• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിയെ തടയാന്‍ കോണ്‍ഗ്രസിന് കൈകൊടുക്കുമോ അഖിലേഷ്; യാദവക്കരുത്തിലെ 'യുവ രാജാവിനെ'ക്കുറിച്ച് അറിയാം

cmsvideo
  സമാജ് വാദി പാര്‍ട്ടിയുടെ കരുത്തനായ നേതാവ് അഖിലേഷ് യാദവ് | Oneindia Malayalam

  രാഷ്ട്രീയത്തില്‍ സ്നേഹബന്ധങ്ങള്‍ക്കും രക്ഷബന്ധങ്ങള്‍ക്കും സ്ഥാനമില്ലെന്ന തത്വം അന്വര്‍ത്ഥമാക്കിയ നേതാവാണ് അഖിലേഷ് യാദവ്. സമാജ് വാദിയെന്ന പാര്‍ട്ടിയുടെ സമുന്നതാനായ നേതാവും അതിലുപരി സ്വന്തം അച്ഛനുമായ മുലായംസിങ് യാദിവിനോട് കലഹിച്ചും പടപൊരുതിയുമാണ് അഖിലേഷ് എസ്പി(സമാജ് വാദി പാര്‍ട്ടി)യെന്ന പാര്‍ട്ടിയെ തന്‍റെ വരുതിയിലാക്കിയത്.

  പിസി ജോര്‍ജ്ജിന്‍റെ ബിജെപി സഖ്യം അംഗീകരിക്കാനാവില്ല; ജനപക്ഷം പാര്‍ട്ടി വീണ്ടും പിളര്‍ന്നു

  ശത്രുപക്ഷത്ത് മകന്‍‌ നിലയുറപ്പിച്ചപ്പോള്‍ മുലായമെന്ന പഴയ ഗുസ്തിക്കാരന് അടിപതറിപ്പോയി. എസ്പിയില്‍ മുലായമിപ്പോള്‍ ഒരു നിഴല്‍ മാത്രമാണ്. തീരുമാനിക്കുന്നതും നടപ്പില്‍ വരുത്തുന്നതുമൊക്കെ അഖിലേഷ് യാദവാണ്. അഖിലേഷ് യാദവിനെക്കുറിച്ച് കൂടുതല്‍ അറിയാം.

  ബിഎസ്പിയുമായി സഖ്യം

  ബിഎസ്പിയുമായി സഖ്യം

  ലോക്സഭാ തിരഞ്ഞെട്ടുപ്പില്‍ ബിജെപിയെ നേരിടാന്‍ ബിഎസ്പിയുമായി സഖ്യം ചേര്‍ന്ന അഖിലേഷ് വലിയ വിജയപ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ഒരു മുന്നണിക്കും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ അഖിലേഷും മായാവതിയും നിര്‍ണ്ണായക ശക്തികളായി മാറിയേക്കും.

  ആദ്യ അവസരം

  ആദ്യ അവസരം

  അച്ഛന്‍ മുലായംസിങ്ങാണ് എഞ്ചിനീയറിങില്‍ ബിരുദാനന്തര ബിരുദധാരിയാ അഖിലേഷിനെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നത്. 2000ത്തിലെ ഉപതിരഞ്ഞെടുപ്പില്‍ തന്‍റെ സ്വന്തം മണ്ഡലമായ കാനൗജിലാണ് മുലായം ആദ്യ അവസരം നല്‍കിയത്.

  2004 ലും 2009ലും

  2004 ലും 2009ലും

  രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചുവടില്‍ തന്നെ വിജയവുമായി നിലയുറപ്പിച്ച അഖിലേഷ് ഇതേ മണ്ഡലത്തില്‍ നിന്ന് 2004 ലും 2009ലും ലോക്സഭയിലേക്ക് വിജയിച്ചു കയറി. 2009 ല്‍ കാനൗജിനൊപ്പം ഫിറോസാബാദിലും അഖിലേഷ് വിജയിച്ചു.

  2012 ല്‍

  2012 ല്‍

  പിന്നീട് ഫിറോസാബാദ് സീറ്റില്‍ നിന്ന് രാജിവെച്ച അഖിലേഷ് ഉപതിരഞ്ഞെടുപ്പില്‍ ഭാര്യ ഡിമ്പിളിനെ സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും കോണ്‍ഗ്രസിന് മുന്നില്‍ അടിപതറി. അഖിലേഷിന്‍റെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കേറ്റ തിരിച്ചടിയായി ഇതിനെ വിലയിരുത്തപ്പെട്ടെങ്കിലും 2012 ല്‍ എസ്പിയെ വീണ്ടും ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിച്ചതോടെ തനിക്കു നേരെ നീണ്ട വിമര്‍ശനങ്ങളുടെ മുനയൊടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

  ​​മുലായത്തെ മലര്‍ത്തിയടിച്ച്

  ​​മുലായത്തെ മലര്‍ത്തിയടിച്ച്

  പാര്‍ട്ടിയിലെ മറ്റു നേതാക്കളെ ഒതുക്കാന്‍ മുലായം തന്നെയായിരുന്നു അഖിലേഷ് യാദവിനെ നേതൃനിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്നത്. 2009 ജൂണില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി നിയമിതനായ അഖിലേഷ് പിന്നീട് മുലായത്തെ തന്നെ മലര്‍ത്തിയടിച്ച് പാര്‍ട്ടിയെ തന്‍റെ കൈപ്പിടിയില്‍ ഒതുക്കി.

  ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി

  ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി

  2012 ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുമ്പോള്‍ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു അഖിലേഷ്. മുഖ്യമന്ത്രിയായി 5 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ പാര്‍ട്ടിയെ പൂര്‍ണ്ണമായും കൈപ്പിടിയിലാക്കാന്‍ അഖിലേഷിന് സാധിച്ചു. അച്ഛനും അമ്മാവന്‍മാരും അടങ്ങുന്ന കുടുംബാംഗങ്ങള്‍ക്കുമെതിരെയായിരുന്നു അഖിലേഷ് വാളെടുത്തത്.

  എസ്പിയില്‍ ഭിന്നത

  എസ്പിയില്‍ ഭിന്നത

  പാര്‍ട്ടിയിലെ തന്‍റെ വിശ്വസ്തരെ അഖിലേഷ് തഴയുന്നു എന്ന് ബോധ്യപ്പെട്ടതോടെ മകനെ മാറ്റി സഹോദരന്‍ ശിവപാല്‍ യാദവിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനം ഏല്‍പ്പിച്ചതോടെ എസ്പിയില്‍ ഭിന്നത അതിന്‍റെ എല്ലാ അതിര്‍വരമ്പുകളും ഭേദിച്ച് മുന്നേറി.

  യുദ്ധപ്രഖ്യാപനം

  യുദ്ധപ്രഖ്യാപനം

  എംഎല്‍എമാരെ മുഴവന്‍ തന്‍റെ കൂടെ അണിനിരത്തിയ അഖിലേഷ് പാര്‍ട്ടിയിലെ യുവനിരയുമായി അച്ഛനും അമ്മാവനുമെതിരെ യുദ്ധപ്രഖ്യാപനം നടത്തി. ശിവപാലിനെയും മുലായത്തിന്‍റെ വിശ്വസ്തരേയും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ പോരിനൊടുവില്‍ എസ്പി പിളര്‍പ്പിന്‍റെ വക്കോളമെത്തി നിന്നു.

  പൂര്‍ണ്ണമായും അഖിലേഷിന് കീഴില്‍

  പൂര്‍ണ്ണമായും അഖിലേഷിന് കീഴില്‍

  അഖിലേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതായി മുലായം പ്രഖ്യാപിച്ചെങ്കിലും 12 മണിക്കൂര്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ അഖിലേഷിനെ തിരിച്ചെടുക്കേണ്ടി വന്നു. തിരുച്ചുവന്ന അഖിലേഷ് മുലായം പക്ഷക്കാരെയൊക്കെ വെട്ടിയൊതുക്കുകയും മുലായത്തെ ഉപദേശകപദവിയില്‍ തളച്ചിടുകയും ചെയ്തു. എസ്പി ഇപ്പോള്‍ പൂര്‍ണ്ണമായും അഖിലേഷിന് കീഴിലാണ്.

  കോണ്‍ഗ്രസിന് കൈകൊടുക്കുമോ

  കോണ്‍ഗ്രസിന് കൈകൊടുക്കുമോ

  ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ അഖിലേഷിന് പാര്‍ട്ടിയില്‍ വലിയ വിതസ്വരങ്ങളുടെ ഭീഷണയൊന്നും നേരിടാനില്ല. ശിവപാല്‍ യാദവ് ഇതിനോടകം തന്നെ പാര്‍ട്ടി വിട്ടുകഴിഞ്ഞു. ബിഎസ്പിയുമായി സഖ്യം രൂപീകരിച്ചു കഴിഞ്ഞതിലൂടെ സംസ്ഥാനത്തെ ഭൂരിപക്ഷം സീറ്റുകളിലും അഖിലേഷ് വിജയം സ്വപ്നം കാണുന്നു. തിരഞ്ഞെടുപ്പിന് ശേഷം അഖിലേഷും മയാവാതിയും കോണ്‍ഗ്രസിന് കൈകൊടുക്കുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

  ലോക്സഭ തിരഞ്ഞെടുപ്പ്; ഉത്തര്‍പ്രദേശിനെക്കുറിച്ച് അറിയേണ്ടതെല്ലാം

  English summary
  akhilesh yadav uttar pradesh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X