കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി പി കെ ഡൗണ്‍ലോഡ് ചെയ്ത് കണ്ടത് വിവാദമാകുന്നു

Google Oneindia Malayalam News

ലഖ്‌നൊ: ആമിര്‍ ഖാന്‍ ചിത്രമായ പി കെയ്ക്ക് നികുതി ഇളവ് നല്‍കിക്കൊണ്ടുള്ള മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വാക്കുകള്‍ വിവാദമാകുന്നു. കുറച്ചുദിവസം മുമ്പേ പി കെ ഡൗണ്‍ലോഡ് ചെയ്ത് വച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് പി കെ കണ്ടത്. കണ്ടതും വളരെയധികം ഇഷ്ടമായി. ഉടന്‍ തന്നെ ചിത്രത്തിന് നികുതി ഇളവ് നല്‍കാന്‍ തീരുമാനിച്ചു. അങ്ങനെ കൂടുതല്‍ ആളുകള്‍ക്ക് പി കെ കാണാന്‍ പറ്റും - അഖിലേഷ് പറഞ്ഞു.

എവിടെ നിന്നാണ് അഖിലേഷ് യാദവ് പി കെ ഡൗണ്‍ലോഡ് ചെയ്തത് എന്നതിനെ ചുറ്റിപ്പറ്റിയായി സോഷ്യല്‍ മീഡിയയില്‍ പിന്നത്തെ ചര്‍ച്ച. അനധികൃതമായി ഇന്റര്‍നെറ്റില്‍ കിട്ടുന്ന ടോറന്റ് ലിങ്കുകളില്‍ നിന്നാണോ മുഖ്യമന്ത്രി അഖിലേഷ് യാദവ് പി കെ ഡൗണ്‍ലോഡ് ചെയ്തത് എന്ന് വരെ ചോദ്യങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ വിവാദങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ രംഗത്തെത്തി.

pk

മുഖ്യമന്ത്രിക്ക് യു എഫ് ഒ മൂവീസില്‍ നിന്നും ചിത്രങ്ങള്‍ ഔദ്യോഗികമായി തന്നെ ഡൗണ്‍ലോഡ് ചെയ്യാനുള്ള ലൈസന്‍സുണ്ട് എന്നായിരുന്നു അഖിലേഷ് യാദവിന്റെ ഓഫീസ് വിശദീകരിച്ചത്. ടോറന്റ് കോപ്പി ഡൗണ്‍ലോഡ് ചെയ്തു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ് എന്നും ട്വിറ്ററിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.

എന്നാല്‍ സോഷ്യല്‍ മീഡിയ ഉണ്ടോ ഇക്കാര്യം വല്ലതും വകവെക്കുന്നു. ട്വിറ്ററില്‍ ഇതുമായി ബന്ധപ്പെട്ട് ഒരുപാട് കമന്റുകള്‍ പോസ്റ്റ് ചെയ്യപ്പെട്ടു. ബ്രോസ്, പ്ലീസ് സീഡ് എന്നാണ് അഖിലേഷ് യാദവിന്റെ ചിത്രം വെച്ച് ഒരാള്‍ അടിച്ചിറക്കിയത്. ടോറന്റില്‍ നിന്നും സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ മാത്രം ടെക്‌നോളജി അറിയുന്ന മുഖ്യമന്ത്രിമാര്‍ നമുക്കുണ്ട് എന്നായിരുന്നു ട്വിറ്ററില്‍ വന്ന ഒരു കമന്റ്. പുതിയ കാലത്തെ റോബിന്‍ഹുഡ് എന്ന് മുഖ്യമന്ത്രിയെ വിളിച്ചവരുമുണ്ട്.

English summary
Uttar Pradesh chief minister Akhilesh Yadav is being booed by social networking sites users for a comment he made at a press conference on Thursday. At the press conference on December 31, Yadav declared the Bollywood film PK tax-free in his state. According to a Times of India report, this is how he explained it:
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X