കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ ബിജെപി തകര്‍ന്നാല്‍ അത് രാജ്യത്ത് മുഴുവനും കാണാം... ആവേശമായി അഖിലേഷ് യാദവ്!!

Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച ഐക്യം പ്രകടമായി കൊണ്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശിലാണ് ഈ സഖ്യം ഏറ്റവും ശക്തം. ഉപതിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയെ തകര്‍ത്ത് കൊണ്ടുള്ള പ്രകടനമാണ് അവരില്‍ നിന്നുണ്ടായത്. നിത്യശത്രുക്കളായ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ഒന്നായി കഴിഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ ഒന്നിച്ച് ബിജെപിയെ നേരിടുമെന്ന് വ്യക്തമാക്കി കഴിഞ്ഞു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെ ഒപ്പം കൂട്ടുന്നതിനെ കുറിച്ചും രാഹുല്‍ ഗാന്ധിയെ കുറിച്ചും അഖിലേഷ് യാദവ് നയം വ്യക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശില്‍ ബിജെപിയെ തടയാന്‍ സാധിച്ചാല്‍ അത് രാജ്യത്ത് മുഴുവന്‍ പ്രതിഫലിക്കുമെന്ന് അഖിലേഷ് പറയുന്നു. അതിനുള്ള നീക്കങ്ങളും അദ്ദേഹം തുടങ്ങി കഴിഞ്ഞു. മതേതരത്വം നിലനിര്‍ത്താന്‍ ബിജെപിയില്‍ നിന്നും ആര്‍എസ്എസില്‍ നിന്നും രാജ്യം വിട്ടുനില്‍ക്കണമെന്നാണ് അഖിലേഷിന്റെ ആഹ്വാനം.

യുപിയില്‍ പരാജയപ്പെടണം

യുപിയില്‍ പരാജയപ്പെടണം

ഉത്തര്‍പ്രദേശ് രാജ്യത്തിന്റെ നിര്‍ണായക ഭാഗമാണെന്ന് അഖിലേഷ് പറഞ്ഞു. എന്‍ഡിടിവിയുടെ യുവ സെഷനിലായിരുന്നു അഖിലേഷ് രാഷ്ട്രീയ നയം വ്യക്തമാക്കിയത്. ബിജെപിയാണ് ഞങ്ങളുടെ മുഖ്യ എതിരാളി. ഉത്തര്‍പ്രദേശില്‍ അവരെ പരാജയപ്പെടുത്തിയാല്‍ ഏത് സംസ്ഥാനങ്ങളില്‍ വേണമെങ്കിലും അവരെ പരാജയപ്പെടുത്താമെന്ന് അഖിലേഷ് പറഞ്ഞു.

50 വര്‍ഷം ഭരിക്കാനോ?

50 വര്‍ഷം ഭരിക്കാനോ?

ചിലയാളുകള്‍ രാജ്യം 50 വര്‍ഷം ഭരിക്കുമെന്നൊക്കെ പറയുന്നു. 50 വര്‍ഷം പോട്ടെ, ജനങ്ങള്‍ക്ക് നിങ്ങള്‍ക്ക് 50 ആഴ്ച്ചകള്‍ക്കുള്ളില്‍ മറുപടി നല്‍കിയിരിക്കും. ബിജെപി 50 വര്‍ഷം രാജ്യം ഭരിക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു അഖിലേഷിന്റെ പരിഹാസം. തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസം ഞങ്ങള്‍ക്ക് നഷ്ടമായി കൊണ്ടിരിക്കുകയാണ്. ഇപ്പോഴുള്ള ഭരണം അവരെ കൈയ്യില്‍ കൊണ്ടുനടക്കുന്നതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരെ സമീപിക്കാന്‍ പോലും സാധിക്കുന്നില്ലെന്ന് അഖിലേഷ് ആരോപിച്ചു.

എല്ലാം ആര്‍എസ്എസ് കാരണം

എല്ലാം ആര്‍എസ്എസ് കാരണം

എസ്പി ഉത്തര്‍പ്രദേശില്‍ തോറ്റിട്ടുണ്ട്. എന്നാല്‍ ആര്‍എസ്എസ് ജനങ്ങളെ ഭിന്നിപ്പിച്ചത് കൊണ്ടാണ് ഇത് സംഭവിച്ചത്. പാര്‍ട്ടികള്‍ക്ക് വേണ്ടിയല്ല രാജ്യത്തെ രക്ഷിക്കാനായിട്ടാണ് ഞങ്ങളുടെ ശ്രമം. ജനങ്ങള്‍ ആര്‍എസ്എസില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതുണ്ട്. രാജ്യത്തെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിക്കാനാണ് അവരുടെ ശ്രമം. അതുകൊണ്ടാണ് ഞാന്‍ അവരെ തുറന്നെതിര്‍ക്കുന്നതെന്നും അഖിലേഷ് പറഞ്ഞു.

മോദിക്ക് ഒന്നും കിട്ടിയില്ല

മോദിക്ക് ഒന്നും കിട്ടിയില്ല

യുപിയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ കള്ളപ്പണ ആരോപണമായിരുന്നു മോദി ആദ്യം ഉന്നയിച്ചത്. അദ്ദേഹം ലഖ്‌നൗവില്‍ നേരിട്ട് വന്നത് ഇത് കണ്ടുപിടിക്കാനായിരുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. എന്നാല്‍ ഒന്നും കാണാന്‍ സാധിക്കാത്തതോടെ അമര്‍ സിംഗുമായി കൂടിക്കാഴ്ച്ച നടത്തി സ്ഥലം വിടുകയായിരുന്നു മോദി. അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ ഇനി ഉത്തര്‍പ്രദേശില്‍ ചെലവാകില്ലെന്നും അഖിലേഷ് വ്യക്തമാക്കി.

ആരാകും പ്രധാനമന്ത്രി?

ആരാകും പ്രധാനമന്ത്രി?

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കും പ്രതിപക്ഷം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. ഏതൊക്കെ പാര്‍ട്ടികളെ സഖ്യത്തിന്റെ ഭാഗമാക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുകയാണ് പ്രഥമ ലക്ഷ്യം. ഈ ആശയത്തോട് യോജിക്കുന്ന മതേതര പാര്‍ട്ടികളെ ഒപ്പംകൂട്ടുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

യുവാക്കള്‍ക്ക് പ്രതികരണമില്ല

യുവാക്കള്‍ക്ക് പ്രതികരണമില്ല

ബിജെപിയിലെ യുവാക്കള്‍ ജാതിക്കും മതത്തിനും വേണ്ടി പോരടിച്ച് കൊണ്ടിരിക്കുകയാണ്. ബിജെപി നേതൃത്വത്തിന് വേണ്ടതും അത് തന്നെയാണ്. അങ്ങനെയുള്ളവര്‍ തൊഴിലവസരങ്ങള്‍ക്കും വരുമാനത്തിനുമായി പ്രതിഷേധം ഉണ്ടാക്കില്ലെന്നും ഇത് പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും നന്നായറിയാമെന്നും അഖിലേഷ് പറഞ്ഞു. അതേസമയം താന്‍ രാഷ്ട്രീയത്തില്‍ നിന്ന് പഠിച്ച കാര്യങ്ങളൊക്കെ പിതാവ് മുലായം സിംഗ് പറഞ്ഞുതന്നതാണെന്നും അഖിലേഷ് വ്യക്തമാക്കി.

ശിവ്പാലിന്റെ മുന്നറിയിപ്പ്

ശിവ്പാലിന്റെ മുന്നറിയിപ്പ്

എസ്പിയും ബിഎസ്പിയും സമാജ്‌വാദി സെക്കുലര്‍ മോര്‍ച്ചയെ കൂടി സഖ്യത്തിന്റെ ഭാഗമാക്കണമെന്ന് ശിവ്പാല്‍ യാദവ് പറ്ഞു. മുന്‍ എസ്പി നേതാവായ ശിവ്പാല്‍ പാര്‍ട്ടിയെ പോരിനെ തുടര്‍ന്നാണ് എസ്എസ്എം രൂപീകരിച്ചത്. സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നായിരുന്നു ശിവ്പാലിന്റെ അറിയിപ്പ്. എന്നാല്‍ എസ്പിയുമായി ചേരാനുള്ള ശ്രമത്തിലാണ് അദ്ദേഹം. വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ എസ്എസ്എമ്മിനെ കൂടെ കൂട്ടിയിട്ടില്ലെങ്കില്‍ ജയിക്കാനാവില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സഖ്യമുണ്ടായില്ലെങ്കിലും മുലായം സിംഗ് യാദവിന്റെ മണ്ഡലമായ മെയിന്‍പുരിയില്‍ വരെ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രശാന്ത് കിഷോര്‍ ജെഡിയുവില്‍ ചേര്‍ന്നു.... രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ച് നിതീഷ്!!പ്രശാന്ത് കിഷോര്‍ ജെഡിയുവില്‍ ചേര്‍ന്നു.... രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ച് നിതീഷ്!!

ഗോവയില്‍ കോണ്‍ഗ്രസ് കളി തുടങ്ങി! ഗവര്‍ണറെ കണ്ടു! ബിജെപിയെ ഗോവയില്‍ കെട്ട് കെട്ടിക്കും!ഗോവയില്‍ കോണ്‍ഗ്രസ് കളി തുടങ്ങി! ഗവര്‍ണറെ കണ്ടു! ബിജെപിയെ ഗോവയില്‍ കെട്ട് കെട്ടിക്കും!

English summary
akhilesh yadav hits out at bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X