കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി മഹാസഖ്യം പൊളിഞ്ഞു; മായാവതിക്ക് ചുട്ട മറുപടി നല്‍കി അഖിലേഷ്, മുഴുവന്‍ സീറ്റിലും മല്‍സരിക്കും

Google Oneindia Malayalam News

ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഉത്തര്‍ പ്രദേശില്‍ രൂപീകരിച്ച മഹാസഖ്യം പിരിഞ്ഞു. അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ്‌വാദി പാര്‍ട്ടിയും മായാവതി നേതൃത്വം നല്‍കുന്ന ബിഎസ്പിയുമാണ് രണ്ടുവഴിയായി പിരിഞ്ഞത്. വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കാന്‍ ബിഎസ്പി തീരുമാനിച്ചു.

എസ്പിക്ക് സ്വന്തം സമുദായത്തിന്റെ വോട്ട് പോലും ലഭിച്ചില്ലെന്നു മായാവതി പറഞ്ഞു. ഭാവിയില്‍ ആവശ്യമെന്ന് തോന്നിയാല്‍ മാത്രം സഖ്യം സംബന്ധിച്ച് ആലോചിക്കുമെന്നും മായാവതി വ്യക്തമാക്കി. തൊട്ടുപിന്നാലെ ഇതിന് മറുപടിയുമായി അഖിലേഷ് രംഗത്തെത്തി. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എസ്പി തനിച്ച് മല്‍സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എസ്പിയും ബിഎസ്പിയും വഴി പിരിഞ്ഞ് മല്‍സരിക്കുമ്പോള്‍ ബിജെപിക്ക് വഴിയൊരുങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. വിശദാംശങ്ങള്‍ ഇങ്ങനെ.....

 രാഷ്ട്രീയ സാഹചര്യങ്ങള്‍

രാഷ്ട്രീയ സാഹചര്യങ്ങള്‍

രാഷ്ട്രീയ സാഹചര്യങ്ങള്‍ മൂലമുള്ള സമ്മര്‍ദ്ദമാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കാന്‍ കാരണമെന്ന് മായാവതി മാധ്യമങ്ങളോട് പറഞ്ഞു. അഖിലേഷും ഭാര്യ ഡിംപിളും തനിക്ക് ഏറെ ആദരവ് തന്നു. താന്‍ തിരിച്ചു നല്‍കുകയും ചെയ്തു. രാഷ്ട്രീയത്തിന് അതീതമായ ബന്ധം എക്കാലവും തുടരുമെന്നും മായാവതി പറഞ്ഞു.

 ഉപതിരഞ്ഞെടുപ്പില്‍ സഖ്യമില്ല

ഉപതിരഞ്ഞെടുപ്പില്‍ സഖ്യമില്ല

എന്നാല്‍ രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം അവഗണിക്കാന്‍ സാധിക്കില്ല. എസ്പിയുടെ വോട്ട് ബാങ്കായ യാദവരുടെ വോട്ട് എസ്പിക്ക് കിട്ടിയില്ല. എസ്പിയുടെ പ്രധാന സ്ഥാനാര്‍ഥികള്‍ പോലും പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ വരുന്ന ഉപതിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാകില്ലെന്നും മായാവതി വ്യക്തമാക്കി.

 പൂര്‍ണമായി ഉപേക്ഷിക്കുകയല്ല

പൂര്‍ണമായി ഉപേക്ഷിക്കുകയല്ല

എസ്പിയുമായുള്ള സഖ്യം പൂര്‍ണമായി ഉപേക്ഷിക്കുകയല്ല. ഭാവിയില്‍ എസ്പിക്ക് സഖ്യം വേണമെന്ന് തോന്നിയാല്‍ ഒരുമിക്കാം. തോന്നിയില്ലെങ്കില്‍ തനിച്ച് മല്‍സരിക്കാം. അതില്‍ യാതൊരു പ്രശ്‌നവുമില്ല. ഉപതിരഞ്ഞെടുപ്പില്‍ ബിഎസ്പി തനിച്ച് മല്‍സരിക്കുമെന്നും മായാവതി പറഞ്ഞു.

അഖിലേഷിന്റെ പ്രതികരണം

അഖിലേഷിന്റെ പ്രതികരണം

ഉപതിരഞ്ഞെടുപ്പില്‍ മഹാസഖ്യമില്ലെങ്കില്‍ എസ്പി തനിച്ച് മല്‍സരിക്കും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 11 നിയമസഭാ മണ്ഡലങ്ങളിലും എസ്പി തനിച്ച് ജനവിധി തേടുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാഴ്ചയാകും മുമ്പാണ് മഹാസഖ്യം വേര്‍പ്പിരിഞ്ഞിരിക്കുന്നത്.

ദില്ലി യോഗത്തില്‍ സംഭവിച്ചത്

ദില്ലി യോഗത്തില്‍ സംഭവിച്ചത്

കഴിഞ്ഞാഴ്ച മായാവതി ദില്ലിയില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. എസ്പിക്ക് അവരുടെ വോട്ടുകള്‍ പിടിക്കാന്‍ സാധിച്ചില്ല എന്നാണ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം. അഖിലേഷിന്റെ ഭാര്യ ഡിംപിള്‍, ബന്ധു ധര്‍മേന്ദ്ര യാദവ് എന്നിവരെല്ലാം തോല്‍ക്കാനുണ്ടായ സാഹചര്യവും മായാവതി യോഗത്തില്‍ എടുത്തുപറഞ്ഞു.

 ലഭിച്ച സീറ്റുകള്‍ ഇങ്ങനെ

ലഭിച്ച സീറ്റുകള്‍ ഇങ്ങനെ

ഉത്തര്‍ പ്രദേശിലെ 80 ലോക്‌സഭാ സീറ്റില്‍ 38 സീറ്റിലാണ് ബിഎസ്പി മല്‍സരിച്ചത്. എസ്പി 37 സീറ്റിലും. മറ്റൊരു സഖ്യകക്ഷിയായ ആര്‍എല്‍ഡി മൂന്ന് സീറ്റില്‍ മല്‍സരിച്ചു. പക്ഷേ ഫലം വന്നപ്പോള്‍ 85 ശതമാനം സീറ്റിലും ജയിച്ചത് ബിജെപി. എസ്പിക്ക് അഞ്ച് സീറ്റും ബിഎസ്പിക്ക് പത്ത് സീറ്റും മാത്രമാണ് കിട്ടിയത്.

കോണ്‍ഗ്രസ് നേതാക്കളുടെ 'കൂട്ടക്കൊല'; അന്വേഷണം തടഞ്ഞ് കേന്ദ്രം, മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍കോണ്‍ഗ്രസ് നേതാക്കളുടെ 'കൂട്ടക്കൊല'; അന്വേഷണം തടഞ്ഞ് കേന്ദ്രം, മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍

English summary
Akhilesh Replay to Mayawati, that Ready to Go Solo in Assembly Bypolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X