കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഷമ സ്വരാജിന്റെ മരണം, തീരാ നഷ്ടം.... അനുശോചനമറിയിച്ച് മുൻ യുപി മുഖ്യമന്ത്രിമാർ

Google Oneindia Malayalam News

ലഖ്നൗ: മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവും മായായവതിയും മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. സുഷമയുടെ മരണം തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. വളരെ ദുഃഖകരമായ കാര്യം. അവരുടെ ആത്മാവിനു സാമാധാനവും കുടുംബത്തിന് ശക്തിയും നൽകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.


കാര്യക്ഷമമായ നേതൃപാഠവത്തിനും മികച്ച കാര്യയക്ഷമതയ്ക്കും അവർ എന്നും ഓർക്കപ്പെടുമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു. മുൻവിദേശകാര്യ മന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ നിര്യാണം ദുഃഖകരമാണ്. അവർ ഒരു വിദഗ്ധ രാഷ്ട്രീയ നേതാവും മികച്ച ഭരണാധികാരിയും മാത്രമല്ല സാമൂഹിക നിലിപാടുകളിൽ ഉറച്ച് നിൽക്കുന്ന വനിത കൂടിയായിരുന്നുവെന്ന് ബഹുജന് സമാജ് വാദി പാർട്ടി നേതാവ് മായാവതി ട്വീറ്റ് ചെയ്തു.

അന്ത്യം എയിംസ് ആശുപത്രിയിൽ

അന്ത്യം എയിംസ് ആശുപത്രിയിൽ


ചൊവ്വാഴ്ച രാത്രി 11.15-ഓടെ ദില്ലിയിലെ എയിംസിലായിരുന്നു അന്ത്യം സുഷമ സ്വരാജിന്റെ അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് സുഷമാ സ്വരാജിനെ ദല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒന്നാം മോദി സര്‍ക്കാരിലെ മികച്ച മന്ത്രിയായി പേരെടുത്ത സുഷമാ സ്വരാജ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. തനിക്ക് അവസരം നല്‍കിയതിന് രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് ശേഷം വൈകാരികമായി പ്രതികരിച്ച് കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു.

കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ

കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ

ബിജെപിയിലെ ഏറ്റവും ശക്തയായ വനിതാ നേതാവായിരുന്ന സുഷമാ സ്വരാജ് ദില്ലിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു. 2016ല്‍ സുഷമാ സ്വരാജ് കിഡ്‌നി മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. മുതിര്‍ന്ന ബിജെപി നേതാവ്, ലോക്‌സഭയിലെ മുന്‍പ്രതിപക്ഷ നേതാവ്, ദില്ലി മുന്‍ മുഖ്യമന്ത്രി, രണ്ടു തവണ ഹരിയാനയില്‍ സംസ്ഥാന മന്ത്രി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

ജനങ്ങൾ ഏറ്റെടുത്ത മന്ത്രി

ജനങ്ങൾ ഏറ്റെടുത്ത മന്ത്രി

ഒന്നാം മോദി സർക്കാരിലെ രാഷ്ട്രീയത്തിനപ്പുറത്ത് ജനങ്ങൾ ഏറ്റെടുത്ത മന്ത്രിയായിരുന്നു സുഷമ സ്വരാജ്. വിസ, പാസ്പോർട്ട്. തുടങ്ങിയ പ്രശ്നങ്ങളാൽ വിദേശ രാജ്യങ്ങളിൽ പ്രതിസന്ധി നേരിട്ട പ്രവാസി ഇന്ത്യക്കാർക്ക് സഹായകരമായയ നിലപാടാണ് അവർ ചെയ്തിരുന്നത്. ഇന്തിയയിൽ ചികിത്സ തേടിയെത്തിയ പാക് ബാലന് സഹായവുമായെത്തിയതുംല പിഎച്ച്ഡി ഗവേഷക ഗീത സിങിനെ നിരാശപ്പെടുത്താതിരുന്നതും ഇന്ത്യക്കാർ എന്നും ഓർക്കും.

Recommended Video

cmsvideo
സുഷമ സ്വരാജിന്റെ മരണം, തീരാ നഷ്ടം | Morning News Focus | Oneindia Malayalam
നിരവധി ഇടപെടലുകൾ

നിരവധി ഇടപെടലുകൾ

സുപ്രധാനമായ നിരവധി ഇടപെടലുകൾ സുഷമ സ്വരാജ് ട്വിറ്ററിലൂടെ നടത്തിയിരുന്നു. ഒരു ഭരണാധികാരിയെന്ന നിലയിൽ ട്വിറ്ററിന് കാരുണ്യസ്പർശമേകാനും അവർക്ക് സാധിച്ചിരുന്നു. 1953-ല്‍ ഫെബ്രുവരി 14-ന് ഹരിയാനയിലെ അമ്പാലയിലാണ് സുഷമാ സ്വരാജ് ജനിച്ചത്. സോഷ്യലിസ്റ്റ് നേതാവും മിസോറം മുന്‍ ഗവര്‍ണറും സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു സുഷമയുടെ ഭര്‍ത്താവ്.

English summary
Akhilesh Yadav, Mayawati condole death of Sushma Swaraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X