കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ ആര്‍എസ്എസോ ബിജെപിയോ ആണ്.... കടക്ക് പുറത്ത്, ഡോക്ടറെ വിറപ്പിച്ച് അഖിലേഷ് വിവാദത്തില്‍!!

Google Oneindia Malayalam News

ലഖ്‌നൗ: സ്വന്തം മണ്ഡലത്തിലെ റോഡ് അപകടത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയ അഖിലേഷ് ഡോക്ടറെ ശകാരിച്ച് വിവാദത്തില്‍. അപകടത്തില്‍ 20 പേര്‍ മരിച്ചതിനെ തുടര്‍ന്ന് കനോജിലെ ആശുപത്രിയില്‍ അഖിലേഷ് സന്ദര്‍ശനത്തിനെത്തിയത്. സംഭവം വിശദീകരിക്കാനെത്തിയ ഡോക്ടറോട് നിങ്ങള്‍ ആര്‍എസ്എസുകാരനോ അല്ലെങ്കില്‍ ബിജെപിക്കാരനോ ആണെന്ന് അഖിലേഷ് ചോദിച്ചു.. പരിക്കേറ്റവരെ കുറിച്ച് നിങ്ങള്‍ പറയേണ്ട കാര്യമില്ലെന്നും അഖിലേഷ് പറഞ്ഞു. അദ്ദേഹം ഡോക്ടറെ ശകാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

1

കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിച്ച് സംസാരിക്കുന്നതിനിടെ, തങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് കുടുംബാംഗങ്ങള്‍ അഖിലേഷിനോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ ഇതിനിടയില്‍ ഡോക്ടര്‍ വിഷയത്തില്‍ ഇടപെട്ടു. ഇതോടെ അഖിലേഷിന് ദേഷ്യപ്പെടുകയായിരുന്നു. നീ സംസാരിക്കേണ്ട. നിങ്ങള്‍ സര്‍ക്കാരിന്റെയാളാണ്. എന്നോട് വിശദീകരിക്കാന്‍ നിങ്ങള്‍ക്ക് ഒന്നുമുണ്ടാവില്ല. നിങ്ങള്‍ സര്‍ക്കാരിന്റെ ഒപ്പം നില്‍ക്കുന്നത് കൊണ്ട് സത്യം പറയില്ലെന്നും അഖിലേഷ് പറഞ്ഞു.

അതേസമയം അഖിലേഷിന്റെ പ്രസ്താവനയക്ക് പിന്തുണയും ലഭിക്കുന്നുണ്ട്. നിങ്ങള്‍ വളരെ ജൂനിയറായിട്ടുള്ള ഓഫീസറാണ്. ഒരു ചെറിയ ജോലിക്കാരന്‍. നിങ്ങള്‍ ബിജെപിയിലോ ആര്‍എസ്എസിലോ ഉള്ളയാളായിരിക്കും. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് നിങ്ങള്‍ പറയേണ്ട. മാറി നില്‍ക്കൂ. ഇവിടെ നിന്ന് പുറത്തുപോകൂ എന്നും ഒടുവില്‍ ഡോക്ടറോട് അഖിലേഷ് പറഞ്ഞു. ഇതിന് ശേഷം ഡോക്ടര്‍ റൂമില്‍ നിന്ന് പുറത്തുപോവുകയായിരുന്നു.

അഖിലേഷ് കുറ്റപ്പെടുത്തിയ ഡോക്ടര്‍ എമര്‍ജെന്‍സി മെഡിക്കല്‍ ഓഫീസര്‍ ഡിഎസ് മിശ്രയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം താന്‍ നഷ്ടപരിഹാരം കിട്ടിയില്ലെന്ന കുടുംബങ്ങളുടെ വാദത്തിലെ പിഴവ് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ചെക്ക് ലഭിച്ചിട്ടുണ്ടെന്നും മിശ്ര പറഞ്ഞു. താന്‍ അടിയന്തര ജോലിയിലായിട്ടും തനിക്ക് അവിടെ നിന്ന് പോവേണ്ടി വന്നെന്ന് മിശ്ര കുറ്റപ്പെടുത്തി.

ജമാ മസ്ജിദ് പാകിസ്താനിലാണോ... പ്രതിഷേധിക്കുന്നത് തെറ്റാണോ? ദില്ലി കോടതിയുടെ ചോദ്യങ്ങളിങ്ങനെജമാ മസ്ജിദ് പാകിസ്താനിലാണോ... പ്രതിഷേധിക്കുന്നത് തെറ്റാണോ? ദില്ലി കോടതിയുടെ ചോദ്യങ്ങളിങ്ങനെ

English summary
akhilesh yadav asks doctor to leave ward creates controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X