കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഴക്കന്‍ യുപിയില്‍ അഖിലേഷിന്റെ പുതിയ നീക്കം.... ഒബിസി വോട്ടുകളില്‍ പരീക്ഷണം

Google Oneindia Malayalam News

Recommended Video

cmsvideo
കിഴക്കന്‍ യുപിയില്‍ അഖിലേഷിന്റെ പുതിയ നീക്കം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മഹാസഖ്യം ശക്തമായതോടെ വോട്ടുബാങ്ക് കൈവിട്ട് പോകാതിരിക്കാന്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് ഒരുങ്ങുകയാണ് സമാജ് വാദി പാര്‍ട്ടി. ഇതിനുള്ള ഒരുക്കങ്ങള്‍ അഖിലേഷ് യാദവ് തുടങ്ങി കഴിഞ്ഞു. ഒരേസമയം ബിജെപിയെ എതിര്‍ക്കുകയും മായാവതിയെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് അഖിലേഷ് ചെയ്യുന്നത്. പക്ഷേ അതുകൊണ്ട് മാത്രം വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ സാധിക്കില്ലെന്നാണ് പാര്‍ട്ടിയിലെ വിലയിരുത്തല്‍.

ശിവപാല്‍ യാദവ് അടക്കമുള്ള വെല്ലുവിളികള്‍ സമാജ് വാദി പാര്‍ട്ടിയുടെ പ്രധാന വോട്ടുബാങ്കിനെ പിളര്‍ക്കുമെന്ന ആശങ്ക നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ സ്ഥിരമായുള്ള വോട്ടുബാങ്കിനെ ഒപ്പം നിര്‍ത്താനാണ് അഖിലേഷ് നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഇത് ഒരേസമയം എസ്പിയെ വളര്‍ത്തുകയും ബിഎസ്പിയെ ദുര്‍ബലമാക്കുകയും ചെയ്‌തേക്കും. രണ്ടായാലും ബിജെപിക്ക് ദോഷമാണ്.

മുന്നിലുള്ള വെല്ലുവിളി

മുന്നിലുള്ള വെല്ലുവിളി

കിഴക്കന്‍ യുപിയാണ് അഖിലേഷിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇവിടെ കോണ്‍ഗ്രസും വലിയ ശക്തിയായി മുന്നിലുണ്ട്. സമാജ് വാദി പാര്‍ട്ടിയുടെ പ്രധാന വോട്ടുബാങ്കായ ഒബിസി വോട്ടുബാങ്കിനെ ചൊല്ലിയാണ് അഖിലേഷിനുള്ള ആശങ്ക. ഇത് ബിഎസ്പിയിലേക്ക് പോകുമോ എന്നറിയാത്ത അവസ്ഥയിലാണ് എസ്പി. മഹാസഖ്യം ഒരുമിച്ച് മത്സരിക്കുന്നുണ്ടെങ്കിലും എസ്പിയുടെ വോട്ട് ബിഎസ്പിക്ക് ലഭിച്ചിട്ടില്ലെങ്കില്‍ അത് ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കും.

27 സീറ്റുകള്‍

27 സീറ്റുകള്‍

അവസാന രണ്ട് ഘട്ട തിരഞ്ഞെടുപ്പില്‍ 27 സീറ്റുകളാണ് ഉള്ളത്. ഇതില്‍ ഒബിസി വോട്ടുകള്‍ വളരെ നിര്‍ണായകമാണ്. അതോടൊപ്പം എസ്പിയുടെ ഏറ്റവും ശക്തമായ വോട്ടുബാങ്കാണ് ഒബിസി വിഭാഗം. ഈ 27 സീറ്റുകളില്‍ 17 എണ്ണത്തില്‍ ബിഎസ്പിയാണ് മത്സരിക്കുന്നത്. ഇവിടെ ശക്തമായ സാന്നിധ്യമായി അഖിലേഷുണ്ട്. മായാവതിയുടെ പാര്‍ട്ടിക്ക് വോട്ട് ലഭിക്കുമെന്ന് ഉറപ്പിച്ച് പറയുകയാണ് അഖിലേഷ്.

പ്രകടനം ഇങ്ങനെ

പ്രകടനം ഇങ്ങനെ

ബിഎസ്പി ഇതുവരെ 21 സീറ്റില്‍ കൂടുതല്‍ യുപിയില്‍ നേടിയിട്ടില്ല. ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 27 മണ്ഡലങ്ങളില്‍ 11 എണ്ണം 2009ല്‍ ബിഎസ്പി നേടിയതാണ്. ഇതില്‍ 12 സീറ്റില്‍ ബിഎസ്പി 2014ല്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. പ്രധാനമായും ഇരുപാര്‍ട്ടികളും തമ്മില്‍ പ്രാദേശിക തലത്തിലുള്ള ശത്രുത മറക്കുക എന്ന ദൗത്യമാണ് അഖിലേഷ് ഏറ്റെടുത്തത്. ഇത് വിജയം കണ്ടിട്ടുണ്ട്.

കോണ്‍ഗ്രസ് സഹായിക്കും

കോണ്‍ഗ്രസ് സഹായിക്കും

ദളിതുകളും ഒബിസികളും തമ്മിലുള്ള ശത്രുതയാണ് അഖിലേഷ് നേരിടുന്ന വെല്ലുവിളി. ഇവിടെ ദളിതുകള്‍ കോണ്‍ഗ്രസിനെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ബിഎസ്പി സ്ഥാനാര്‍ത്ഥിക്കായി വോട്ടു മറിച്ചേക്കും. വിജയിക്കാന്‍ ഉറപ്പില്ലാത്ത മണ്ഡലങ്ങളിലാണ് ഈ സഹായം. ഗ്രാമീണ മേഖലയില്‍ ബിഎസ്പിയും നഗര മേഖലയില്‍ സമാജ് വാദി പാര്‍ട്ടിയുമാണ് മത്സരിക്കുന്നത്. ഇത് അഖിലേഷ് രൂപീകരിച്ച ഫോര്‍മുലയാണ്.

വൈകാരികമായ ഫോര്‍മുല

വൈകാരികമായ ഫോര്‍മുല

ജാതി വോട്ടുകള്‍ക്കായി അഖിലേഷ് വൈകാരികമായ തന്ത്രമാണ് പുറത്തെടുത്തത്. അധികാരത്തില്‍ നിന്ന് പുറത്തായ ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് യോഗി ആദിത്യനാഥ് ശുദ്ധികലശം നടത്തിയത് തന്നെ വേദനിപ്പിച്ചെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ ജാതിയെ അപമാനിച്ചെന്നും അദ്ദേഹം പറയുന്നു. ഇതിന് പുറമേ ഓരോ മണ്ഡലത്തിലെയും പ്രകടനം വിലയിരുത്താന്‍ വാര്‍ റൂമുകളും അഖിലേഷ് സ്ഥാപിച്ചിട്ടുണ്ട്. അതിന് പുറമേ വിമത നേതാക്കള്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

പൂര്‍വാഞ്ചല്‍ കോണ്‍ഗ്രസ് തൂത്തുവാരും.....20 സീറ്റില്‍ പ്രിയങ്ക ഇഫക്ട്, ക്ലിക്കായത് 3 ഘടകങ്ങള്‍!!പൂര്‍വാഞ്ചല്‍ കോണ്‍ഗ്രസ് തൂത്തുവാരും.....20 സീറ്റില്‍ പ്രിയങ്ക ഇഫക്ട്, ക്ലിക്കായത് 3 ഘടകങ്ങള്‍!!

English summary
akhilesh tries to woo obc voters for mayawati
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X