അഖിലേഷ് യാദവിനെ പൂട്ടാന്‍ തന്ത്രങ്ങല്‍ മെനഞ്ഞ് ബിജെപി; മണല്‍ ഖനന കേസില്‍ സിബിഐ ചോദ്യം ചെയ്‌തേക്കും
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബദ്ധവൈരികളായ ബിഎസ്പിയുമായി ചേര്‍ന്ന് ബിജെപിക്കെതിരെ മാഹാസഖ്യം രൂപീകരിക്കാന്‍ ഒരുങ്ങുന്ന സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ സിബിഐ കുരുക്ക് മുറുക്കുന്നു. അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവിനെ സിബിഐ ഉടന്‍ ചോദ്യം ചെയ്‌തേക്കും.
മുഖ്യമന്ത്രിയായിരിക്കെ 2012 മുതല്‍ 2013 ജൂണ്‍വരെ ഖനന വകുപ്പിന്റെ അധിക ചുമതല അഖിലേഷ് യാദവ് വഹിച്ചിരുന്ന.2012-17 കാലയളവില്‍ അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരിക്കെ ഖനന വകുപ്പിന്റെ ചുമതല വഹിച്ച എല്ലാവരുടേയും പങ്ക് അന്വേഷിക്കാനാണ് സിബിഐ ഒരുങ്ങുന്നത്. നിശ്ചിതകാലയളവിലേക്ക് ഖനനം നിരോധിച്ച സമയത്തും നിയമത്തെ മറികടന്ന് ഖനനാനുമതി നല്‍കി എന്നാണ് ആരേപണം.

ഉത്തര്‍പ്രദേശിലെ അഞ്ച് ജില്ലകളിലെ അനധികൃത ഖനത്തെക്കുറിച്ചാണ് സിബിഐ നിലവില്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം സിബിഐക്കെതിരേയും കേന്ദ്രസര്‍ക്കാറിനെതിരേയും ആരേപണങ്ങളുമായി എസ്പി നേതൃത്വം രംഗത്ത് എത്തിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിയാണ് സിബിഐക്ക് പിന്നിലിരുന്ന് ചരട് വലിക്കുന്നത് എന്നാണ് എസ്പി കേന്ദ്രങ്ങള്‍ ആരോപിക്കുന്നത്.












Click it and Unblock the Notifications