പ്രധാനമന്ത്രി ആരാവണമെന്ന് തീരുമാനിക്കാന്‍ അറിയാം.... യുപിക്ക് അതിന് സാധിക്കുമെന്ന് അഖിലേഷ്!!
ദില്ലി: പ്രധാനമന്ത്രി ആരാവണമെന്ന് താന്‍ തീരുമാനിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. അതേസമയം താന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര്‍പ്രദേശിന് എപ്പോഴും രാജ്യത്തിനായി പ്രധാനമന്ത്രിയെ നല്‍കിയ ചരിത്രമുണ്ട്. പ്രധാനമന്ത്രി പദത്തിനായി ആര്‍ക്കെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ അയാള്‍ യുപിയില്‍ നിന്ന് മത്സരിക്കണം. പ്രധാനമന്ത്രി അത്തരമൊരു നീക്കം നടത്തിയത് കൊണ്ടാണ് കഴിഞ്ഞ തവണ വിജയിച്ചതെന്നും അഖിലേഷ് പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുലായം സിംഗ് പുകഴ്ത്തിയ സംഭവത്തില്‍ അഖിലേഷ് മറുപടി നല്‍കി. തന്റെ പിതാവ് മന്‍മോഹന്‍ സിംഗ് 2014 വീണ്ടും പ്രധാനമന്ത്രിയാവുമെന്ന് ആശീര്‍വദിച്ചിരുന്നു. എന്നാല്‍ അതുണ്ടായോ. അതുകൊണ്ട് അദ്ദേഹത്തിന്റെ പുകഴ്ത്തല്‍ സാധാരണ സംഭവം മാത്രമാണെന്നും അഖിലേഷ് പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി ആരാകണമെന്ന് തീരുമാനിക്കാന്‍ തനിക്ക് സാധിക്കും. അത്തരമൊരാള്‍ എങ്ങനെ ഉയര്‍ത്തികൊണ്ടുവരാനാവുമെന്നും തനിക്കറിയാമെന്നും അഖിലേഷ് വ്യക്തമാക്കി.
ഉത്തര്‍പ്രദേശില്‍ നിന്ന് ആരെങ്കിലും പ്രധാനമന്ത്രിയാകുന്നതില്‍ താന്‍ സന്തോഷിക്കുന്നു. ബിഎസ്പി അധ്യക്ഷ മായാവതി പ്രധാനമന്ത്രിയാവുന്നതില്‍ തനിക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസ് മഹാസഖ്യത്തില്‍ ഇല്ലെന്ന പ്രചാരണം വെറുതെയാണ്. അവരും തങ്ങള്‍ക്കൊപ്പമുണ്ട്. എന്നാല്‍ ഇരുവരും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കാര്യമാക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനായി രണ്ട് സീറ്റ് മാറ്റിവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മോദി വീണ്ടും വരുമെന്ന ഭയം കൊണ്ടല്ല മഹാസഖ്യം ഉണ്ടാക്കിയത്. എസ്പിയെയും ബിഎസ്പിയെയും അദ്ദേഹം തകര്‍ക്കുമെന്ന വിശ്വാസവുമില്ല. രാജ്യത്തിന്റെ ഭരണഘടനയെയും രാജ്യത്തെയും തന്നെ രക്ഷിക്കാനാണ് ഈ സഖ്യം. ആര്‍എല്‍ഡി, നിഷാദ് പാര്‍ട്ടി, കോണ്‍ഗ്രസ് എന്നിവര്‍ തങ്ങള്‍ക്കൊപ്പമുണ്ട്. ഇത് മഹാസഖ്യം തന്നെയാണെന്നും അഖിലേഷ് പറഞ്ഞു. അതേസമയം കുംഭമേളയില്‍ വെച്ച് പ്രധാനമന്ത്രി നെഞ്ച് എത്ര ഇഞ്ചുള്ളതാണെന്ന് ജനം തിരിച്ചറിഞ്ഞെന്നും അഖിലേഷ് പറഞ്ഞു.


Click it and Unblock the Notifications