുസ്ഥാനാര്‍ത്ഥിയായി കൊണ്ടുവന്ന പോലെ മായാവതിയെ ഉയര്‍ത്തി കൊണ്ടുവരാനാണ് അഖിലേഷിന്റെ നീക്കം.

ബിജെപിയുടെ തകര്‍ച്ച

ബിജെപിയുടെ തകര്‍ച്ച

യുപിയില്‍ ബിജെപി തകര്‍ന്നാല്‍ അത് ഹിന്ദി ഹൃദയഭൂമിയിലെ എല്ലാ സംസ്ഥാനങ്ങളിലും അലയടിക്കും. 10 സീറ്റിലേക്ക് ബിജെപി വീഴുമെന്നാണ് മഹാസഖ്യത്തിന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പത്ത് സീറ്റുകള്‍ വരെ കോണ്‍ഗ്രസും നേടും. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ബീഹാര്‍, മഹാരാഷ്ട്ര, ദില്ലി എന്നിവിടങ്ങളില്‍ കൂടി ബിജെപി തകരുമെന്നാണ് ഇതുവരെയുള്ള സൂചന. അങ്ങനെ വരുമ്പോള്‍ 150 സീറ്റുകള്‍ വരെ ബിജെപി നഷ്ടമാകും. ഇതോടെ എന്‍ഡിഎ കക്ഷികള്‍ പിന്തുണച്ചാലും ബിജെപിക്ക് 210 സീറ്റ് വരെ നേടാനേ സാധിക്കൂ.

കോണ്‍ഗ്രസിന്റെ പിന്തുണ

കോണ്‍ഗ്രസിന്റെ പിന്തുണ

കോണ്‍ഗ്രസ് പ്രധാനമന്ത്രി പദത്തിനായി ശക്തമായി ശ്രമിക്കുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം പോലും വിളിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെ ദുര്‍ബലമാക്കാനുള്ള ശ്രമം മായാവതി ആരംഭിച്ചിട്ടുണ്ട്. അംബേദ്ക്കര്‍ നഗറില്‍ നിന്ന് അവര്‍ മത്സരിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ഭൂരിഭാഗം പാര്‍ട്ടികളും കോണ്‍ഗ്രസിന്റെ പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കില്ല. അതേസമയം 2004ല്‍ കോണ്‍ഗ്രസിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണച്ചത് പോലെ ഇത്തവണ കോണ്‍ഗ്രസിനെ കൊണ്ട് മറ്റ് പാര്‍ട്ടികളെ പിന്തുണയ്ക്കുമെന്ന രീതിയിലേക്ക് കൊണ്ടുവരാനാണ് ശ്രമം. 150ലധികം സീറ്റ് നേടിയാല്‍ കോണ്‍ഗ്രസ് നിര്‍ണായകമാകുമെന്നാണ് അഖിലേഷിന്റെ പ്രതീക്ഷ.

മറ്റ് നീക്കങ്ങള്‍...

മറ്റ് നീക്കങ്ങള്‍...

പ്രധാനമന്ത്രി പദത്തിലേക്കുള്ള നീക്കങ്ങള്‍ പൊളിഞ്ഞാല്‍ പ്ലാന്‍ ബി നടപ്പാക്കാനുള്ള പദ്ധതിയും എസ്പിയും ബിഎസ്പിയും ചേര്‍ന്ന് ഉണ്ടാക്കിയിട്ടുണ്ട്. പ്രതിരോധ, സാമ്പത്തിക, ആഭ്യന്തര മന്ത്രിസ്ഥാനങ്ങളും ഒപ്പം ഉപപ്രധാനമന്ത്രി പദവും ഇരുവരും ചേര്‍ന്ന് ലക്ഷ്യമിടുന്നുണ്ട്. കോണ്‍ഗ്രസിന് പ്രധാനമന്ത്രി പദം കിട്ടിയാല്‍ ഈ സ്ഥാനങ്ങള്‍ എസ്പിക്കും ബിഎസ്പിക്കുമായി നേടിയെടുക്കാനാണ് ശ്രമം. അതിലൂടെ കോണ്‍ഗ്രസിനുള്ള ആധിപത്യം ഇല്ലാതാക്കാനാവും. പ്രത്യക്ഷത്തില്‍ ഭരണത്തെ നിയന്ത്രിക്കുന്നത് യുപിയില്‍ നിന്നുള്ള പാര്‍ട്ടികളായിരിക്കും.

എളുപ്പമല്ലാത്ത ടാസ്‌ക്

എളുപ്പമല്ലാത്ത ടാസ്‌ക്

ബിഎസ്പി എസ്പി സഖ്യത്തിന്റെ ലക്ഷ്യം ഒട്ടും എളുപ്പമല്ല. യുപിയില്‍ ഒബിസി, യാദവ, ജാദവ വോട്ടുകള്‍ ബിജെപി ഭിന്നിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം കടുത്ത ധ്രുവീകരണവും സംസ്ഥാനത്തുണ്ട്. ഇവ മറികടന്നാണ് 60 സീറ്റുകള്‍ നേടേണ്ടത്. മോദി തരംഗമില്ലാത്ത 30 സീറ്റുകള്‍ സഖ്യം പിടിക്കും. വ്യക്തമായ മുന്‍തൂക്കം ഇവിടെയുണ്ട്. പക്ഷേ മോദി ശക്തനായ നേതാവാണെന്ന വികാരം ജനങ്ങള്‍ക്കിടയിലുണ്ട്. ഇത് മുസ്ലീം വോട്ടുകള്‍ അല്ലാത്തവയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. സംസ്ഥാന ഭരണത്തിനെതിരെ ശക്തമായ വികാരം ഉള്ളതാണ് മഹാസഖ്യത്തിന് ബിജെപിക്കെതിരെ വ്യക്തമായ മുന്‍തൂക്കം നല്‍കുന്നത്. 50 സീറ്റുകള്‍ നേടിയാല്‍ തന്നെ അഖിലേഷിന്റെ യുപി പ്രധാനമന്ത്രി ഫോര്‍മുല നടക്കാനാണ് സാധ്യത.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

മോദിക്ക് മുന്നില്‍ മുട്ടുമടക്കില്ല, അദ്വാനിയുടെ അനുഗ്രഹം തനിക്കുണ്ടെന്ന് ശത്രുഘ്നന്‍ സിന്‍ഹമോദിക്ക് മുന്നില്‍ മുട്ടുമടക്കില്ല, അദ്വാനിയുടെ അനുഗ്രഹം തനിക്കുണ്ടെന്ന് ശത്രുഘ്നന്‍ സിന്‍ഹ

English summary
akhilesh move for up pm may help mayawati
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X