കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാജ് വാദി പാർട്ടിയിൽ തമ്മിൽ തല്ല്; 2 അധ്യക്ഷന്മാർ, അംഗങ്ങളെ പുറത്താക്കൽ, പ്രശ്നം തീരുന്നില്ല...

സമാജ് വാദി പാർട്ടിയിലെ സമവായ ശ്രമങ്ങൾ ഫലം കണ്ടില്ല. മുലായത്തെ വെട്ടി അഖിലേഷ് യാദവിനെ അധ്യക്ഷനായി പ്രഖ്യാപിച്ചു. അമർസിംഗിനെയും ശിവ്പാൽ സിംഗ് യാദവിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കി.

Google Oneindia Malayalam News

ലക്നൌ: സമവായ ശ്രമങ്ങൾ അട്ടിമറിച്ച് കൊണ്ട് അഖിലേഷ് യാദവിനെ സമാജ് വാദി പാർട്ടി അധ്യക്ഷനായി പ്രഖ്യാപിച്ചു. രാംഗോപാൽ യാദവാണ് പ്രഖ്യാപനം നടത്തിയത്. ഇതാണ് യഥാർത്ഥ പാർട്ടിയെന്നും പ്രഖ്യാപനം. മുലായത്തിന്റെ വിശ്വസ്തരായ ശിവ്പാൽ യാദവിനെയും അമർ സിംഗിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും പ്രഖ്യാപനം. മറുപടിയായി രാംഗോപാൽ യാദവിനെ മുലായം സിംഗ് പുറത്താക്കി. അഖിലേഷും രാം ഗോപാൽ യാദവും വിളിച്ച യോഗത്തിൽ പങ്കെടുക്കരുതെന്ന് മുലായം സിംഗ് അണികൾക്ക് നിർദ്ദേശം നൽകിയിരുന്നു.

ഒരു പാർട്ടിയ്ക്ക് രണ്ട് അധ്യക്ഷന്മാരോ...?

ഇതാണ് ഇപ്പോൾ സമാജ് വാദി പാർട്ടിയുടെ അവസ്ഥ. മുലായം സിംഗ് പാർട്ടിയുടെ പരമോന്നത നേതാവ് ആണ്. എന്നാൽ അഖിലേഷിനെയും അധ്യക്ഷനായി പ്രഖ്യാപിച്ചിരിക്കുന്നു. അച്ഛന് ഈ തീരുമാനത്തിൽ സന്തോഷം മാത്രമേ ഉണ്ടാവൂ എന്നാണ് അഖിലേഷിന്റെ ആദ്യ പ്രതികരണം. നേതാവിന്റെ മകനും നേതാവിനെ പോലെ പ്രവർത്തിക്കണമെന്നാണ് അഖിലേഷിന്റെ പക്ഷം.

പരസ്പരം പുറത്താക്കൽ

യഥാർത്ഥ യാദവ പാർട്ടി അഖിലേഷിന്റെ നേതൃത്വത്തിലാണെന്ന് പ്രഖ്യാപിച്ചവർ ഒരു കാര്യം കൂടിചെയ്തു. മുലായത്തിന്റെ വിശ്വസ്തരായ അമർസിംഗിനെയും രാം ഗോപാൽ യാദവിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇവരാണ് മുലായത്തിനെ തെറ്റായ വഴിക്ക് നയിക്കുന്നതെന്നാണ് അഖിലേഷിന്റെ പരാതി. മുലായം വെറുതെ ഇരിയ്ക്കുമോ, രാംഗോപാൽ യാദവിനെ 6 വർഷത്തേക്ക് സസ്പെന്റ് ചെയ്തു.

യാദവ രാഷ്ട്രീയം എങ്ങോട്ട്... ?

അഖിലേഷ് യാദവിനെ പാർട്ടിയുടെ പുതിയ മുഖമായി വളർത്തി കൊണ്ടുവരാനാണ് മുലായത്തിന്റ സഹോദരനും പാർട്ടി പ്രസിഡന്റമായി രാം ഗോപാൽ യാദവിന് താൽപര്യം. എന്നാൽ മുലായത്തിന്റെ ഇളയ മരുമകൾ അപർണ യാദവിനെ മുഖ്യമന്ത്രി സ്ഥാനാത്ഥിയാക്കണമെന്നാണ് പുറത്താക്കപ്പെട്ട ശിവ്പാൽ സിംഗിന്റെയും അമർസിംഗിന്റേയും ആവശ്യം.

എല്ലാം അപർണ യാദവിനായി...

മുലായത്തിന്‌റെ രണ്ടാമത്തെ മകന്‍ പ്രതീക് യാദവിന്‌റെ ഭാര്യയാണ് 26കാരിയായ അപര്‍ണ. വരുന്ന തെരഞ്ഞെടുപ്പില്‍ ലക്‌നൗ കണ്ടോണ്‍മെന്‌റ് സീറ്റില്‍ അപര്‍ണയും മത്സരിക്കും.
അഖിലേഷിനെതിരെ ശിവ്പാല്‍ യാദവ് പക്ഷം ഉയര്‍ത്തുന്നത് അപര്‍ണയുടെ പേര് ആണ്.

പ്രിയങ്കയും യാദവർക്കൊപ്പം ചേരുന്നു...?

യുപിയിലെ കോൺഗ്രസ് അധ്യക്ഷയായിരുന്ന റീത്ത ബഹുഗുണ ജോഷി ബിജെപിയിലേക്ക് പോയ ക്ഷീണം മറി കടക്കാൻ പ്രിയങ്ക ഗാന്ധി തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്നാണ് റിപ്പോർട്ട്. അഖിലേഷും പ്രിയങ്കയും മുന്നിട്ടിറങ്ങിയാൽ സംസ്ഥാനത്ത് കോൺഗ്രസിനും എസ് പിക്കും മുന്നേറ്റം സാധ്യമാകുമെന്നാണ് പ്രതീക്ഷ

English summary
Split in Samajvadi Party in to a new dimension. Akilesh Yadav Appointed as Party Chairman. Amar Singh and Shivpal Singh expelled from party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X