കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ പിന്തുണ തേടി അഖിലേഷ് യാദവ്.... ഉത്തര്‍പ്രദേശില്‍ അപ്രതീക്ഷിത നീക്കം!!

Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസിന്റെ പിന്തുണ തേടി അഖിലേഷ് യാദവ് | Oneindia Malayalam

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രിയങ്കയുടെ വരവോടെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുന്നു. കോണ്‍ഗ്രസിനെ സഖ്യത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. അപ്രതീക്ഷിത നീക്കമായിരുന്നു ഇത്. പ്രിയങ്കയ്ക്ക് ഉത്തര്‍പ്രദേശില്‍ നല്‍കിയ ടാര്‍ഗറ്റിലെ ആദ്യത്തെ ലക്ഷ്യമാണ് ഇത്. അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ പ്രിയങ്കയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ഇതുവഴിയുള്ള നേട്ടമാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയെ നേതാവായി അംഗീകരിക്കുന്നു എന്ന സൂചനയും അഖിലേഷ് നല്‍കുന്നുണ്ട്. അതേസമയം അഖിലേഷിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ രാഹുലിനെ രൂക്ഷമായി വിമര്‍ശിച്ച് മായാവതി രംഗത്തെത്തിയിട്ടുണ്ട്. പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തെയും അവര്‍ വിമര്‍ശിച്ചിട്ടുണ്ട്. അതേസമയം മായാവതിയെ ഒതുക്കുക എന്ന ലക്ഷ്യമാണ് പ്രിയങ്കയെ രാഹുല്‍ ഏല്‍പ്പിച്ചിരിക്കുന്നത്.

പ്രിയങ്കയുടെ ടാര്‍ഗറ്റ്

പ്രിയങ്കയുടെ ടാര്‍ഗറ്റ്

ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ധാരണയുണ്ടാക്കുകയാണ് പ്രിയങ്കയ്ക്ക് ലഭിച്ച ആദ്യത്തെ ദൗത്യം. ഇത് ഏറ്റവും കഠിനമായിരുന്നു. മായാവതിയെ ഒപ്പം കൂട്ടാനാവില്ലെന്ന് പ്രിയങ്കയ്ക്ക് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇതിനെ തുടര്‍ന്നാണ് അഖിലേഷുമായി ചര്‍ച്ച നടന്നത്. മായാവതിയെ പിണക്കേണ്ടെന്ന് കരുതിയാണ് അഖിലേഷ് മൗനം പാലിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി അഖിലേഷ് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

അഖിലേഷിന്റെ പിന്തുണ

അഖിലേഷിന്റെ പിന്തുണ

പ്രിയങ്കയുമായി നേരിട്ട് പോരാട്ടം വേണ്ടെന്നാണ് അഖിലേഷിന്റെ നിലപാട്. ഇതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ പിന്തുണ അഖിലേഷ് ആവശ്യപ്പെട്ടത്. കോണ്‍ഗ്രസിന് ബിജെപിക്കെതിരെ പോരാടണമെന്ന് ആഗ്രഹമുണ്ടെങ്കില്‍, അവര്‍ സമാജ് വാദി ബിഎസ്പി സഖ്യത്തെ പിന്തുണയ്ക്കമെന്ന് അഖിലേഷ് പറഞ്ഞു. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെയും അഖിലേഷ് പ്രശംസിച്ചു. കോണ്‍ഗ്രസിനായി രണ്ട് സീറ്റുകള്‍ മാറ്റിവെച്ച സഖ്യമാണ് പ്രതിപക്ഷത്തിന്റേതെന്ന് മറക്കരുതെന്നും അഖിലേഷ് പറഞ്ഞു.

29 സീറ്റുകളില്‍ ധാരണ

29 സീറ്റുകളില്‍ ധാരണ

പ്രിയങ്കാ ഗാന്ധിക്ക് 29 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ മുന്നോട്ട് നയിക്കാനാവും. ഇവിടെ സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണ കോണ്‍ഗ്രസിനുണ്ടാവും. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ഇത് ബിഎസ്പിയുടെ കോട്ടകളാണ്. പ്രധാനമായും അവദ് മേഖലയാണ് പ്രിയങ്ക നേട്ടമുണ്ടാക്കാനായി ശ്രമിക്കുന്നത്. ഇത് രാഹുലിന്റെയും സോണിയാ ഗാന്ധിയുടെയും മണ്ഡലമായ അമേത്തിയും റായ്ബറേലിയും അടങ്ങുന്ന മേഖലയാണ്. കോണ്‍ഗ്രസ് ഏറ്റവും ശക്തമാണ് ഇവിടെ. പ്രിയങ്കയെ സമാജ് വാദി പ്രവര്‍ത്തകര്‍ തന്നെ വീരപരിവേഷം നല്‍കി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.

ബിഎസ്പിയെ വീഴ്ത്തും

ബിഎസ്പിയെ വീഴ്ത്തും

മായാവതി സഖ്യത്തില്‍ ഏറ്റവും വലിയ പ്രശ്‌നക്കാരിയാണ്. ബിഎസ്പിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്നത് അവരെ വീണ്ടും ശക്തയാക്കും. ഇത് അഖിലേഷിന് വലിയ വെല്ലുവിളി. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുലായവും മായാവതിയും തമ്മിലുണ്ടായ പ്രശ്‌നം ബിഎസ്പിയുടെ ശക്തി വര്‍ധിച്ചതാണെന്ന് അഖിലേഷിന് അറിയാം. എന്നാല്‍ സീറ്റ് കുറഞ്ഞാല്‍ മായാവതിക്ക് പ്രതിപക്ഷ ഐക്യത്തില്‍ വലിയ റോളുണ്ടാവില്ല. ഇത് അഖിലേഷിന് മുഖ്യമന്ത്രി പദം തിരികെ ലഭിക്കാനും കാരണമാകും. സമാജ് വാദി പ്രവര്‍ത്തകരോട് ബിഎസ്പി തോല്‍ക്കുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വിജയം ഉറപ്പിക്കണമെന്ന് അഖിലേഷ് നിര്‍ദേശിച്ചിട്ടുണ്ട്.

മായാവതി കലിപ്പില്‍

മായാവതി കലിപ്പില്‍

മായാവതി രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്. പാവപപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തുന്ന രാഹുലിന്റെ പ്രഖ്യാപനം തട്ടിപ്പാണെന്ന് മായാവതി ആരോപിച്ചു. നരേന്ദ്ര മോദിയുടെ അച്ഛേദിന്‍ പ്രസ്താവനയ്ക്ക് തുല്യമാണ് ഇത്. ദാരിദ്ര്യ നിര്‍മാര്‍ജനം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആദ്യം നടപ്പിലാക്കട്ടെ, എന്നിട്ടാവാം ഇത്തരം വാഗ്ദാനങ്ങളെന്നും മായാവതി പറഞ്ഞു. അതേസമയം മായാവതിയുടെ വോട്ടുബാങ്കിനെ സ്വാധീനിക്കുന്ന വാഗ്ദാനമാണ് രാഹുല്‍ നല്‍കിയത്. അതാണ് മായാവതിയെ ചൊടിപ്പിച്ചത്.

അഖിലേഷിന് എതിര്‍പ്പില്ല

അഖിലേഷിന് എതിര്‍പ്പില്ല

രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുന്നതില്‍ അഖിലേഷിന് യാതൊരു എതിര്‍പ്പുമില്ല. മായാവതിയുടെ വലയില്‍ വീണുപോകരുതെന്ന് മുലായം സിംഗ് അഖിലേഷിനോട് സൂചിപ്പിച്ചിട്ടുണ്ട്. ആവശ്യം കഴിഞ്ഞാല്‍ അവര്‍ എസ്പിയെ ഒഴിവാക്കുമെന്നാണ് അഖിലേഷിന്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്നാണ് അഖിലേഷിന്റെ നിലപാട്. അതേസമയം ബിജെപി വിജയിക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ബിഎസ്പിയിലേക്ക് എന്തായാലും പോകണമെന്നാണ് രാഹുല്‍ പ്രവര്‍ത്തകരെ അറിയിച്ചിരിക്കുന്നത്. ഇത് പ്രാദേശിക തലത്തില്‍ മാത്രമുള്ള ധാരണയാണ്.

പ്രിയങ്കയുടെ റോള്‍

പ്രിയങ്കയുടെ റോള്‍

പ്രിയങ്ക ഏതൊക്കെ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് മറ്റൊരു പാര്‍ട്ടിയുടെ പ്രതിച്ഛായയില്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനം. മായാവതിയെ വീഴ്ത്താനായി അവരുടെ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ട് പ്രിയങ്ക. മായാവതിയുടെ മുന്നില്‍ മുട്ടുമടക്കേണ്ടെന്നാണ് അവരുടെ നിലപാട്. ദളിത്, മുസ്ലീം വിഭാഗത്തെ ലക്ഷ്യമിട്ട് പ്രിയങ്കയുടെ റാലികളും നടക്കും. രാഹുല്‍ നിര്‍ദേശിച്ച രീതിയിലുള്ള പ്രിയങ്കയുടെ വരവും ഇടപെടലും മായാവതിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

രാഹുലിനെ നയിക്കാനെത്തുന്നത് പ്രവീണ്‍ ചക്രവര്‍ത്തി... ബിജെപിക്കും അമിത് ഷായ്ക്കും ആശങ്ക!!രാഹുലിനെ നയിക്കാനെത്തുന്നത് പ്രവീണ്‍ ചക്രവര്‍ത്തി... ബിജെപിക്കും അമിത് ഷായ്ക്കും ആശങ്ക!!

കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ നോക്കി ബിജെപി വെട്ടിലായി; നിര്‍ണായക ദിനം, 'ബിജെപി മുക്ത എന്‍ഇ'കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ നോക്കി ബിജെപി വെട്ടിലായി; നിര്‍ണായക ദിനം, 'ബിജെപി മുക്ത എന്‍ഇ'

English summary
akhilesh says congress should support sp bsp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X