കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമപോരാട്ടം നടത്തണം, തെളിവുകള്‍ പ്രധാനം, ചിദംബരത്തിന്റെ അറസ്റ്റില്‍ തുറന്നടിച്ച് അഖിലേഷ്!!

Google Oneindia Malayalam News

ലഖ്‌നൗ: മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ അറസ്റ്റില്‍ പ്രതികരിച്ച് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. അറസ്റ്റില്‍ സര്‍ക്കാരിനെതിരെ പോരാടണമെന്ന് അഖിലേഷ് പറഞ്ഞു. നമ്മുടെ കൈവശം തെളിവുകളുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ പോരാട്ടം ശക്തമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത് കോടതിയില്‍ വെച്ച് നടക്കുന്ന തെളിവുകളുടെ പോരാട്ടമാണ്. അത് പോരാടുക തന്നെയാണ് മുന്നിലുള്ള വഴിയെന്നും അഖിലേഷ് പറഞ്ഞു.

1

സര്‍ക്കാരിന്റെ നിങ്ങളെ വേട്ടയാടുകയാണെങ്കില്‍, അവര്‍ക്ക് എല്ലാ അധികാരങ്ങളും ഉണ്ടാവും, പോലീസ്, സൈന്യം, അങ്ങനെ എല്ലാ സേനാവിഭാഗങ്ങളും സര്‍ക്കാരിന് കീഴിലാണ്. അപ്പോള്‍ സര്‍ക്കാരിനെതിരെ പോരാടുക മാത്രമാണ് മുന്നിലുള്ള വഴി. പക്ഷേ നിങ്ങള്‍ നല്‍കുന്ന തെളിവുകള്‍ നിര്‍ണായകമാണ്. നിങ്ങള്‍ക്കൊപ്പം ശരിയുണ്ടെങ്കില്‍ മാത്രമേ വിജയിക്കാന്‍ സാധിക്കൂ എന്നും അഖിലേഷ് യാദവ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചിദംബരത്തെ ജോര്‍ബാഗിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തത്. ഐഎന്‍എക്‌സ് മീഡിയക്ക് വിദേശനിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. നേരത്തെ ദില്ലി ഹൈക്കോടതി ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അഴിമതിയുടെ സൂത്രധാരനാണ് ചിദംബരമെന്നും കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അടിയന്തര വാദത്തിനായി സുപ്രീം കോടതിയെ ചിദംബരം സമീപിച്ചെങ്കിലും കോടതി അത് തള്ളുകയായിരുന്നു.

Recommended Video

cmsvideo
ചിദംബരത്തിന്റെ അറസ്റ്റ് അമിത് ഷായുടെ പ്രതികാരമോ? | Oneindia Malayalam

ബിജെപി സര്‍ക്കാര്‍ നിയമവ്യവസ്ഥ പരിപാലിക്കുന്നതില്‍ തികഞ്ഞ പരാജയമാണെന്നും അഖിലേഷ് യാദവ് ആരോപിച്ചു. ഇന്ന് ബിജെപി ഭരണത്തില്‍ അനീതി എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചിരിക്കുകയാണ്. പോലീസ് നിരപരാധികള്‍ക്കെതിരെ കേസുകള്‍ എടുക്കുകയാണ്. പല നിരപരാധികളും എന്‍കൗണ്ടറുകളില്‍ കൊല്ലപ്പെടുകയാണ്. ഉത്തര്‍പ്രദേശിലെ കൊലപാതക പ്രദേശമായി ബിജെപി മാറ്റിയിരിക്കുകയാണ്. രാജ്യത്തെ യുവാക്കളുടെ താല്‍പര്യത്തിന് വിരുദ്ധമായി, തൊഴില്‍ നേടുന്നതിന് പ്രായപരിധി വരെ സര്‍ക്കാര്‍ വെച്ചിരിക്കുകയാണെന്നും അഖിലേഷ് പറഞ്ഞു.

ജീവനേക്കാൾ വലുത് സ്വാതന്ത്ര്യം; എഐസിസി ആസ്ഥാനത്ത് ചിദംബരത്തിന്റെ നാടകീയ വാർത്താ സമ്മേളനംജീവനേക്കാൾ വലുത് സ്വാതന്ത്ര്യം; എഐസിസി ആസ്ഥാനത്ത് ചിദംബരത്തിന്റെ നാടകീയ വാർത്താ സമ്മേളനം

English summary
akhilesh yadav on chidambarams arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X