കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലം പോയ പോക്കേ; താജ്മഹലിനെ തള്ളിപ്പറഞ്ഞവര്‍ തന്നെ ചൂലുമായി ഇറങ്ങി, പരിഹസിച്ച് അഖിലേഷ്

  • By Gowthamy
Google Oneindia Malayalam News

ലക്‌നൗ: വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശിച്ചതിനെ പരിഹസിച്ച് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. തള്ളിപ്പറഞ്ഞവര്‍ തന്നെ താജ്മഹലിനെ വൃത്തിയാക്കാനെത്തിയിരിക്കുന്നുവെന്നാണ് അഖിലേഷിന്റെ പരിഹാസം. കാലം പോയ പോക്ക് കാണണമെന്നും അഖിലേഷ് പരിഹസിക്കുന്നു.

സുനന്ദയുടെ മരണത്തില്‍ പുനഃരന്വേഷണം; പിന്നില്‍ സുബ്രഹ്മണ്യന്‍ സ്വാമിയുടെ രാഷ്ട്രീയ താത്പര്യംസുനന്ദയുടെ മരണത്തില്‍ പുനഃരന്വേഷണം; പിന്നില്‍ സുബ്രഹ്മണ്യന്‍ സ്വാമിയുടെ രാഷ്ട്രീയ താത്പര്യം

താജ് മഹലിനെ പരിഹസിച്ചവരും താജ് മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് അംഗീകരിക്കാന്‍ കഴിയാത്തവരും ഇപ്പോള്‍ താജ് മഹലിന്റെ പടിഞ്ഞാറന്‍ ഗേറ്റ് വൃത്തിയാക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നുവെന്നും അഖിലേഷ് പറഞ്ഞു. വൃത്തിയാക്കല്‍ കഴിഞ്ഞുവെന്നും ഇനി ഫോട്ടോകള്‍ക്കായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പരിഹാസവുമായി അഖിലേഷ്

പരിഹാസവുമായി അഖിലേഷ്

വിവാദങ്ങള്‍ക്കു പിന്നാലെ യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശിച്ചതിനെ പരിഹസിച്ചാണ് അഖിലേഷ് രംഗത്തെത്തിയിരിക്കുന്നത്. കാലംപോയ പോക്ക് കാണണമെന്നാണ് അഖിലേഷിന്‍റെ പരിഹാസം.

തള്ളിപ്പറഞ്ഞവര്‍ തന്നെ

തള്ളിപ്പറഞ്ഞവര്‍ തന്നെ

താജ്മഹലിനെ വിമര്‍ശിച്ചവരും തള്ളിപ്പറഞ്ഞവരും തന്നെ താജ് മഹല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്നാണ് അഖിലേഷ് പറയുന്നത്. താജ് മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമല്ലെന്ന് യോഗി നേരത്തെ പറഞ്ഞിരുന്നു.

ചിത്രങ്ങള്‍ കാത്തിരിക്കുന്നു

ചിത്രങ്ങള്‍ കാത്തിരിക്കുന്നു

താജ് മഹല്‍ വൃത്തിയാക്കല്‍ കഴിഞ്ഞിരിക്കുന്നുവെന്നും ഇനി ഇതിന്‍റെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അഖിലേഷ് പരിഹസിക്കുന്നു. താജ്മഹലിന്‍റെ വലിയ ആരാധകനാണ് അഖിലേഷ്.

ആദ്യ ബിജെപി മുഖ്യമന്ത്രി

ആദ്യ ബിജെപി മുഖ്യമന്ത്രി

വ്യാഴാഴ്ചയാണ് യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശിച്ചത്. താജ് മഹല്‍ സന്ദര്‍ശിക്കുന്ന ഉത്തര്‍പ്രദേശിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് യോഗി. താജ് മഹല്‍ സന്ദര്‍ശിച്ച യോഗി 500 ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം താജ് മഹലിന്റെ പടിഞ്ഞാറന്‍ ഗേറ്റ് വൃത്തിയാക്കുകയും ചെയ്തിരുന്നു.

വിവാദങ്ങള്‍ക്ക് പിന്നാലെ

വിവാദങ്ങള്‍ക്ക് പിന്നാലെ

ബിജെപി നേതാക്കളുടെ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് യോഗി ആദിത്യ നാഥ് താജ് മഹല്‍ സന്ദര്‍ശിച്ചത്. താജ് മഹലിനെ ഉത്തര്‍പ്രദേശിന്റെ ടൂറിസം ബുക്ക് ലെറ്റില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്.

രാജ്യദ്രോഹി

രാജ്യദ്രോഹി

താജ് മഹല്‍ നിര്‍മ്മിച്ചത് രാജ്യദ്രോഹിയാണെന്നും ഇത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും ബിജെപി നേതാവ് സംഗീത് സോം പറഞ്ഞത് വിവാദങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. വിവാദം ശക്തമായതോടെയാണ് യോഗി താജ്മഹല്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.

English summary
akhilesh yadav mocks yogi adityanaths taj mahal trip how times change
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X