കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ അഖിലേഷിന് പുതിയ കൂട്ട്?യോഗി ആദിത്യനാഥിന്‍റെ വിളിക്ക് പിന്നാലെ

  • By
Google Oneindia Malayalam News

ലഖ്നൗ: ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് ഉത്തര്‍പ്രദേശില്‍ മഹാഗഡ്ബന്ധന്‍ നേരിട്ടത്. സമാജ്വാദി പാര്‍ട്ടി അഞ്ച് സീറ്റുകള്‍ നേടിയത്. മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിക്ക് 10 സീറ്റുകള്‍ ഇത്തവണ നേടാനായി. ബിജെപിയെ തുരത്താന്‍ കൈകൊടുത്ത പാര്‍ട്ടികള്‍ ഇതോടെ പരസ്പരം പഴി ചാരി തുടങ്ങിയിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യം വേണ്ടെന്ന നിലപാടാണ് എസ്പിയും ബിഎസ്പിയും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

<strong>രാജസ്ഥാനിൽ ബിജെപിയെ കുടഞ്ഞെറിഞ്ഞ് കോൺഗ്രസ്! തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഉജ്ജ്വല ജയം!</strong>രാജസ്ഥാനിൽ ബിജെപിയെ കുടഞ്ഞെറിഞ്ഞ് കോൺഗ്രസ്! തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഉജ്ജ്വല ജയം!

അതേസമയം ചില നിര്‍ണായക സഖ്യ നീക്കങ്ങളും യുപിയില്‍ നടക്കുന്നുണ്ട്. 2022 ലെ നിയമസഭ ലക്ഷ്യം വെച്ച് മുന്‍ സമാജ്വാദി പാര്‍ട്ടി നേതാവും മുലായംസിങ്ങിന്‍റെ സഹോദരനുമായ ശിവപാല്‍ യാദവിന്‍റെ പ്രഗതിശീല്‍ സമാജ്വാദി പാര്‍ട്ടിയുമായി അഖിലേഷ് യാദവ് കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ ഇങ്ങനെ

 പുതിയ നീക്കം

പുതിയ നീക്കം

മുലായം സിങ്ങ് യാദവിന്‍റെ വസതിയില്‍ വെച്ച് ശിവപാല്‍ യാദവ് അഖിലേഷുമായി നടത്തിയ കൂടിക്കാഴ്ചയാണ് പുതിയ ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ വഴി വെച്ചിരിക്കുന്നത്. ശിവപാല്‍ യാദവും പാര്‍ട്ടിയും 2022 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് എസ്പിയില്‍ ലയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ ശിവപാല്‍ യാദവിനെ യോഗി ആദിത്യനാഥ് ബന്ധപ്പെട്ടിരുന്നു. ഇതോടെയാണ് മുലായം സിങ്ങിന്‍റെ നേതൃത്വത്തില്‍ സഹോദരനേയും മകനേയും തമ്മില്‍ യോജിപ്പിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിരിക്കുന്നത്.

 പുതിയ പാര്‍ട്ടി

പുതിയ പാര്‍ട്ടി

അഖിലേഷ് യാദവിന്‍റെ വലംകൈ ആയിരുന്ന അമ്മാവന്‍ ശിവപാല്‍ യാദവ് കഴിഞ്ഞ ആഗസ്തിലാണ് സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് തെറ്റി പിരിഞ്ഞത്.രണ്ട് വര്‍ഷം മുന്‍പ് തന്നെ അഖിലേഷുമായി ശിവപാല്‍ ഉടക്കിലായിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും അധ്യക്ഷനുമായിരുന്ന ശിവപാല്‍ യാദവിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി തത്സ്ഥാനത്തേക്ക് അഖിലേഷിനെ കൊണ്ടുവന്നതും പാര്‍ട്ടിയിലെ അഖിലേഷിന്‍റെ ഒറ്റയാള്‍ ഭരണവുമായിരുന്നു ശിവപാലിനെ ചൊടിപ്പിച്ചത്.ഇതോടെ ശിവപാല്‍ എസ്പിയില്‍ നിന്ന് പുറത്തുവരികയും പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു.

 പുതിയ സഖ്യം?

പുതിയ സഖ്യം?

അതേസമയം അഖിലേഷുമായി അടുക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ശിവപാല്‍ യാദവ് തള്ളി. പ്രഗതിശീല്‍ പാര്‍ട്ടി സമാജ്വാദി പാര്‍ട്ടിയില്‍ ലയിക്കാനുള്ള സാധ്യത ഇല്ലെന്ന് ശിവപാല്‍ വ്യക്തമാക്കി. അതേസമയം വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സഖ്യത്തിലെത്താനുള്ള സാധ്യത ശിവപാല്‍ തള്ളി കളഞ്ഞില്ല. പ്രഗതീശീല്‍ പാര്‍ട്ടിക്ക് യുപിയില്‍ ശക്തമായ സ്വാധീനമുണ്ട്. 2022 ലെ യുപി നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കും. യോജിച്ച് പോകാന്‍ തയ്യാറുള്ള പാര്‍ട്ടികളുമായി സഖ്യം ചേരാനും തയ്യാറാണെന്ന് ശിവപാല്‍ യാദവ് പറഞ്ഞു.

 പരാജയപ്പെട്ടു

പരാജയപ്പെട്ടു

ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രഗതിശീല്‍ പാര്‍ട്ടി വിവിധ സീറ്റികളില്‍ മത്സരിച്ചിരുന്നു. ശിവപാല്‍ യാദവും പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചിരുന്നു. ഫിറോസാബാദില്‍ നിന്നായിരുന്നു ശിവപാല്‍ മത്സരിച്ചത്. മണ്ഡലത്തില്‍ വിജയിക്കാന്‍ സാധിച്ചില്ലേങ്കിലും മണ്ഡലത്തിലെ എസ്പി വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശിവപാലിന് സാധിച്ചിരുന്നു. ഇവിടെ എസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് ശിവപാലിന്‍റെ മരുമകനായ അക്ഷയ് യാദവ് ആയിരുന്നു.

 തള്ളി എസ്പി നേതാവ്

തള്ളി എസ്പി നേതാവ്

ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷമാണ് ശിവപാല്‍ യാദവിനെ സ്വന്തം പാളയത്തിലേക്ക് എത്തിക്കാനുള്ള നീക്കങ്ങള്‍ മുലായം സിങ്ങ് സജീവമാക്കിയത്. മകനും സഹോദരനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ ചില കൂടിക്കാഴ്ചകളും മുലായത്തിന്‍റെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു. എന്നാല്‍ അത്തരമൊരു നീക്കം മുലായം നടത്തുന്നില്ലെന്നും നിയമസഭ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനുള്ള നീക്കങ്ങളും പ്രവര്‍ത്തനങ്ങളുമായി മുലായത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്നതെന്നും മുതിര്‍ന്ന എസ്പി നേതാവ് പറഞ്ഞു.

<strong>സുധീരന് അവസരവാദമെന്ന് അബ്ദുള്ളക്കുട്ടി: സാറ് അന്ന് എവിടെയായിരുന്നു, മോദിക്ക് വീണ്ടും പ്രശംസ</strong>സുധീരന് അവസരവാദമെന്ന് അബ്ദുള്ളക്കുട്ടി: സാറ് അന്ന് എവിടെയായിരുന്നു, മോദിക്ക് വീണ്ടും പ്രശംസ

English summary
Akhilesh yadav meet shivapal yadav in mulayams residence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X