കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി പട്ടികയുമായി എസ്പി.... കോണ്‍ഗ്രസിനെതിരെ യുദ്ധം പ്രഖ്യാപിച്ച് അഖിലേഷ്!

Google Oneindia Malayalam News

ഭോപ്പാല്‍: കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അടുത്ത തിരിച്ചടിയുമായി അഖിലേഷ് യാദവ്. മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരിക്കുകയാണ് അഖിലേഷ്. ആറംഗ സ്ഥാനാര്‍ത്ഥി പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഒറ്റയ്ക്ക് തന്നെ പോരാടാനുറച്ചാണ് എസ്പി എത്തിയിരിക്കുന്നതെന്ന് ഉറപ്പായിരിക്കുകയാണ്. ബിഎസ്പി, പ്രാദേശിക തലത്തിലുള്ള എട്ടുപാര്‍ട്ടികള്‍ എന്നിവരുമായി അഖിലേഷ് സഖ്യമുണ്ടാക്കുമെന്നും സൂചനയുണ്ട്. 50 സീറ്റില്‍ വരെ സമാജ്‌വാദി പാര്‍ട്ടി മത്സരിക്കാന്‍ സാധ്യതയുണ്ട്. അതേസമയം എസ്പിക്ക് മധ്യപ്രദേശില്‍ വലിയ ശക്തി ഇല്ലാത്തത് കൊണ്ടാണ് ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് തയ്യാറാവാത്തതെന്നാണ് റിപ്പോര്‍ട്ട്.

1

അഖിലേഷ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് സീറ്റ് വിഭജനത്തില്‍ വലിയ വിട്ടുവീഴ്ച്ചയ്ക്ക് ഒരുക്കമല്ലാത്ത കോണ്‍ഗ്രസിനെ ഉത്തര്‍പ്രദേശില്‍ ഒപ്പം കൂട്ടുമോ എന്നാണ് ഇനി അറിയാനുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസസിന് രണ്ട് സീറ്റില്‍ അധികം കൊടുക്കാന്‍ അഖിലേഷ് യാദവും മായാവതയും തയ്യാറല്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ഇവരുടെ പാര്‍ട്ടികളുടെ ആവശ്യം എന്തിന് പരിഗണിക്കണമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ചോദിക്കുന്നു. അതേസമയം നിലവിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി അഖിലേഷ് യാദവിനെ കാണുമെന്നും റിപ്പോര്‍ട്ടുണ്ട്.

മധ്യപ്രദേശില്‍ എസ്പിയും കോണ്‍ഗ്രസിനെ കൈവിട്ടു... ബിഎസ്പിക്കൊപ്പം മത്സരിക്കുമെന്ന് അഖിലേഷ്മധ്യപ്രദേശില്‍ എസ്പിയും കോണ്‍ഗ്രസിനെ കൈവിട്ടു... ബിഎസ്പിക്കൊപ്പം മത്സരിക്കുമെന്ന് അഖിലേഷ്

ശബരിമലയ്ക്ക് ആദരാഞ്ജലികളെന്ന് അർണബ്, കളി കാണാനിരിക്കുന്നതേ ഉള്ളൂവെന്ന് രാഹുൽ ഈശ്വർശബരിമലയ്ക്ക് ആദരാഞ്ജലികളെന്ന് അർണബ്, കളി കാണാനിരിക്കുന്നതേ ഉള്ളൂവെന്ന് രാഹുൽ ഈശ്വർ

English summary
akhilesh yadav announce candidate list in mp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X