കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ കോണ്‍ഗ്രസിന് കൈ കൊടുക്കുമോ എസ്പി; വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് അഖിലേഷ് യാദവ്

Google Oneindia Malayalam News

ലഖ്നൗ: അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും ശ്രദ്ധേയം ഉത്തര്‍പ്രദേശ് ആണ്. അധികാരം നിലനിര്‍ത്തുക എന്നുള്ളത് ബിജെപിക്ക് അഭിമാന പ്രശ്നം ആവുമ്പോള്‍ എസ്പി, കോണ്‍ഗ്രസ്, ബിഎസ്പി തുടങ്ങിയ പ്രതിപക്ഷ കക്ഷികളെ സംബന്ധിച്ച് ജീവന്‍ മരണ പോരാട്ടമാണ്. പ്രതിപക്ഷ നിരയില്‍ ഇത്തവണയും ബിജെപിക്കെതിരെ യോജിച്ച പോരാട്ടം ഉണ്ടാവില്ലെന്ന സൂചനയാണ് ഇതുവരെ പുറത്ത് വന്നത്.

എന്നാല്‍ പ്രശാന്ത് കിഷോറിന്‍റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ നടക്കുന്ന പ്രതിപക്ഷ ഐക്യ നീക്കങ്ങളില്‍ ഉത്തര്‍പ്രദേശും ഇടംപിടിച്ചേക്കുമോയെന്ന ആകാംക്ഷയാണ് ഇപ്പോള്‍ ഉയരുന്നത്. ചര്‍ച്ചകള്‍ ഫലം ചെയ്യുകയാണെങ്കില്‍ എസ്പിയും കോണ്‍ഗ്രസും സഖ്യത്തിലെത്താനുള്ള സാധ്യതയാണ് രാഷ്ട്രീയ നിരീക്ഷകര്‍ മുന്നില്‍ കാണുന്നത്.

നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

അഖിലേഷ് യാദവ്

'ബിജെപിയാണോ എസ്പിയാണോ തങ്ങളുടെ യഥാര്‍ത്ഥ ശത്രുക്കള്‍ എന്ന് കോൺഗ്രസും ബിഎസ്പിയും തീരുമാനിക്കണം,"-എന്നാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവ് പറഞത്. 2022 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യത്തിനായി എല്ലാ കക്ഷികള്‍ക്കുമായും തന്റെ പാർട്ടിയുടെ വാതിലുകൾ തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ പരാജയപ്പെടുത്തുക

ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. അതിനായി മതേതര-ജനാധിപത്യ രാഷ്ട്രീയ സംഘടനകളെല്ലാം ഒരുമിച്ച് ഒരുകുടക്കീഴില്‍ വരണമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ വിഷയങ്ങളില്‍ ഇപ്പോഴും സമാജ്‌വാദി പാർട്ടിയെ ആക്രമിക്കുന്ന കോൺഗ്രസും ബഹുജൻ സമാജ് പാർട്ടിയും (ബിഎസ്പി) തങ്ങള്‍ ഏത് വശത്താണെന്ന് വ്യക്തമാക്കണമെന്നും അഭിപ്രായപ്പെട്ടു.

പ്രഥമ ലക്ഷ്യം

വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിനുള്ള സാധ്യമായ സഖ്യങ്ങളെക്കുറിച്ചെല്ലാം ഞങ്ങള്‍ ചര്‍ച്ച ചെയ്യും. നിരവധി ചെറിയ പാർട്ടികൾ ഇതിനകം ഞങ്ങളോടൊപ്പമുണ്ട്. കൂടുതൽ പേര്‍ നമ്മോടൊപ്പം വരും. ബിജെപിയെ പരാജയപ്പെടുത്തുക എന്നുള്ളത് മാത്രമാണ് തങ്ങളുടെ പ്രഥമ ലക്ഷ്യം.

ഒവൈസി

ബിജെപിയെ തോൽപ്പിക്കാൻ എല്ലാ പാർട്ടികളേയും ഒന്നിപ്പിക്കാന്‍ ഞങ്ങൾ ശ്രമിക്കും. ഓം പ്രകാശ് രാജ്ഭറിന്റെ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) നയിക്കുന്ന ഭഗീദാരി മോർച്ചയിൽ ഉള്‍പ്പെടുന്ന അഖിലേന്ത്യാ മജ്ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലീമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസിയും സഖ്യത്തിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ കാര്യത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ്

ബിഎസ്പിയെ കടന്നാക്രമിക്കുമ്പോള്‍ കോണ്‍ഗ്രസിനോട് എസ്പി പുലര്‍ത്തുന്ന മൃദുസമീപനവും ശ്രദ്ധേയമാണ്. ബിഎസ്പി അധ്യക്ഷ മായാവതി പലപ്പോഴും ട്വീറ്റുകളിലൂടെ സമാജ്‌വാദി പാർട്ടിയെ ലക്ഷ്യമിടുന്നു. ഈയിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സർക്കാർ മെഷിനറി ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചപ്പോൾ, എസ്പി സർക്കാർ ഉപയോഗിച്ച രീതികൾക്ക് സമാനമാണ് ഈ തന്ത്രങ്ങൾ എന്നായിരുന്നു ബിഎസ്പിയുടെ പ്രതികരണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

തനിച്ച് മത്സരിക്കുക

തനിച്ച് മത്സരിക്കുക, അല്ലെങ്കില്‍ എസ്പിയുമായി സഖ്യം എന്നീ രണ്ട് സാധ്യതകളാണ് യുപിയില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചുള്ളത്. ബിഎസ്പിയുമായി യാതൊരു സഖ്യത്തിനമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എസ്പിയും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് പറഞ്ഞിരുന്നെങ്കിലും പ്രശാന്ത് കിഷോറും മമതയും നടത്തുന്ന പ്രതിപക്ഷ ഐക്യത്തിലേക്ക് എസ്പിയും കടന്ന് വരുന്നു എന്നതാണ് അനുകൂല ഘടമായി കാണുന്നത്.

കോണ്‍ഗ്രസ്

ഒരു കാലത്ത് കോണ്‍ഗ്രസിന്‍റെ കോട്ടയായ സംസ്ഥാനമാണെങ്കില്‍ 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകേയുള്ള നാനൂറിലേറെ നിയമസഭാ സീറ്റുകളില്‍ കേവലം ഏഴിടത്ത് മാത്രമായിരുന്നു വിജയിക്കാന്‍ സാധിച്ചത്. അന്ന് എസ്പിയുമായി സഖ്യം ചേര്‍ന്നായിരുന്നു കോണ്‍ഗ്രസിന്‍റെ മത്സരം. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടായി.

പ്രിയങ്കാ ഗാന്ധി

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ മുന്നില്‍ നിര്‍ത്തിയാണ് നിയമസഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രിയങ്ക ഗാന്ധി ലഖ്നൗവിലേക്ക് സ്ഥിരമായി താമസം മാറാനുള്ള ആലോചനയിലുമാണ്. വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുമുള്ള പ്രക്രിയക്ക് പ്രിയങ്ക ഗാന്ധി നേരത്തെ തുടക്കം കുറിച്ചിരുന്നു.

നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

Recommended Video

cmsvideo
Priyadarshan praises Narendra modi's simplicity | Oneindia Malayalam

English summary
Akhilesh Yadav says Samajwadi Party's door is open for alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X