കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി കെ കണ്ടത് അംഗീകൃത വെബ്‌സൈറ്റ് വഴിയെന്ന് മുഖ്യമന്ത്രി

  • By Gokul
Google Oneindia Malayalam News

ലക്‌നൗ: റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം ആമിര്‍ ഖാന്റെ പികെ വെബ്‌സൈറ്റ് വഴി ഡൗണ്‍ലോഡ് ചെയ്ത് കണ്ട് വിവാദത്തിലായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് വിശദീകരണവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം സിനിമ കണ്ടത് ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണെന്ന് വിശദീകരിക്കുന്നു.

ക്ലബ്ബ് എക്‌സ് മീഡിയ സെര്‍വര്‍ അഖിലേഷ് യാദവിന്റെ വസതിയില്‍ സ്ഥാപിച്ചിട്ടുണ്ട്. സര്‍വര്‍ വഴി അംഗങ്ങള്‍ക്ക് പുതിയ സിനിമകള്‍ കാണാന്‍ അവസരമൊരുക്കുന്നുണ്ട്. ഇങ്ങനെയാണ് മുഖ്യമന്ത്രിയും സിനിമ കണ്ടതെന്ന് ഓഫീസ് വിശദീകരിക്കുന്നു. താന്‍ സിനിമ ഡൗണ്‍ലോഡ് ചെയ്ത് കണ്ടെന്ന് പരസ്യമായി പ്രതികരിച്ച അഖിലേഷ് യാദവ് വെട്ടിലായിരുന്നു.

akhileshyadav

മുഖ്യമന്ത്രിതന്നെ പകര്‍പ്പവകാശം ലംഘിച്ച് സിനിമ കണ്ടത് മാധ്യമങ്ങളിലടക്കം വിവാദമാകുകയും ചെയ്തു. സിനിമ നേരത്തെ ഡൗണ്‍ ലോഡ് ചെയ്തുവച്ചിരുന്നെന്നും കഴിഞ്ഞദിവസമാണ് അത് കാണാന്‍ കഴിഞ്ഞതെന്നുമായിരുന്നു അഖിലേഷ് യാദവിന്റെ ട്വീറ്റ്. മുഖ്യമന്ത്രി സിനിമ കണ്ടതിനുശേഷം സിനിമയ്ക്ക് നികുതി ഇളവും പ്രഖ്യാപിച്ചു.

അതേസമയം, പികെ സിനിമയുടെ യഥാര്‍ഥ പ്രിന്റ് ഏതെങ്കിലും വെബ്‌സൈറ്റ് വഴി ലഭ്യമാക്കിയതായി വിവരമില്ല. സിനിമ പുറത്തിറങ്ങിയതിന്റെ തൊട്ടടുത്ത ദിവസംമുതല്‍ സിനിമയുടെ വ്യാജന്‍ ടൊറന്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒറിജിനലിനെ വെല്ലുന്ന ഈ വ്യാജനാണ് മുഖ്യമന്ത്രിയും കണ്ടിട്ടുണ്ടാവുകയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

English summary
Akhilesh Yadav's Office says PK was Downloaded Through Authorised Site
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X