'ബിജെപിയെ പരാജയപ്പെടുത്തും'; ന്യായ് യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം പങ്കെടുത്ത് അഖിലേഷ് യാദവ്
ലഖ്നൗ: സീറ്റ് വിഭജനം പൂർത്തിയാക്കിയതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യ്ത്രയിൽ പങ്കെടുത്ത് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്.ആഗ്രയിൽ വച്ചാണ് അഖിലേഷ് യാദവ് ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്തത്. ശനിയാഴ്ച്ച യാത്രക്കൊപ്പം ചേര്‍ന്ന പ്രിയങ്ക ഗാന്ധി അഖിലേഷിനെ സ്വാഗതം ചെയ്തു.
യുപിയിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസും എസ് പിയും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതോടെ സീറ്റ് തർക്കങ്ങൾ അവസാനിച്ചാലേ യാത്രയിൽ പങ്കെടുക്കൂയെന്ന് അഖിലേഷ് നിലപാട് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ യാത്ര അമേഠിയിലും റായ്ബറേലിയിലും എത്തിയപ്പോൾ അഖിലേഷ് വിട്ടുനിൽക്കുകയായിരുന്നു. ബംഗാളിലേതിന് സമാനമായി ഉത്തർപ്രദേശിലും സഖ്യചർച്ചകൾ വഴിമുട്ടിയെന്ന പ്രചരണം ഇതോടെ ശക്തമായി.

ഇതോടെ അഖിലേഷിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് എന്നാൽ കഴിഞ്ഞ ദിവസം പ്രശ്നം പരിഹരിക്കുകയും സീറ്റ് ചർച്ച പൂർത്തിയാക്കുകയും ചെയ്തത്. ഇതോടെയാണ് അദ്ദേഹം കോൺഗ്രസ് യാത്രയുടെ ഭാഗമായത്.
ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള തിരഞ്ഞെടുപ്പാണ് വരുന്നതെന്ന് അഖിലേഷ് യാദവ് യാത്രയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു. 'വരും നാളുകളിൽ ഏറ്റവും വലിയ വെല്ലുവിളി ജനാധിപത്യത്തെ സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നതാവും. ബി ജെ പി തകർത്ത ഡോ ബി ആർ അംബേദ്കറുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുക എന്നത് പ്രധാനമാണ്. ഇന്ന് ഒരു സന്ദേശമേ പറയാനുള്ളൂ -- 'ബിജെപി ഹഠാവോ, ദേശ് കോ ബച്ചാവോ, സങ്കട് മിഠാവോ' (ബിജെപിയെ പുറത്താക്കുക, രാജ്യത്തെ രക്ഷിക്കുക, പ്രതിസന്ധിയിൽ നിന്നും രാജ്യത്തെ കരകയറ്റുക', അഖിലേഷ് യാദവ് പറഞ്ഞു. ബി ജെ പി നയിക്കുന്ന എൻ ഡി എ സഖ്യത്തെ ഇന്ത്യ സഖ്യം പരാജയപ്പെടുത്തുമെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
ഉത്തർ പ്രദേശിൽ ആകെ 80 സീറ്റുകളാണ് ഉള്ളത്. എസ് പി 63 സീറ്റിലും കോണ്‍ഗ്രസ് 17 സീറ്റിലും മത്സരിക്കാനാണ് ധാരണയായത്. റായ്ബറേലി, വാരണാസി, അമേഠി കൂടാതെ കാൺപൂർ നഗർ, ഫത്തേപൂർ സിക്രി, ബാസ്ഗാവ്, സഹരൻപൂർ, പ്രയാഗ്രാജ്, മഹാരാജ്ഗഞ്ച്, അമ്രോഹ, ഝാൻസി, ബുലന്ദ്ഷഹർ, ഗാസിയാബാദ്, മഥുര, സീതാപൂർ, ബരാബങ്കി, ഡിയോറിയ തുടങ്ങിയ സീറ്റുകളായിരിക്കും കോൺഗ്രസ് മത്സരിക്കുക. 2019 ൽ സംസ്ഥാനത്തെ ആകെയുള്ള 80 ൽ 71 സീറ്റുകളിലും എൻ ഡി എയായിരുന്നു വിജയിച്ചത്.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications