കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതാക്കള്‍ നാവടക്കണമെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

ലഖ്‌നൊ: പാര്‍ട്ടി നേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ശ്രദ്ധ കാണിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരമാര്‍ശങ്ങളുടെ സര്‍ക്കാരിനെയാണ് ബാധിക്കുന്നത്. സര്‍ക്കാരിന്റെ നേട്ടങ്ങളെയും പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കും. എന്താണ് പറയുന്നതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നേതാക്കള്‍ക്കും ബോധ്യമുണ്ടാവണം.

മുസഫര്‍ നഗറിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ തണുപ്പ് മൂലം കുട്ടികള്‍ മരിച്ചിട്ടില്ല എന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി അനില്‍ ഗുപ്തയുടെ പ്രസ്താവന വിശദീകരിക്കുകയായിരുന്നു അഖിലേഷ് യാദവ്. തണുപ്പ് കാരണം ആരും മരിക്കില്ല, അങ്ങിനെയെങ്കില്‍ സൈബീരിയയില്‍ ആളുകള്‍ ആരും ജീവനോടെ ഉണ്ടാകില്ല എന്ന ഗുപ്തയുടെ പരമാര്‍ശം വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതികരണവുമായി മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തെത്തിയത്.

akhilesh-yadav

അനില്‍ ഗുപ്തയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രമുഖ രാഷ്ട്രീയനേതാക്കള്‍ രംഗത്തുവന്നിരുന്നു. ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ ഇങ്ങനെ സംസാരിച്ചത് നിര്‍ഭാഗ്യകരമാണ് എന്നായിരുന്നു ബി ജെ പി ഇതിനോട് പ്രതികരിച്ചത്. സൈബീരിയ വരെ പോകാതെ കാശ്മീരില്‍ വന്ന് നോക്കിയാല്‍ തണുപ്പ് ആളെക്കൊല്ലുമോ എന്നറിയാമെന്ന് കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബദുളളയും ഗുപ്തയെ പുറത്താക്കണമെന്ന് വൃന്ദ കാരാട്ടും പറഞ്ഞു.

34 കുട്ടികളാണ് മുസഫര്‍ നഗറിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ മരിച്ചത്. പനിയും വയറിളക്കവും ഛര്‍ദിയും മറ്റുമാണ് കുട്ടികളുടെ മരണകാരണമായി പറയപ്പെടുന്നത്. ഇത് രണ്ടാമത്തെ തവണയാണ് മുസഫര്‍ നഗറിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സമാജ് വാദി പാര്‍ട്ടിയെ വിവാദത്തിലാക്കുന്നത്. നേരത്തെ അഭയാര്‍ഥി ക്യാമ്പുകളില്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ കലാപബാധിതരല്ല എന്നും ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും ആളുകളാണെന്നും പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് പറഞ്ഞത് വിവാദമായിരുന്നു.

English summary
UP Chief Minister Akhilesh Yadav tells officials to control words.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X