കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രമസമാധാനം പഴങ്കഥയായി; യുപിയില്‍ സുരക്ഷിതഇടങ്ങളിലും കുറ്റകൃത്യങ്ങളെന്ന് അഖിലേഷ് യാദവ്

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഖിലേഷ് യാദവ്. സുരക്ഷിതമാണെന്ന് കരുതുന്ന ഇടങ്ങളില്‍ പോലും കൊലപാതകങ്ങള്‍ നടക്കുകയാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഗൗതംപള്ളിയിലെ ഇരട്ടകൊലപാതകത്തെ സൂചിപ്പിച്ചുകൊണ്ടാണ് അഖിലേഷ് യാദവ് രംഗത്തെത്തിയത്.

യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയില്‍ നിന്നും ഏതാനും കിലോ മീറ്റര്‍ അകലെയുള്ള ഉയര്‍ന്ന സുരക്ഷയുള്ള ഗൗതംപള്ളിയില്‍ കഴിഞ്ഞ ദിവസമായിരുന്നു മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്റെ ഭാര്യയേയും മകനേയും കൊല്ലപ്പെട്ട നിലവില്‍ കണ്ടെത്തിയത്.

akhilesh

ഏറെ സുരക്ഷിതമെന്ന് അവകാശപ്പെടുന്ന ഗൗതംപള്ളിയില്‍ പോലും കുറ്റകൃത്യങ്ങള്‍ നടക്കുന്നു. കുറേ കാലങ്ങള്‍ക്ക് മുമ്പ് ഇവിടെ ക്രമസമാധാനം നിലനിന്നിരുന്നുവെന്ന് എന്നാകും ആളുകള്‍ കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു.

പ്രതിദിനം കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മുന്‍ മുഖ്യമന്ത്രി കൂടിയായിരുന്നു അഖിലേഷ് യാദവ് കേന്ദ്രസര്‍ക്കാരിനെതിരേയും രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. ' അനിയന്ത്രിതമായി വര്‍ധിച്ചുവരുന്ന കൊവിഡ് കേസുകള്‍, സമ്പദ്‌വ്യവസ്ഥ, പരീക്ഷ തുടങ്ങിയ കാര്യങ്ങളിലെല്ലാം ബിജെപി സര്‍ക്കാര്‍ മാനം പാലിക്കുകയാണ്. മനഃപൂര്‍വം കണ്ണടച്ചിരിക്കുന്നു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരുകളഉടെ അവകാശം കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞുവെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ 5684 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതര്‍ 219457 ആയി. ഇതുവരേയും സംസ്ഥാനത്ത് 3356 പേരാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.

ഓണം കെങ്കേമമാകും; യുഎഇയില്‍ ഓഫറുകളുടെ പെരുമഴ, സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തിരക്കേറിഓണം കെങ്കേമമാകും; യുഎഇയില്‍ ഓഫറുകളുടെ പെരുമഴ, സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തിരക്കേറി

 120 സീറ്റില്‍ കൂടുതല്‍ നല്‍കില്ല, ശിവസേന ബിജെപി സഖ്യത്തില്‍ വിള്ളല്‍, അമിത് ഷായുടെ തീരുമാനം ഇങ്ങനെ 120 സീറ്റില്‍ കൂടുതല്‍ നല്‍കില്ല, ശിവസേന ബിജെപി സഖ്യത്തില്‍ വിള്ളല്‍, അമിത് ഷായുടെ തീരുമാനം ഇങ്ങനെ

English summary
Akhilesh yadav against yogi adithyanath about increasing criminal cases in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X