കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ ഒതുക്കാന്‍ അഖിലേഷ് യാദവിന്റെ നീക്കം.... ആര്‍എല്‍ഡിയുമായി രഹസ്യ കൂടിക്കാഴ്ച്ച!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഉറ്റ മിത്രങ്ങളായിരുന്നു സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും കടുത്ത പോരിലേക്ക്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എസ്പി ബിഎസ്പി സഖ്യത്തെ വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയുമായിട്ടാണ് അഖിലേഷ് രംഗത്തെത്തുന്നത്. വേണ്ടി വന്നാല്‍ അമേത്തിയിലും റായ്ബറേലിയിലും വരെ സഖ്യം മത്സരിക്കുമെന്ന സൂചനയും അഖിലേഷ് നല്‍കുന്നുണ്ട്. അതേസമയം തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് രാഹുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് വീണ്ടും ആഹ്വാനം ചെയ്തിരിക്കുന്നത്.

ബിജെപി മാത്രമല്ല എസ്പിയും ബിഎസ്പിയും തങ്ങളുടെ ശത്രുക്കള്‍ തന്നെയാണെന്ന് രാജ് ബബ്ബാറിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ് രാഹുല്‍. സഖ്യത്തിന് പുറത്തായതോടെ കൂടുതല്‍ നേട്ടം കോണ്‍ഗ്രസിനെ കാത്തിരിക്കുന്നുണ്ടെന്ന് വ്യക്തമാണ്. ഇതിനിടെ അഖിലേഷ് ആര്‍എല്‍ഡിയുമായി നടത്തിയ കൂടിക്കാഴ്ച്ച രാഹുലിനെ ആശങ്കപ്പെടുത്തുന്നുണ്ട്. സര്‍വസന്നാഹവുമായിട്ട് തന്നെയാണ് അഖിലേഷും മായാവതിയും എത്തുന്നതെന്ന് വ്യക്തമാണ്.

രാഹുലിന്റെ മുന്നറിയിപ്പ്

രാഹുലിന്റെ മുന്നറിയിപ്പ്

ഉത്തര്‍പ്രദേശില്‍ ഏത് പാര്‍ട്ടിയെയും ഞെട്ടിക്കാനുള്ള കരുത്ത് കോണ്‍ഗ്രസിനുണ്ടെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. കോണ്‍ഗ്രസിനെ വിലകുറച്ച് കാണുന്നത് വലിയ അബദ്ധമായിരിക്കും. യുപിയില്‍ കോണ്‍ഗ്രസ് ശക്തമാണ്. മികച്ച പ്രകടനം നടത്തുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഇത് അഖിലേഷിനും മായാവതിക്കും ഉള്ള മറുപടി കൂടിയായിരുന്നു. കോണ്‍ഗ്രസിന് വെറും രണ്ട് സീറ്റ് മാത്രം നല്‍കിയുള്ള തീരുമാനം രാഹുലിനെ ചൊടിപ്പിച്ചിരുന്നു.

വിട്ടുകൊടുക്കാതെ അഖിലേഷ്

വിട്ടുകൊടുക്കാതെ അഖിലേഷ്

രാഹുലിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് അഖിലേഷ് യാദവ്. എന്നാല്‍ പരസ്യ വെല്ലുവിളിയില്‍ അദ്ദേഹം കോണ്‍ഗ്രസുമായി ഇടഞ്ഞിരിക്കുകയാണ്. ആര്‍എല്‍ഡിയുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തിയിരിക്കുകയാണ് അഖിലേഷ്. കോണ്‍ഗ്രസ് വിജയസാധ്യത കല്‍പ്പിക്കുന്ന ആറ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് അഖിലേഷ് ലക്ഷ്യമിടുന്നത്. ആര്‍എല്‍ഡിക്കാണ് ഈ സീറ്റ് നല്‍കുക. ഇവിടെ കോണ്‍ഗ്രസിനെ തകര്‍ക്കാനാണ് നീക്കം.

നീണ്ട ചര്‍ച്ച

നീണ്ട ചര്‍ച്ച

ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചയാണ് ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരിയും അഖിലേഷും തമ്മില്‍ നടത്തിയത്. പ്രധാനമായും കോണ്‍ഗ്രസിന്റെ വെല്ലുവിളികളാണ് ചര്‍ച്ചയായത്. രാഹുല്‍ ഗാന്ധിയെ നേരിടാന്‍ താന്‍ തയ്യാറാണെന്ന് ചൗധരി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ആറു സീറ്റുകള്‍ കോണ്‍ഗ്രസിനും ആര്‍എല്‍ഡിക്കും നല്‍കാനായിരുന്നു ബിഎസ്പി തീരുമാനിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പുറത്തായതോടെ ഇത് ആര്‍എല്‍ഡിക്ക് നല്‍കും. സുഹല്‍ദേവ് പാര്‍ട്ടി വന്നാല്‍ അവര്‍ക്കും രണ്ട് സീറ്റ് നല്‍കും.

പോരാട്ടം കനക്കും

പോരാട്ടം കനക്കും

കോണ്‍ഗ്രസിനെ പ്രധാന ശത്രുവായി കണ്ടാണ് അഖിലേഷും മായാവതിയും കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. മുസ്ലീം വോട്ടുകള്‍ ചോരാതിരിക്കാനാണ് ഇവര്‍ കോണ്‍ഗ്രസിനെതിരെ പോരാട്ടം തുടങ്ങിയിരിക്കുന്നത്. അതേസമയം അമേത്തിയില്‍ രാഹുലിനെ എതിര്‍ക്കാനാണ് തീരുമാനം. എന്നാല്‍ റായ്ബറേലിയില്‍ ഇത്തവണ സോണിയാ ഗാന്ധി മത്സരിക്കില്ല. പകരം പ്രിയങ്കാ ഗാന്ധിയാണ് മത്സരിക്കുക. അതുകൊണ്ട് ഇവിടെ സഖ്യം പിന്തുണയ്ക്കുമെന്ന് ഉറപ്പാണ്. അഖിലേഷിന്റെ ഭാര്യ ഡിംപിളിന്റെ സുഹൃത്താണ് പ്രിയങ്ക.

ത്രികോണ പോരാട്ടം

ത്രികോണ പോരാട്ടം

യുപിയില്‍ ത്രികോണ പോരാട്ടത്തിന് ഒരുങ്ങാനാണ് രാഹുലിന്റെ നിര്‍ദേശം. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ നിന്നാണ് രാഹുല്‍ ഈ തന്ത്രം ഉണ്ടാക്കിയിരിക്കുന്നത്. ഫൂല്‍പൂരിലും ഗൊരഖ്പൂരിലും കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് ഒരിക്കലും പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമായിട്ടില്ല. ഇവിടെ ത്രികോണ പോരാട്ടം നടന്നാല്‍ മാത്രമേ ഇത് കോണ്‍ഗ്രസിന് ലഭിക്കൂ. അല്ലെങ്കില്‍ അത് ബിജെപിയിലേക്ക് പോകും. ബിഎസ്പി, എസ്പി സഖ്യമില്ലാതെ തന്നെ 21 സീറ്റുകള്‍ കോണ്‍ഗ്രസ് 2009ല്‍ നേടിയത് ഈ ശക്തി കൊണ്ടാണ്.

വോട്ടുബാങ്ക് ആരൊക്കെ

വോട്ടുബാങ്ക് ആരൊക്കെ

കോണ്‍ഗ്രസിന് ഇപ്പോഴുള്ള വോട്ടുബാങ്ക് മുന്നോക്ക വിഭാഗക്കാരും നഗര വോട്ടര്‍മാരുമാണ്. ഇതിന് പുറമേ എസ്പിയുടെയും ബിഎസ്പിയുടെയും വോട്ടുബാങ്കായ മുസ്ലീങ്ങളും ദളിത് വിഭാഗങ്ങളെയുമാണ് രാഹുല്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെ ഫലം വന്നതോടെ കോണ്‍ഗ്രസ് ഈ രണ്ട് വിഭാഗങ്ങളെയും കൈയ്യിലെടുത്ത് കഴിഞ്ഞു. കര്‍ഷകര്‍ അടക്കമുള്ള ദളിത് വിഭാഗങ്ങള്‍ രാഹുല്‍ ഗാന്ധിയെ തങ്ങളുടെ നേതാവായിട്ടാണ് കാണുന്നത്. ഇവര്‍ കൂടി കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ 25 സീറ്റ് എന്നത് അസാധ്യമായ കാര്യമല്ല.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

രാഹുല്‍ ജാതി-മത വോട്ടുകളെ കൃത്യമായി പഠിച്ചാണ് ഇത്തവണ കോണ്‍ഗ്രസിനെ കളത്തിലിറക്കുന്നത്. മഹാസഖ്യത്തിന്റെ ഭാഗമായാല്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് ബിജെപിക്ക് ലഭിക്കും. മുന്നോക്ക വോട്ടര്‍മാര്‍ ഒരിക്കലും എസ്പിക്കും ബിഎസ്പിക്കും വോട്ട് ചെയ്യില്ല. ഇത് ബിജെപിയുടെ വിജയ സാധ്യത വര്‍ധിപ്പിക്കും. ഫൂല്‍പൂരില്‍ കോണ്‍ഗ്രസ് ബ്രാഹ്മണ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് കൊണ്ട് മാത്രമാണ് വിജയിച്ചത്. അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ മുഴുവന്‍ ബിജെപിക്ക് ലഭിക്കുമായിരുന്നു. ഗൊരഖ്പൂരില്‍ കോണ്‍ഗ്രസിന്റെ വോട്ടിന്റെ അത്രയും വരുന്ന വിജയ മാര്‍ജിനാലാണ് എസ്പിയുടെ സ്ഥാനാര്‍ത്ഥി വിജയിച്ചത്.

ബിജെപി തകര്‍ന്നടിയും

ബിജെപി തകര്‍ന്നടിയും

കോണ്‍ഗ്രസ് സഖ്യത്തിന് പുറത്തായത് നന്നായെന്ന് രാഹുല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ബ്രാഹ്മണ വോട്ടുകള്‍ ഭിന്നിച്ച് പോകുന്നതില്‍ ഇത് കാരണമാകും. കോണ്‍ഗ്രസ് മത്സരിക്കുന്ന പകുതിയില്‍ അധികം മണ്ഡലങ്ങളില്‍ മുന്നോക്ക വിഭാഗം സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തുന്നതെങ്കില്‍ ഹിന്ദു വോട്ടും ഭിന്നിക്കും. ഇത് എസ്പി ബിഎസ്പി സഖ്യത്തിന്റെ വിജയം ഉറപ്പിക്കും. പക്ഷേ നിര്‍ണായക മണ്ഡലങ്ങളില്‍ മുസ്ലീം, ദളിത് വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് വരുമെന്ന ഭയവും എസ്പി ബിഎസ്പി സഖ്യത്തിനുണ്ട്.

ഗുജറാത്തില്‍ കോണ്‍ഗ്രസ് പൊളിയുന്നു..... അല്‍പേഷ് ഠാക്കൂര്‍ പാര്‍ട്ടി വിടുന്നു!!ഗുജറാത്തില്‍ കോണ്‍ഗ്രസ് പൊളിയുന്നു..... അല്‍പേഷ് ഠാക്കൂര്‍ പാര്‍ട്ടി വിടുന്നു!!

ആംആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് സഖ്യമില്ല.... എതിര്‍പ്പുമായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്!!ആംആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് സഖ്യമില്ല.... എതിര്‍പ്പുമായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്!!

English summary
akhilesh yadav meets rld leader rise speculations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X