വൈദ്യുതിയെ പോലും മോദി ഹിന്ദുവായും മുസ്ലീമായും വേര്‍തിരിച്ചെന്ന് അഖിലേഷ് യാദവ്
രാജ്യത്തെ ജനങ്ങളെ മോദി വര്‍ഗീയമായി വേര്‍തിരിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. വൈദ്യുതിയെ പോലും മോദി ഹിന്ദുവും മുസ്ലീമുമാക്കി.
ജൗന്‍പൂര്‍; രാജ്യത്തെ ജനങ്ങളെ മോദി വര്‍ഗീയമായി വേര്‍തിരിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. വൈദ്യുതിയെ പോലും മോദി ഹിന്ദുവും മുസ്ലീമുമാക്കി. റംസാന് വൈദ്യുതി ലഭിക്കുന്നുണ്ടെങ്കില്‍ ദീപാവലിയ്ക്കും വേണമെന്നുള്ള വിവാദ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അഖിലേഷ് യാദവ്.
മോദിയുടെ പ്രസ്താവന തെറ്റാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നുള്ള തെളിവ് സര്‍ക്കാരിന്റെ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം മോദി ആരോപിച്ച കാശി വിശ്വനാഥ ക്ഷേത്രത്തിലെ പവര്‍ക്കെട്ടിനെ കുറിച്ചും അഖിലേഷ് പ്രതകരിച്ചു.

മോദിയുടെ മണ്ഡലമായ വാരണാസിയില്‍ എപ്പോഴും വൈദ്യുതി ഉണ്ടാകുമോ എന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന് പറഞ്ഞാണ് അഖിലേഷ് പറഞ്ഞു.












Click it and Unblock the Notifications