കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭ തിരഞ്ഞെടുപ്പിലെ അഖിലേഷ് -മായാവതി സഖ്യം പരാജയപ്പെട്ട പരീക്ഷണം, ചിലത് പരാജയപ്പെടുമെന്ന്!

  • By S Swetha
Google Oneindia Malayalam News

ലഖ്‌നൗ: ദേശീയ തിരഞ്ഞെടുപ്പില്‍ മായാവതിയുമായുള്ള സഖ്യം പരാജയപ്പെട്ട പരീക്ഷണമായിരുന്നെന്ന് അഖിലേഷ് യാദവ്. 'ഞാന്‍ ഒരു സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു, അതില്‍ ചില പരീക്ഷണങ്ങള്‍ ഉണ്ടാകും, അവയില്‍ ചിലത് പരാജയപ്പെടും. പക്ഷേ മഹാഗഡ്ബന്ധന്‍ പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞ അതേ കാര്യം ഞാന്‍ ഇപ്പോഴും പറയും മായാവതിയോടുള്ള ബഹുമാനം എന്നോടുള്ള ബഹുമാനം തന്നെയാണ്. അഖിലേഷ് പറഞ്ഞു.

വി മുരളീധരന് വധഭീഷണി; സന്ദേശം എത്തിയത് കോഴിക്കോട് കമ്മീഷണര്‍ക്ക്... മുരളീധരനെ ഇല്ലാതാക്കുമെന്ന്വി മുരളീധരന് വധഭീഷണി; സന്ദേശം എത്തിയത് കോഴിക്കോട് കമ്മീഷണര്‍ക്ക്... മുരളീധരനെ ഇല്ലാതാക്കുമെന്ന്

ഗഡ്ബന്ധന്‍ വിഷയം പരിഗണനയിലിരിക്കെ ഉത്തര്‍ പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കണമോയെന്ന കാര്യം പാര്‍ട്ടി നേതാക്കളുമായി ഭാവിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. സമാജ് വാദി പാര്‍ട്ടി അതിന്റെ കേഡര്‍ സ്വഭാവത്തില്‍ മാറ്റം വരുത്തുമോയെന്ന് നോക്കുമെന്നും അല്ലെങ്കില്‍ മഹാഗഡ്ബന്ധന്‍ വിട്ടു പോകുമെന്നും മായാവതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

mayawati-akhilesh-15

യുപിയിലെ 11 സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു. പാര്‍ലമെന്റിലേക്ക് എംഎല്‍എമാര്‍ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലേക്കാണ് യുപിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അഖിലേഷുമായി വേര്‍പിരിഞ്ഞ് മായാവതി ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന സാഹസിക കാര്യമാണ് ഉപതിരഞ്ഞെടുപ്പില്‍ ചെയ്യാനൊരുങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന ഉപതിരഞ്ഞെടുപ്പിലും മായാവതി-അഖിലേഷ് യാദവ് സഖ്യം പരാജയപ്പെട്ടു. യുപിയിലെ 80 സീറ്റുകളില്‍ 15 എണ്ണം മാത്രം സഖ്യത്തിന് ലഭിച്ചപ്പോള്‍ 62 സീറ്റാണ് ബി.ജെ.പി.ക്ക് ലഭിച്ചത്. ബിഎസ്പിക്ക് വോട്ട് ചെയ്യാതെ സമാജ്‌വാദി പാര്‍ട്ടി പരാജയപ്പെട്ടതായി മായാവതി കുറ്റപ്പെടുത്തി. എന്നാല്‍, 2014നെ അപേക്ഷിച്ച് പൂജ്യത്തില്‍ നിന്നും ഇത്തവണ 10 സീറ്റ് ബിഎസ്പിക്ക് ലഭിച്ചിട്ടുണ്ട്. അഞ്ച് സീറ്റ് സമാജ്‌വാദി പാര്‍ട്ടി നിലനിര്‍ത്തി. എന്നാല്‍ സമാജ്‌വാദി പാര്‍ട്ടിയിലെ മുസ്ലീം വോട്ടുകള്‍ മായാവതി നേടിയപ്പോള്‍ ദലിത് വോട്ടുകള്‍ അഖിലേഷിന് ലഭിച്ചില്ലെന്ന് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നു.

English summary
Akihilesh-Mayawti alliance for Lok sabha elections- its failed one
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X