കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്ത് അഖിലേഷിന്‍റെ മകള്‍!! വിശദീകരണവുമായി പാര്‍ട്ടി

  • By Desk
Google Oneindia Malayalam News

ജയ്പൂര്‍: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്‍റെ മകള്‍. ലഖ്നൗവില്‍ നടന്ന പ്രതിഷേധത്തിലാണ് അഖിലേഷിന്‍റെ മകള്‍ ടീന പങ്കെടുത്തത്. ടീനയുടെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഞായറാഴ്ച ക്ലോക്ക് ടവറില്‍ നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്ത പ്രതിഷേധ പരിപാടിയിലാണ് 14 കാരിയായ ടീനയും പങ്കെടുത്തത്. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ടീന എത്തിയത്. അതേസമയം അഖിലേഷ് യാദവിന്‍റെ മകളാണെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ അറിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

 tina-

സുഹൃത്തുക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നുവെന്നും അവരെ കാണാനാണ് ടീന എത്തിയതെന്നുമാണ് റിപ്പോര്‍ട്ട്.എന്നാല്‍ പ്രചരിക്കുന്ന ചിത്രത്തില്‍ വിശദീകരണവുമായി സമാജ്വാദി പാര്‍ട്ടി രംഗത്തെത്തി. ടീന പ്രതിഷേധത്തില്‍ പങ്കെടുക്കാനല്ല ക്ലോക്ക് ടവറില്‍ എത്തിയതെന്നാണ് പാര്‍ട്ടിയുടെ പ്രതികരണം.

അഖിലേഷ് യാദവിന്‍റെ വസതിക്ക് സീമപത്താണ് ക്ലോക്ക് ടവര്‍. ടീന നടക്കാനിറങ്ങിയപ്പോള്‍ ആരോ കുട്ടിക്കൊപ്പം നിന്ന് ചിത്രം പകര്‍ത്തിയതാണെന്നും ആ ചിത്രമാണ് പ്രചരിക്കുന്നതെന്നുമാണ് എസ്പിയുടെ വിശദീകരണം.

കേന്ദ്രത്തിനെതിരെ ഹര്‍ജി നല്‍കാന്‍ ഗവര്‍ണറെ അറിയിക്കേണ്ട ആവശ്യമില്ല; ആരിഫ് ഖാനെ തള്ളി സദാശിവംകേന്ദ്രത്തിനെതിരെ ഹര്‍ജി നല്‍കാന്‍ ഗവര്‍ണറെ അറിയിക്കേണ്ട ആവശ്യമില്ല; ആരിഫ് ഖാനെ തള്ളി സദാശിവം

അമിത്ഷായും പിണറായിയും തമ്മില്‍ എന്താണ് വ്യത്യാസം; മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ചെന്നിത്തലഅമിത്ഷായും പിണറായിയും തമ്മില്‍ എന്താണ് വ്യത്യാസം; മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ചെന്നിത്തല

ബജറ്റ് 2020; ആദായ നികുതിയില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും; തൊഴിലില്ലായ്മ പരിഹരിക്കാനെന്ത്?ബജറ്റ് 2020; ആദായ നികുതിയില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും; തൊഴിലില്ലായ്മ പരിഹരിക്കാനെന്ത്?

English summary
Akhilesh yadav's saughter participate in CAA protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X