മുഖ്യമന്ത്രി പി കെ ഡൗണ്‍ലോഡ് ചെയ്ത് കണ്ടത് വിവാദമാകുന്നു
ലഖ്നൊ: ആമിര്‍ ഖാന് ചിത്രമായ പി കെയ്ക്ക് നികുതി ഇളവ് നല്‍കിക്കൊണ്ടുള്ള മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വാക്കുകള്‍ വിവാദമാകുന്നു. കുറച്ചുദിവസം മുമ്പേ പി കെ ഡൗണ്‍ലോഡ് ചെയ്ത് വച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് പി കെ കണ്ടത്. കണ്ടതും വളരെയധികം ഇഷ്ടമായി. ഉടന്‍ തന്നെ ചിത്രത്തിന് നികുതി ഇളവ് നല്കാന് തീരുമാനിച്ചു. അങ്ങനെ കൂടുതല്‍ ആളുകള്‍ക്ക് പി കെ കാണാന്‍ പറ്റും - അഖിലേഷ് പറഞ്ഞു.
എവിടെ നിന്നാണ് അഖിലേഷ് യാദവ് പി കെ ഡൗണ്‍ലോഡ് ചെയ്തത് എന്നതിനെ ചുറ്റിപ്പറ്റിയായി സോഷ്യല്‍ മീഡിയയില്‍ പിന്നത്തെ ചര്‍ച്ച. അനധികൃതമായി ഇന്റര്‍നെറ്റില്‍ കിട്ടുന്ന ടോറന്റ് ലിങ്കുകളില്‍ നിന്നാണോ മുഖ്യമന്ത്രി അഖിലേഷ് യാദവ് പി കെ ഡൗണ്‍ലോഡ് ചെയ്തത് എന്ന് വരെ ചോദ്യങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ വിവാദങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ രംഗത്തെത്തി.

മുഖ്യമന്ത്രിക്ക് യു എഫ് ഒ മൂവീസില്‍ നിന്നും ചിത്രങ്ങള്‍ ഔദ്യോഗികമായി തന്നെ ഡൗണ്‍ലോഡ് ചെയ്യാനുള്ള ലൈസന്‍സുണ്ട് എന്നായിരുന്നു അഖിലേഷ് യാദവിന്റെ ഓഫീസ് വിശദീകരിച്ചത്. ടോറന്റ് കോപ്പി ഡൗണ്‍ലോഡ് ചെയ്തു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ് എന്നും ട്വിറ്ററിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
എന്നാല്‍ സോഷ്യല്‍ മീഡിയ ഉണ്ടോ ഇക്കാര്യം വല്ലതും വകവെക്കുന്നു. ട്വിറ്ററില്‍ ഇതുമായി ബന്ധപ്പെട്ട് ഒരുപാട് കമന്റുകള്‍ പോസ്റ്റ് ചെയ്യപ്പെട്ടു. ബ്രോസ്, പ്ലീസ് സീഡ് എന്നാണ് അഖിലേഷ് യാദവിന്റെ ചിത്രം വെച്ച് ഒരാള്‍ അടിച്ചിറക്കിയത്. ടോറന്റില്‍ നിന്നും സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ മാത്രം ടെക്നോളജി അറിയുന്ന മുഖ്യമന്ത്രിമാര്‍ നമുക്കുണ്ട് എന്നായിരുന്നു ട്വിറ്ററില്‍ വന്ന ഒരു കമന്റ്. പുതിയ കാലത്തെ റോബിന്‍ഹുഡ് എന്ന് മുഖ്യമന്ത്രിയെ വിളിച്ചവരുമുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications