കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരുമായും സഖ്യത്തിനില്ല: കോൺഗ്രസിനേയും ബിഎസ്പിയെയും കൈവെടിഞ്ഞ് അഖിലേഷ്, നിർണായക നീക്കം വെളിപ്പെടുത്തി

Google Oneindia Malayalam News

ലഖ്നൊ: 2022 യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുമായോ ബഹുജൻ സമാജ് വാദി പാർട്ടിയുമായോ സഖ്യത്തിനില്ലെന്നാണ് അഖിലേഷ് യാദവിന്റെ നിലപാട്. ന്യൂസ് 18ന് അനുവദിച്ച അഭിമുഖത്തിലാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് യാദവിന്റെ പ്രതികരണങ്ങൾ.

കോൺഗ്രസിനെ തകർത്ത് പഞ്ചാബ് പിടിക്കാൻ കെജ്രിവാൾ! സിദ്ദു കോൺഗ്രസ് വിട്ടേക്കും! പുതിയ നീക്കം!കോൺഗ്രസിനെ തകർത്ത് പഞ്ചാബ് പിടിക്കാൻ കെജ്രിവാൾ! സിദ്ദു കോൺഗ്രസ് വിട്ടേക്കും! പുതിയ നീക്കം!

പങ്ക് അതിഥി തൊഴിലാളികൾക്ക്

പങ്ക് അതിഥി തൊഴിലാളികൾക്ക്

വരാനിരിക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ അതിഥി തൊഴിലാളികൾക്കാണ് വലിയ പങ്കുള്ളത്. യോഗി ആദിത്യനാഥിന്റെ സർക്കാരിന് കീഴിൽ അതിഥി തൊഴിലാളികൾ അസന്തുഷ്ടരാണ്. എല്ലാ വിഭാഗത്തിൽ നിന്നും പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചെറിയ പാർട്ടികളുമായി മാത്രേ സമാജ് വാദി പാർട്ടി സഖ്യത്തിലേർപ്പെടുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ചെറുകക്ഷികളുമായി മാത്രം

ചെറുകക്ഷികളുമായി മാത്രം

സമാജ് വാദി പാർട്ടി നേതാക്കൾ ഒരു വലിയ രാഷ്ട്രീയ പാർട്ടിയുമായും കരാറിൽ ഏർപ്പെട്ടിട്ടില്ല. ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ചെറിയ പാർട്ടികളുമായി സഖ്യം രൂപീകരിക്കുന്നതിന് വേണ്ടിയാണ്. ന്യൂസ് 19ന് അനുവദിച്ച അഭിമുഖത്തിലാണ് അഖിലേഷിന്റെ പ്രതികരണം.

 നിർണ്ണായക പങ്ക്

നിർണ്ണായക പങ്ക്

സംസ്ഥാനത്തേക്ക് തിരിച്ചെത്തിയ അതിഥി തൊഴിലാളികളാണ് 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായക പങ്ക് വഹിക്കുന്നത്. സർക്കാർ തങ്ങൾക്കായി ഒന്നും ചെയ്തില്ലെന്ന് ആ നിമിഷത്തിൽ അവർ മനസ്സിലാക്കും. അതിഥി തൊഴിലാളികൾക്ക് മാസ്കുകളും സാനിറ്റൈസറുകളും നൽകിയെന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്. അവർക്ക് ഭക്ഷണവും ജോലിയും നൽകാതെയാണ് ഇക്കാര്യങ്ങൾ ചെയ്തതെന്ന് ഓർക്കണം.

പ്രവർത്തനം ജനങ്ങൾക്കായി

പ്രവർത്തനം ജനങ്ങൾക്കായി


യുപി രാഷ്ട്രീയത്തിലേക്ക് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ അവർ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്നും അത് തുടരുക തന്നെ ചെയ്യണമെന്നുമാണ് അഖിലേഷിന്റെ പ്രതികരണം.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാണ് സമാജ് വാദി പാർട്ടി മത്സരിച്ചത്. എന്നാൽ ആഗ്രഹിച്ച ഫലം ലഭിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. ഇതോടെ അകന്ന ഇരു പാർട്ടികളും ഒരുമിച്ച് മത്സരിക്കുന്ന കാര്യം ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

എസ്പിക്ക് നഷ്ടം

എസ്പിക്ക് നഷ്ടം

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടി മായാവതിയുടെ ബിഎസ്പിയുമായും അജിത് സിംഗിന്റെ രാഷ്ട്രീയ ലോക് ദളുമായിട്ടാണ് സഖ്യമുണ്ടാക്കിയത്. മഹാസഖ്യത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 80 സീറ്റുകളിൽ 37 സീറ്റുകളിലും സമാജ് വാദി പാർട്ടി സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. ആർഎൽഡി മൂന്ന് സീറ്റുകളിൽ മാത്രമാണ് മത്സരിച്ചത്. അമേഠിയും റായ്ബറേലിയും കോൺഗ്രസ് സ്വന്തമാക്കുകയും ചെയ്തു.

 സഖ്യം പിരിച്ചുവിട്ടു

സഖ്യം പിരിച്ചുവിട്ടു

ലോക്സഭാ തിരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയ്ക്ക് അഞ്ച് സീറ്റുകൾ ലഭിച്ചപ്പോൾ ബിഎസ്പിക്ക് പത്ത് സീറ്റുകളും ലഭിച്ചു. കോൺഗ്രസിന്റെ സോണിയാ ഗാന്ധി റായ്ബറേലിയിൽ ജയിച്ചപ്പോൾ ബിജെപിയുടെ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെ മോശം പ്രകടനത്തിന് സമാജ് വാദി പാർട്ടിയെ കുറ്റപ്പെടുത്തിയ ബിഎസ്പി അധ്യക്ഷ മായാവതി മഹാസഖ്യം പിരിച്ചുവിടുകയും ചെയ്തു. ഇതോടെ അഖിലേഷും മൌനം പാലിക്കുകയായിരുന്നു.

English summary
Akhilesh yadhav on alliance for UP Assembly election in 2022
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X