കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി പിടിക്കാന്‍ എസ്പിയുടെ സൈക്കിള്‍ യാത്ര.... 2012ലെ തന്ത്രം പയറ്റി അഖിലേഷ് യാദവ്‌

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പിലുണ്ടായ നേട്ടം മുതലെടുത്ത് കുതിപ്പിനൊരുങ്ങി സമാജ് വാദി പാര്‍ട്ടി. മൂന്ന് സീറ്റുകളാണ് പാര്‍ട്ടി നേടിയത്. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് സംസ്ഥാനത്തെ ഇളക്കി മറിക്കാന്‍ സൈക്കിള്‍ യാത്രയുമായി ഇറങ്ങുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം മാറി വരുന്നു എന്നാണ് അഖിലേഷിന്റെ വിലയിരുത്തല്‍. ഗ്രൗണ്ട് പ്രവര്‍ത്തനം സജീവമാക്കാനാണ് യുവനേതാക്കള്‍ക്ക് അഖിലേഷ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് കോണ്‍ഗ്രസിനെ കൂടി മുന്നില്‍ കണ്ടാണ്.

1

യുപിയില്‍ എസ്പിക്ക് കീഴിലുള്ള യൂത്ത് സംഘടനകള്‍ സജീവമാക്കാനാണ് എസ്പി ലക്ഷ്യമിടുന്നത്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ സാധ്യത മുന്നിലുണ്ടെന്നാണ് അഖിലേഷ് നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഇതേ ലക്ഷ്യവുമായി നേരത്തെ ഇറങ്ങിയത് വെല്ലുവിളിയാണ്. ഇത് മറികടക്കണമെങ്കില്‍ ബിജെപിയുടെ പ്രധാന എതിരാളിയായി എസ്പി മാറണമെന്നാണ് നിര്‍ദേശം.

്അതേസമയം സ്വന്തം കൈയ്യിലുണ്ടായിരുന്ന രാംപൂര്‍ സ്വന്തമാക്കിയ എസ്പി സെയ്ദ്പൂര്‍, അംബേദ്ക്കര്‍ നഗര്‍ എന്നീ മണ്ഡലങ്ങളിലും വിജയിച്ചു. അഞ്ച് സീറ്റുകളില്‍ എസ്പി രണ്ടാം സ്ഥാനവും സ്വന്തമാക്കിയിരുന്നു. ഇതോടെ മുഖ്യപ്രതിപക്ഷമായി എസ്പി മാറിയിരിക്കുകയാണ്. അഖിലേഷ് സംസ്ഥാനത്ത് അവസാനം നടത്തിയ സൈക്കിള്‍ യാത്രയില്‍ എസ്പി വമ്പന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയിരുന്നു. ഇതേ ലക്ഷ്യമാണ് അഖിലേഷിന്റെ മുന്നിലുള്ളത്.

ബിജെപി ഉപതിരഞ്ഞെടുപ്പില്‍ 35.64 ശതമാനം വോട്ടാണ് നേടിയത്. എസ്പി 22.61 ശതമാനം വോട്ടും നേടിയിരുന്നു. ബിഎസ്പി 17.02 ശതമാനമാണ് വോട്ടാണ് നേടിയത്. കോണ്‍ഗ്രസ് 11.49 ശതമാനത്തോടെ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2022 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അഖിലേഷ് വ്യക്തമാക്കി. 75 ജില്ലകളില്‍ സൈക്കിള്‍ യാത്രയിലൂടെ ജനങ്ങളുമായി സംവദിക്കാനാണ് അഖിലേഷ് ലക്ഷ്യമിടുന്നത്. കര്‍ഷകരും വിദ്യാര്‍ത്ഥികളും വ്യാപാരികളുമാണ് വോട്ടുബാങ്കായി അഖിലേഷ് കാണുന്നത്.

 50:50 ഫോര്‍മുല ഇല്ല... അടുത്ത അഞ്ച് വര്‍ഷവും മുഖ്യമന്ത്രി ഞാന്‍ തന്നെ, ശിവസേനയുടെ മറുപടി ഇങ്ങനെ 50:50 ഫോര്‍മുല ഇല്ല... അടുത്ത അഞ്ച് വര്‍ഷവും മുഖ്യമന്ത്രി ഞാന്‍ തന്നെ, ശിവസേനയുടെ മറുപടി ഇങ്ങനെ

English summary
akhilesh yadav to keep momentum going with a cycle yatra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X