കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലേഷ് യാദവ് ഇനി കന്നൗജില്‍ മത്സരിക്കും. മുലായം മെയിന്‍പുരിയില്‍.... തിരഞ്ഞെടുപ്പിന് ഒരുങ്ങി എസ്പി

അഖിലേഷ് യാദവ് കന്നൗജില്‍ മത്സരിക്കും

Google Oneindia Malayalam News

ലഖ്‌നൗ: ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ ഏറ്റവും ശക്തമായ നീക്കങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലാണ്. ഏറ്റവുമധികം ലോക്‌സഭാ സീറ്റുള്ള യുപി പിടിച്ചാല്‍ കേന്ദ്രം പിടിക്കാന്‍ എന്നൊരു ചൊല്ലും രാഷ്ട്രീയ തലത്തിലുണ്ട്. ഇതിനുള്ള ഒരുക്കത്തിലാണ് സമാജ്‌വാദി പാര്‍ട്ടി. നേരത്തെ ബിഎസ്പിയുമായി സീറ്റ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും നിര്‍ണായകമായ സീറ്റുകള്‍ വിട്ടുകൊടുക്കാനും തയ്യാറാണെന്ന് അഖിലേഷ് യാദവ് പറഞ്ഞിരുന്നു. ഇതും രാഷ്ട്രീയത്തിലെ അദ്ഭുതപ്പെടുത്തുന്ന തീരുമാനമായിരുന്നു.

ഇപ്പോഴിതാ സ്വന്തം മണ്ഡലങ്ങള്‍ മാറ്റി ബിജെപിയെ നേരിടാന്‍ ഒരുങ്ങുകയാണ് അഖിലേഷും മുലായവും. അഖിലേഷ് ഭാര്യയുടെ മണ്ഡലമായ കന്നൗജിലും മുലായം മെയിന്‍പുരിയിലുമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുക. അതേസമയം ഇത് പുതിയ നീക്കങ്ങളുടെ ഭാഗമാണെന്ന് എസ്പി പറയുന്നു. കൂടുതല്‍ ജയസാധ്യത ഇവിടെയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

യുപിയില്‍ തിരക്കിട്ട നീക്കം

യുപിയില്‍ തിരക്കിട്ട നീക്കം

ബിജെപിയെ അധികാരത്തില്‍നിന്ന് താഴെയിറക്കാന്‍ തിരക്കിട്ട നീക്കങ്ങളാണ് യുപിയില്‍ നടക്കുന്നത്. നിര്‍ണായക സീറ്റ് സംബന്ധിച്ച് എസ്പിയും ബിഎസ്പിയും ധാരണയായെന്ന് റിപ്പോര്‍ട്ടുണ്ട്. ഒപ്പം ആര്‍എല്‍ഡിയുമുണ്ട്. ഇതിനിടെയാണ് അഖിലേഷ് സ്വന്തം മണ്ഡലം മാറിയത്. കനൗജ് അഖിലേഷിന്റെ ഭാര്യ ഡിംപിളിന്റെ മണ്ഡലമാണ്. ഇത് എല്ലാവരെയും ഞെട്ടിക്കുന്ന തീരുമാനമായിരുന്നു. അതേസമയം മുലായം അസംഖഡില്‍ നിന്നാണ് മെയിന്‍പുരിയിലേക്ക് മാറുന്നത്. അസംഗഡില്‍ സ്വാധീനം കുറയുന്നുവെന്ന തോന്നലാണ് ഇതിന് പിന്നിലെന്നാണ് സൂചന.

കനൗജ് നിര്‍ണായകം

കനൗജ് നിര്‍ണായകം

ഭാര്യക്ക് നല്ല സ്വാധീനം ഉണ്ടെങ്കിലും ഇവിടെ ബിജെപി കരുത്തരാണ്. ഡിംപിള്‍ 2019ല്‍ മത്സരിച്ചാല്‍ തോറ്റുപോകാന്‍ സാധ്യതയുണ്ടെന്ന് പ്രവചനമുണ്ട്.അതേസമയം അഖിലേഷ് മത്സരിച്ചാല്‍ അനായാസം ജയിക്കുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിക്ക് സ്വാധീനം നഷ്ടപ്പെട്ട് പോയ മേഖലകള്‍ തിരിച്ചുപിടിക്കാനാണ് അഖിലേഷിന്റെ നീക്കം. അതോടൊപ്പം കനൗജില്‍ ജയിക്കുക എന്നത് എസ്പിക്ക് നിര്‍ണായകവുമാണ്. മെയിന്‍പുരിയും ഫിറോസാബാദുമാണ് ഇത്തരത്തില്‍ പാര്‍ട്ടിക്ക് സ്വാധീനം നഷ്ടപ്പെട്ട മേഖലകള്‍. മുലായം മത്സരിക്കുന്നതോടെ മെയിന്‍പുരിയില്‍ ജയം ഉറപ്പാണ്. ഫിറോസാബാദില്‍ കരുത്തുറ്റ നേതാവ് തന്നെ മത്സരിക്കുമെന്നാണ് സൂചന.

ബിജെപിയുടെ സ്വാധീനം കുറയുന്നു

ബിജെപിയുടെ സ്വാധീനം കുറയുന്നു

ബിജെപിയുടെ സ്വാധീനം സംസ്ഥാനത്ത് കുറഞ്ഞ് വരികയാണെന്നാണ് എസ്പി വിലയിരുത്തുന്നത്. മോദി തരംഗമുണ്ടായ 2014ല്‍ 19000 വോട്ടിനാണ് ഡിംപിള്‍ കനൗജില്‍ നിന്ന് വിജയിച്ചത്. അധികാരത്തില്‍ ഇരുന്നിട്ടും എസ്പിയുടെ ഭൂരിപക്ഷം കുറഞ്ഞുപോയെന്ന് അഖിലേഷിന് പരാതിയുണ്ടായിരുന്നു. 2017 കനൗജിലെ അഞ്ച് നിയമസഭാ സീറ്റുകളില്‍ നാലിലും എസ്പി തോറ്റിരുന്നു. കനൗജ് സിറ്റിയില്‍ മാത്രമാണ് ജയം നേടിയത്. അതും 2400 വോട്ടിനായിരുന്നു ജയം. ഇതിനെ അപേക്ഷിച്ച് നല്ല കുതിപ്പുണ്ടാക്കാന്‍ എസ്പിക്ക് സാധിക്കുമെന്നാണ് അഖിലേഷിന്റെ വിലയിരുത്തല്‍. ജയസാധ്യത വര്‍ധിപ്പിക്കാന്‍ പ്രമുഖ നേതാക്കള്‍ തന്നെ മത്സരിക്കട്ടെയെന്നാണ് അഖിലേഷ് പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അഖിലേഷ് സ്വന്തം കോട്ടയിലേക്ക്

അഖിലേഷ് സ്വന്തം കോട്ടയിലേക്ക്

കനൗജില്‍ നിന്ന് മൂന്നുതവണ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് അഖിലേഷ്. അതുകൊണ്ട് അദ്ദേഹത്തിന്റെ സ്വന്തം കോട്ടയായിട്ടാണ് ഈ മണ്ഡലത്തെ കണക്കാക്കുന്നത്. നേരത്തെ ഭാര്യ മത്സരിക്കുന്നില്ലെന്ന പ്രഖ്യാപിച്ച അഖിലേഷ് ബിജെപിയുടെ ആരോപണത്തെയും തകര്‍ത്തു. സമാജ്‌വാദി പാര്‍ട്ടിയില്‍ കുടുംബാധിപത്യം വര്‍ധിക്കുന്നു എന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം. ഇത് ഒഴിവാക്കാനാണ് ഭാര്യ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചത്. നേരത്തെ കനൗജ് ബിഎസ്പി നല്‍കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഇവിടെ ബിഎസ്പി മത്സരിച്ചാല്‍ ഭൂരിപക്ഷം കുറയുമെന്ന് മായാവതി അഖിലേഷിനോട് സൂചിപ്പിച്ചിട്ടുണ്ട്.

പ്രവര്‍ത്തകരോട് ആഹ്വാനം

പ്രവര്‍ത്തകരോട് ആഹ്വാനം

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കാന്‍ അഖിലേഷ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം മെയിന്‍പുരി എസ്പിയുടെ പരമ്പരാഗത വോട്ടുകളുള്ള മണ്ഡലമാണ്. അതുകൊണ്ടാണ് ഇവിടേക്ക് മാറാന്‍ തീരുമാനിച്ചതെന്ന് മുലായം പറഞ്ഞത്. ബിജെപി നേതാക്കള്‍ക്കെതിരെ കരുത്തുറ്റ പ്രതിപക്ഷ നേതാക്കള്‍ തന്നെ വേണമെന്നാണ് അഖിലേഷിന്റെ ആവശ്യം. ഇക്കാര്യം മായാവതിയും അജിത്ത് സിംഗും അംഗീകരിച്ചിട്ടുണ്ട്. യോഗിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബിജെപിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്റെ നീക്കങ്ങളെ ബിജെപി ആശങ്കയോടെയാണ് കാണുന്നത്.

സുധീരനെതിരെ കോണ്‍ഗ്രസിനുള്ളില്‍ പോര്.... രാജ്യസഭാ സീറ്റ് കിട്ടാത്തതിന് ദേഷ്യം... നാണംകെടുത്തിസുധീരനെതിരെ കോണ്‍ഗ്രസിനുള്ളില്‍ പോര്.... രാജ്യസഭാ സീറ്റ് കിട്ടാത്തതിന് ദേഷ്യം... നാണംകെടുത്തി

കശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് യുഎന്‍.... അന്താരാഷ്ട്ര ഇടപെടലിനും അന്വേഷണത്തിനും ശുപാര്‍ശ!കശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് യുഎന്‍.... അന്താരാഷ്ട്ര ഇടപെടലിനും അന്വേഷണത്തിനും ശുപാര്‍ശ!

English summary
Akhilesh to Contest Lok Sabha Polls From Wife’s Seat, Mulayam from Mainpuri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X