യുപിയില്‍ എംഎല്‍എമാരെ നിരീക്ഷിക്കാന്‍ ഇന്റലിജന്‍സ് സെല്‍
ലഖ്‌നൗ: സംസ്ഥാനത്തെ എം.എല്‍.എമാരെ നിരീക്ഷിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് രഹസ്യാന്വേഷണ സംഘത്തെ നിയോഗിച്ചതായി റിപ്പോര്‍ട്ട്.
2017ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും മുഖ്യമന്ത്രിയാകാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ അഖിലേഷ യാദവ്.പാര്‍ട്ടിയില്‍ ഗ്രൂപ്പിസം ശക്തമായപ്പോഴാണ് അഖിലേഷ് ചാരപ്പണിക്ക് ആളുകളെ നിയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുപിയിലെ 403 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും ഓരോരുത്തരെ വീതം ഉള്‍പ്പെടുത്തുന്നതാണ് ഈ സെല്‍. ഏറ്റവും വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ അഖിലേഷിന് നല്‍കുകയാണ് സെല്ലിന്റെ ചുമതല.
സ്വതന്ത്രമായായിരിക്കും ഈ സെല്‍ പ്രവര്‍ത്തിക്കുക. പാര്‍ട്ടി പ്രദേശിക നേതാക്കള്‍ക്ക് ഇതുമായി യാതോരു ബന്ധവും ഉണ്ടാവില്ല. അഖിലേഷിന്റെ കേഡര്‍ എന്നായിരിക്കും സെല്‍ അറിയപ്പെടുക.












Click it and Unblock the Notifications