കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്കി ബാര്‍ കോ ദി സര്‍ക്കാര്‍...... മോദിക്കെതിരെ സൂപ്പര്‍ ട്രോളുമായി അഖിലേഷ്

Google Oneindia Malayalam News

ദില്ലി: സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും പരാജയത്തില്‍ ട്രോളുമായി അഖിലേഷ് യാദവ്. അബ്കി ബാര്‍ മോദി സര്‍ക്കാര്‍ എന്ന ബിജെപിയുടെ വാചകത്തെയാണ് ട്രോളിയിരിക്കുന്നത്. അബ്കി ബാര്‍ കോ ദി സര്‍ക്കാര്‍( ഇത്തവണ അവര്‍ക്ക് സ്വന്തം സര്‍ക്കാര്‍ തന്നെ നഷ്ടപ്പെട്ടു) എന്നായിരുന്നു അഖിലേഷിന്റെ ട്രോള്‍. അതേസമയം സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ അഖിലേഷിന്റെ സമാജ്‌വാദി പാര്‍ട്ടിയും നേട്ടമുണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇതിനിടയിലാണ് അദ്ദേഹം ബിജെപിയെ ട്രോളിയിരിക്കുന്നത്.

1

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ സ്വാധീനമുണ്ടാക്കുന്ന ഫലമാണ് ഇതെന്ന് അഖിലേഷ് പറഞ്ഞു. ബിജെപിയുടെയും അവരുടെ ദുഷ്ടരാഷ്ട്രീയത്തിന്റെയും പരാജയമാണ് ഇത്. ജനങ്ങള്‍ അത് തിരിച്ചറിഞ്ഞതാണ് വോട്ട് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിയുടെ ഭരണത്തിനെതിരെയുമാണ് ജനങ്ങള്‍ വിധിയെഴുതിയത്. രണ്ട് പേര്‍ ഒരുമിച്ച് ചേര്‍ന്നാല്‍ വന്‍മരങ്ങള്‍ വീഴുമെന്നും നേരത്തെ അഖിലേഷ് പറഞ്ഞിരുന്നു. അതേസമയം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിനുള്ള അംഗീകാരം കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം.

മോദി ഫാക്ടര്‍ മങ്ങുന്നു... സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ സൂചന ഇങ്ങനെ.... ബിജെപിക്ക് ആശങ്കമോദി ഫാക്ടര്‍ മങ്ങുന്നു... സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ സൂചന ഇങ്ങനെ.... ബിജെപിക്ക് ആശങ്ക

English summary
modi factor not good enough to win state elections for bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X