കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ ബിഎസ്പി മത്സരിക്കുക 35 സീറ്റില്‍.... മായാവതിക്ക് ഗംഭീരന്‍ ഓഫറുമായി അഖിലേഷ്!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മായാവതിയെ അനുനയിപ്പിക്കാന്‍ നീക്കങ്ങളുമായി അഖിലേഷ് യാദവ്. മായാവതി നിര്‍ണായക ശക്തിയാണെന്നാണ് അഖിലേഷിന്റെ വിലയിരുത്തല്‍. പണ്ട് ബിഎസ്പിക്കൊപ്പം നിന്നപ്പോള്‍ കിട്ടിയ നേട്ടത്തെ കുറിച്ചും അഖിലേഷ് ബോധവാനാണ്. മായാവതിക്ക് വലിയ സീറ്റ് വാഗ്ദാനമാണ് അഖിലേഷ് നല്‍കുന്നത്. ഈ സീറ്റുകളിലെല്ലാം ജയം ഉറപ്പിക്കാനും അവര്‍ക്ക് സാധിക്കുന്ന തരത്തിലാണ് അഖിലേഷ് നീക്കങ്ങള്‍ നടത്തുന്നത്.

അതേസമയം നല്ല സീറ്റ് കിട്ടിയില്ലെങ്കില്‍ സഖ്യം വിടുമെന്ന മായാവതിയുടെ ഭീഷണിയാണ് പ്രതിപക്ഷ ഐക്യത്തിന് വെല്ലുവിളിയായിരുന്നത്. ബിഎസ്പി എതിരാളിയല്ലെങ്കിലും ഒറ്റയ്ക്ക് മത്സരിച്ചാല്‍ വോട്ട് ഭിന്നിച്ച് പോകുമെന്ന് എസ്പിക്കറിയാം. ഇത് ബിജെപിക്ക് ഗുണം ചെയ്യും അതൊഴിവാക്കാനുള്ള നീക്കങ്ങളാണ് അഖിലേഷ് നടത്തുന്നത്. ചന്ദ്രശേഖര്‍ ആസാദിനെ സഖ്യത്തിന്റെ ഭാഗമാക്കുന്നതിലും മായാവതിക്ക് താല്‍പര്യമില്ല. ഇത് പരിഹരിക്കാനും അഖിലേഷ് മുന്‍കൈയ്യെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

 മായാവതിക്ക് നല്‍കുന്ന സീറ്റുകള്‍

മായാവതിക്ക് നല്‍കുന്ന സീറ്റുകള്‍

മായാവതിയുടെ പ്രസ്താവനയില്‍ അഖിലേഷ് ഞെട്ടിയില്ലെങ്കിലും കരുതിയിരിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ട്. മായാവതിക്കായി ആകെയുള്ള 80 സീറ്റുകളില്‍ 36 സീറ്റുകള്‍ നല്‍കാനാണ് അഖിലേഷിന്റെ നീക്കം. ഇത് രാഷ്ട്രീയ എതിരാളികളെ പോലും ഞെട്ടിക്കുന്നതാണ്. ഒരിക്കലും 30 സീറ്റില്‍ അധികം ബിഎസ്പി നല്‍കില്ലെന്ന് ബിജെപി കരുതിയിരിക്കുമ്പോഴാണ് അഖിലേഷ് ഇത്തരമൊരു നീക്കം നടത്തിയത്.

സ്വന്തം പാര്‍ട്ടിക്ക് എത്ര സീറ്റ്?

സ്വന്തം പാര്‍ട്ടിക്ക് എത്ര സീറ്റ്?

ഇതിനേക്കാള്‍ ഞെട്ടിക്കുന്നതാണ് അദ്ദേഹമെടുത്ത മറ്റൊരു തീരുമാനം. സ്വന്തം പാര്‍ട്ടി വെറും 32 സീറ്റുകളില്‍ മാത്രമേ മത്സരിക്കൂ എന്നാണ് തീരുമാനം. ബിഎസ്പിയേക്കാള്‍ കുറഞ്ഞ സീറ്റില്‍ എസ്പി മത്സരിക്കുന്നത് ആരും ചിന്തിച്ചിട്ടേ ഇല്ലായിരുന്നു. രാഷ്ട്രീയ ലോക്ദള്‍ പാര്‍ട്ടിക്ക് 10 സീറ്റ് നല്‍കാനാണ് സാധ്യത. അതേസമയം ഇത്രയും സീറ്റുകള്‍ നല്‍കുന്നത് ബിഎസ്പിയെ പോലും ഞെട്ടിച്ചിരിക്കുകയാണ്. സഖ്യം തുടരുന്നതില്‍ അഖിലേഷിന് ആത്മാര്‍ത്ഥയുണ്ടെന്നാണ് മായാവതിയുടെ വിലയിരുത്തല്‍.

കോണ്‍ഗ്രസിന്റെ ആവശ്യം

കോണ്‍ഗ്രസിന്റെ ആവശ്യം

കോണ്‍ഗ്രസ് ഉന്നയിച്ചിരിക്കുന്ന ആവശ്യമാണ് ഞെട്ടിക്കുന്നത്. ഒമ്പത് സീറ്റുകളാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. റായ്ബറേലിയും അമേത്തിയും കോണ്‍ഗ്രസിന് നേരത്തെ നല്‍കിയതാണ്. ഇതിന് പുറമേ കുശിനഗറിലും സഹാരണ്‍പൂരിലും മത്സരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ ഇനി വരാന്‍ പോകുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് ഈ സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുള്ളൂ. അതല്ലെങ്കില്‍ ആ സീറ്റുകള്‍ ലോക്ദളിന് നല്‍കാനാവും അഖിലേഷ് താല്‍പര്യപ്പെടുക.

ലോക്ദള്‍ നിര്‍ണായക ശക്തി

ലോക്ദള്‍ നിര്‍ണായക ശക്തി

യുപിയില്‍ ജാട്ടുകള്‍ വലിയ രീതിയില്‍ സംഘടിക്കുന്നുണ്ട്. ഇവര്‍ ബിജെപിക്കെതിരെ ഒന്നിക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ജാട്ടുകളെയും മുസ്ലീങ്ങളെയും ബിജെപി തമ്മിലടിപ്പിക്കുകയാണ് എന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ ലോക്ദള്‍ എസ്പിയുമായി അടുക്കുന്നത്. ഇവര്‍ക്ക് യുപിയില്‍ മൂന്ന് സീറ്റുകള്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. കൈരാന ഉപതിരഞ്ഞെടുപ്പിന് ശേഷമാണ് രാഷ്ട്രീയ ലോക്ദള്‍ മഹാസഖ്യത്തിന്റെ ഭാഗമാകുന്നത്.

ഏതൊക്കെ സീറ്റുകളില്‍ മത്സരിക്കും

ഏതൊക്കെ സീറ്റുകളില്‍ മത്സരിക്കും

ആര്‍എല്‍ഡി മുസഫര്‍നഗറിലും ബാഗ്പത്തിലും കൈരാനയിലും മത്സരിക്കാനാണ് ആഗ്രഹിക്കുന്നത്. ഇതിന് എസ്പി സമ്മതം നല്‍കിയിട്ടുണ്ട്. മുസഫര്‍നഗറില്‍ മുസ്ലീങ്ങള്‍ ജാട്ടുകളുമായി നല്ല സൗഹൃദം പുലര്‍ത്തുന്നുണ്ട്. ഇവിടെ കലാപത്തോടെ ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. മഥുരയിലും മത്സരിക്കണമെന്നാണ് ആര്‍എല്‍ഡി ആഗ്രഹിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സഖ്യത്തിനുള്ളില്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ആദ്യത്തെ മൂന്ന് സീറ്റുകളും അവര്‍ക്ക് തന്നെ ലഭിക്കുമെന്നാണ് മനസിലാവുന്നത്.

ഗോവയില്‍ കോണ്‍ഗ്രസ് തിരിച്ചുവരുന്നു; പ്രതിപക്ഷ നേതാവ് രാജ്ഭവനില്‍!! ചൊവ്വാഴ്ച നിര്‍ണായക ദിനംഗോവയില്‍ കോണ്‍ഗ്രസ് തിരിച്ചുവരുന്നു; പ്രതിപക്ഷ നേതാവ് രാജ്ഭവനില്‍!! ചൊവ്വാഴ്ച നിര്‍ണായക ദിനം

ഗോവയില്‍ മുന്‍ എംഎല്‍എമാരുമായി കേന്ദ്ര സംഘത്തിന്റെ ചര്‍ച്ച.... ഇനിയുള്ള ഓരോ നീക്കവും നിര്‍ണായകംഗോവയില്‍ മുന്‍ എംഎല്‍എമാരുമായി കേന്ദ്ര സംഘത്തിന്റെ ചര്‍ച്ച.... ഇനിയുള്ള ഓരോ നീക്കവും നിര്‍ണായകം

English summary
akhilesh to solve problems in up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X