കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലേഷ് യാദവിന് മുന്നില്‍ 3 വെല്ലുവിളികള്‍..... 20 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസില്ലാതെ വിജയിക്കില്ല!!

Google Oneindia Malayalam News

Recommended Video

cmsvideo
അഖിലേഷ് യാദവിന് മുന്നില്‍ വെല്ലുവിളികള്‍ | Oneindia Malayalam

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് മുന്നില്‍ മുട്ടുവിറച്ച് അഖിലേഷ് യാദവ്. മണ്ഡലങ്ങളില്‍ പലതും വിചാരിച്ച രീതിയില്‍ ഏകോപിപ്പിക്കാന്‍ സാധിക്കാത്തതതാണ് അദ്ദേഹത്തിന് വെല്ലുവിളിയായിരിക്കുന്നത്. അപ്രതീക്ഷിതമായി മുലായം സിംഗ് യാദവ് വിമതനായി മാറിയതും സമാജ് വാദി പാര്‍ട്ടിക്ക് തിരിച്ചടിയാവും. അതേസമയം ഇതിനെ നേരിടാന്‍ കോണ്‍ഗ്രസ് സഹകരണത്തിനാണ് അദ്ദേഹം ഒരുങ്ങുന്നത്.

സഖ്യം പൊളിഞ്ഞതിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയിരുന്ന അഖിലേഷ് ഇപ്പോള്‍ വിമര്‍ശനം മയപ്പെടുത്തിയത് വിജയത്തിന് സഹകരണം ആവശ്യമാണെന്ന കണ്ടെത്തലില്‍ നിന്നാണ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ രാഹുലുമായി സംസാരിക്കാന്‍ തയ്യാറാക്കിയിരിക്കുകയാണ് അഖിലേഷ്. ബിഎസ്പിയില്‍ നിന്ന് സംസ്ഥാനത്തെ എല്ലാ മണ്ഡലത്തിലും ഗുണം കിട്ടില്ലെന്നാണ് അഖിലേഷുമായി ബന്ധമുള്ളവര്‍ പറയുന്നത്. പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വോട്ടുബാങ്കില്‍ വിള്ളല്‍

വോട്ടുബാങ്കില്‍ വിള്ളല്‍

എസ്പിയില്‍ നിന്ന് ശക്തരായ രണ്ട് പേര്‍ വിമതരായതോടെ വോട്ടുബാങ്കില്‍ വിള്ളല്‍ വീണിരിക്കുകയാണ്. ശിവപാല്‍ യാദവും മുലായവും ചേര്‍ന്നാല്‍ എസ്പിയെ പല മണ്ഡലങ്ങളിലും പരാജയപ്പെടുത്താന്‍ സാധിക്കും. കോര്‍ വോട്ടുബാങ്കായ യാദവരില്‍ വിള്ളല്‍ വീണാല്‍ അത് ദളിത് വോട്ടുബാങ്കിനെയും ഭിന്നിപ്പിക്കും. മുസ്ലീം വോട്ടര്‍മാരും ഇതോടെ പാര്‍ട്ടിയുമായി അകലും. സമാജ് വാദി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് അവലോകനത്തില്‍ ഇത്തരം കാര്യങ്ങളാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഇതാണ് അഖിലേഷിനെ ആശങ്കപ്പെടുത്തുന്നത്.

മുലായത്തിന് മറവിരോഗം

മുലായത്തിന് മറവിരോഗം

മുലായം സിംഗ് വിമതപക്ഷത്തേക്ക് മാറിയതാണ് അഖിലേഷിനെ അമ്പരിപ്പിക്കുന്നത്. എന്നാല്‍ മുലായത്തിന് മറവിരോഗമാണ്. ഇക്കാര്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ രഹസ്യമായി സൂക്ഷിക്കുന്നതാണ്. പ്രായാധിക്യം കാരണമാണ് മുലായത്തിന് ഈ രോഗം വന്നിരിക്കുന്നത്. എന്നാല്‍ മോദിയെ പ്രശംസിച്ചതിലും മറ്റുമുള്ള വീഴ്ച്ചകളോടെ ഇത് പരസ്യമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മുലായം. അതേസമയം മായാവതിയുമായുള്ള സഖ്യം മുലായം എതിര്‍ക്കുന്നത് ബോധത്തോടെ തന്നെയാണെന്ന് വ്യക്തമാണ്.

അഖിലേഷിന് സമ്മര്‍ദം

അഖിലേഷിന് സമ്മര്‍ദം

കിഴക്കന്‍ യുപിയിലെ 20 മണ്ഡലങ്ങള്‍ ഇപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നുണ്ട്. ഇവിടെ ജയം പാര്‍ട്ടിക്ക് ഉറപ്പില്ല. ബിഎസ്പി ഇവിടെ പല മണ്ഡലങ്ങളിലും നാലം സ്ഥാനത്താണ്. അപ്പോള്‍ ജയം നേടുക അസാധ്യമാണ്. ഇവിടെയാണ് കോണ്‍ഗ്രസിനുള്ള സാധ്യത. കോണ്‍ഗ്രസ് വിചാരിച്ചാല്‍ മാത്രമേ എസ്പിയെ ഇവിടെ ജയിപ്പിക്കാന്‍ സാധിക്കൂ. മുസഫര്‍നഗറില്‍ കോണ്‍ഗ്രസിനൊപ്പം മുലായം സിംഗ് യാദവ് ചേര്‍ന്നാല്‍ മുസ്ലീം വോട്ടുകള്‍ ആ പക്ഷത്തേക്ക് പോകും. അത് എസ്പിയുടെ സാധ്യത ഇല്ലാതാക്കും. ഇത് അഖിലേഷിനെ സമ്മര്‍ദത്തിലാക്കുന്നുണ്ട്.

രാഹുലുമായി ചര്‍ച്ച

രാഹുലുമായി ചര്‍ച്ച

രാഹുല്‍ ഗാന്ധി മാത്രമാണ് ഈ അവസരത്തില്‍ അഖിലേഷിനുള്ള പ്രതീക്ഷ. അദ്ദേഹവുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. ഈ സീറ്റുകളില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനോ, അതോ പരസ്പര ധാരണ പ്രകാരമുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനോ കോണ്‍ഗ്രസ് തയ്യാറാവാനാണ് അഖിലേഷ് ആവശ്യപ്പെടുന്നത്. ഇത് രാഹുല്‍ സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. കോണ്‍ഗ്രസ് കിഴക്കന്‍ യുപിയില്‍ ഏറ്റവും മികച്ച പോരാട്ടത്തിനാണ് ഒരുങ്ങുന്നത്. ചിലപ്പോള്‍ മറ്റ് മേഖലകളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാമെന്ന ഓഫര്‍ അഖിലേഷ് മുന്നോട്ട് വെക്കും.

പ്രിയങ്ക ഫാക്ടര്‍

പ്രിയങ്ക ഫാക്ടര്‍

കിഴക്കന്‍ യുപിയില്‍ പ്രിയങ്കാ ഗാന്ധിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അവരുമായി നേരിട്ട് ഏറ്റുമുട്ടല്‍ വേണ്ടെന്നാണ് അഖിലേഷ് ആഗ്രഹിക്കുന്നത്. യുപിയിലെ സാധാരണക്കാര്‍ക്കിടയില്‍ പ്രിയങ്കയ്ക്ക് ഇന്ദിരയോളം പോന്ന ഇമേജാണ് ഉള്ളത്. അവര്‍ക്കെതിരെ പ്രചാരണം നടത്താന്‍ അഖിലേഷിന് താല്‍പര്യമില്ല. വോട്ടുകള്‍ ഭിന്നിക്കാന്‍ പ്രിയങ്കയുടെ സാന്നിധ്യത്തിന് സാധിക്കുമെന്നാണ് അഖിലേഷിന്റെ വിലയിരുത്തല്‍. മായാവതിയുടെ വോട്ടുബാങ്ക് കിഴക്കന്‍ യുപിയില്‍ ഒരിക്കലും എസ്പിയിലേക്ക് വരില്ലെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

കോണ്‍ഗ്രസിനുള്ള സാധ്യത

കോണ്‍ഗ്രസിനുള്ള സാധ്യത

സംസ്ഥാനത്ത് അഖിലേഷിനും മായാവതിക്കുമെതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. അതാണ് ഇരുവരും സഖ്യത്തിലെത്താന്‍ കാരണമെന്ന് കോണ്‍ഗ്രസിന് അറിയാം. മുലായവും ഇത് തന്നെയാണ് പറയുന്നത്. എന്നാല്‍ ബിജെപി വീഴ്ത്തുന്നതോടൊപ്പം ബിഎസ്പിയെയും വീഴ്ത്താന്‍ പദ്ധതി ഒരുക്കിയിരുന്നതാണ് രാഹുല്‍ ഗാന്ധി. അത് ഒഴിവാക്കുക ബുദ്ധിമുട്ടാണ്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം വിട്ടുവീഴ്ച്ച വേണ്ടെന്നാണ് പറയുന്നത്. ഇവരെ അനുനയിപ്പിക്കാനാണ് രാഹുല്‍ ശ്രമിക്കുന്നത്.

ത്രികോണ പോരാട്ടം നടന്നാല്‍

ത്രികോണ പോരാട്ടം നടന്നാല്‍

20 മണ്ഡലങ്ങളിലെ വിജയമാണ് സംസ്ഥാനത്ത് ഏറ്റവും വലിയ കക്ഷി ആരാവുമെന്ന് തീരുമാനിക്കുക. ഇവിടെ വോട്ടുഭിന്നിച്ചാല്‍ കോണ്‍ഗ്രസ് വിജയം നേടാനും എസ്പി മൂന്നാം സ്ഥാനത്തേക്ക് വീഴാനും സാധ്യതയുണ്ട്. ജയിക്കില്ലെന്ന് ഉറപ്പായാല്‍ ബിജെപി കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നാണ് വിലയിരുത്തല്‍. അതേസമയം പ്രിയങ്കയുടെ മറുപടി അഖിലേഷിന് അനുകൂലമാണെന്ന് സൂചനയുണ്ട്. പകരം നഗര മേഖലയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന സമീപനം എസ്പിയില്‍ നിന്നുണ്ടാവും. മുലായത്തെ അനുനയിപ്പിക്കാന്‍ സോണിയാ ഗാന്ധിയും ശിവപാലുമായി ചര്‍ച്ചയ്ക്ക് രാഹുല്‍ ഗാന്ധിയും എത്തുമെന്നാണ് സൂചന.

മന്‍മോഹന്‍ സിംഗ് 2 സീറ്റില്‍ മത്സരിച്ചേക്കും.... ഗുര്‍ദാസ്പൂര്‍ വിട്ട് കൊടുത്ത് സിറ്റിംഗ് എംപി!!മന്‍മോഹന്‍ സിംഗ് 2 സീറ്റില്‍ മത്സരിച്ചേക്കും.... ഗുര്‍ദാസ്പൂര്‍ വിട്ട് കൊടുത്ത് സിറ്റിംഗ് എംപി!!

പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീട്ടില്‍ സ്വാന്ത്വനവുമായി സുരേഷ് ഗോപി... സിപിഎമ്മിന് വിമര്‍ശനം!!പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീട്ടില്‍ സ്വാന്ത്വനവുമായി സുരേഷ് ഗോപി... സിപിഎമ്മിന് വിമര്‍ശനം!!

English summary
akhilesh on dilemma over congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X